കുട്ടിസ്രാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുട്ടിസ്രാങ്ക്
സംവിധാനം ഷാജി എൻ. കരുൺ
നിർമ്മാണം റിലയൻസ് എന്റർടെയ്ന്മെന്റ്
രചന പി.എഫ്. മാത്യൂസ്
അഭിനേതാക്കൾ മമ്മൂട്ടി
കമാലിനി മുഖർജി
പത്മപ്രിയ
മീനകുമാരി
സായി കുമാർ
സിദ്ദിഖ്
സുരേഷ് കൃഷ്ണ
സംഗീതം ഐസക് തോമസ് കൊട്ടുകപ്പള്ളി
ഛായാഗ്രഹണം അഞ്ജലി ശുക്ല
രാജ്യം  India
ഭാഷ മലയാളം

ഷാജി എൻ. കരുൺ സം‌വിധാനം ചെയ്ത് 2009-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ[1] മലയാളചലച്ചിത്രമാണ്‌ കുട്ടിസ്രാങ്ക്. മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർ‌വ്വഹിച്ചിരിക്കുന്നത് റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബിഗ് മോഷൻ പിക്‌ചേഴ്‌സ് ആണ്‌. അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ആദ്യ മലയാളചലച്ചിത്രസം‌രഭമാണിത്[2]. ഈ ചിത്രം 2010 ജൂലൈ 23-നു് പ്രദർശനത്തിനെത്തി[3].

മികച്ച ചിത്രത്തിനടക്കമുള്ള നാലു പുരസ്കാരങ്ങളാണ്‌ ഈ ചിത്രം 2009-ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ നേടിയത്. മികച്ച ഛായാഗ്രഹണം(അഞ്ജലി ശുക്ല), മികച്ച തിരക്കഥ (പി.എഫ്. മാത്യൂസ്, ഹരികൃഷ്ണൻ), മികച്ച വസ്ത്രാലങ്കാരം (ജയകുമാർ), സ്പെഷൽ ജ്യൂറി പുരസ്കാരം എന്നിവയാണ്‌ ഈ ചിത്രം നേടിയ മറ്റു പുരസ്കാരങ്ങൾ[4]

അവലംബം[തിരുത്തുക]

  1. Bollywood wins big at National Film Awards, 5 trophies for Kutty Srank
  2. http://www.rbe.co.in/news-big-pictures-83.html
  3. http://frames.mathrubhumi.com/story.php?id=113063
  4. http://dff.nic.in/57thNFAaward.pdf

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=കുട്ടിസ്രാങ്ക്&oldid=2332092" എന്ന താളിൽനിന്നു ശേഖരിച്ചത്