മിഥുൻ ചക്രവർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഥുൻ ചക്രവർത്തി
Mitun-chakraborty.JPG
ജനനം ഗൗരംഗ ചക്രവർത്തി
സജീവം 1976 - ഇതുവരെ
ജീവിതപങ്കാളി(കൾ) യോഗിത ബാലി

ബോളിവുഡ് രംഗത്തെ ഒരു നടനും സാമൂഹിക പ്രവർത്തകനുമാണ് മിഥുൻ ചക്രവർത്തി (ബംഗാളി:মিঠুন চক্রবর্তী , ഹിന്ദി: मिथुन चक्रवर्ती) (ജനനം: ജൂൺ 16, 1950). 1976ൽ നാടകമായ മൃഗയയിലൂടെയാണ് മിഥുൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 1980കളിൽ സിനിമയിൽ തന്റെ നൃത്തശൈലി കൊണ്ട് മിഥുൻ ചക്രവർത്തിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. 1982 ലെ തന്റെ സിനിമയിലെ ഡിസ്കോ ഡാൻസർ എന്ന ഗാനം വളരെ പ്രസിദ്ധമായിരുന്നു. ഇതുവരെ 200 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു.[1]

അവാർഡുകൾ[തിരുത്തുക]

ദേശീയ ചലചിത്ര അവാർഡ്[തിരുത്തുക]

  • 1977 - മികച്ച നടൻ - മൃഗയ
  • 1993 - മികച്ച നടൻ - തഹദേ കത
  • 1996 - മികച്ച സഹ നടൻ - സ്വാമി വിവേകാനന്ദ

ഫിലിം ഫെയർ അവാർഡുകൾ[തിരുത്തുക]

  • 1990 - മികച്ച സഹ നടൻ - അഗ്നിപത്
  • 1995 - മികച്ച് വില്ലൻ - ജല്ലദ്

സ്റ്റാർ സ്ക്രീൻ അവാർഡ്[തിരുത്തുക]

  • 1995 - മികച്ച വില്ലൻ - ജല്ലദ്

സ്റ്റാർ ഡസ്റ്റ് അവാർഡുകൾ[തിരുത്തുക]

  • 2007 - ആജീവനാന്തര സേവന ആവാർഡ് [1]
  • 2007 - റോൾ മോഡൽ ഓഫ് ദി ഒഇയർ അവാർഡ് [2]

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം: Mithun Chakraborty filmography

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മിഥുൻ ചക്രവർത്തി


"http://ml.wikipedia.org/w/index.php?title=മിഥുൻ_ചക്രവർത്തി&oldid=1992234" എന്ന താളിൽനിന്നു ശേഖരിച്ചത്