സ്വം
ദൃശ്യരൂപം
സ്വം | |
---|---|
സംവിധാനം | ഷാജി എൻ. കരുൺ |
നിർമ്മാണം | എസ്. ജയചന്ദ്രൻ നായർ |
കഥ | എസ്. ജയചന്ദ്രൻ നായർ |
തിരക്കഥ | ഷാജി എൻ. കരുൺ രഘുനാഥ് പലേരി എസ്. ജയചന്ദ്രൻ നായർ |
അഭിനേതാക്കൾ | അശ്വനി വെണ്മണി ഹരിദാസ് ഗോപി മുല്ലനേഴി |
സംഗീതം | ഐസക്ക് തോമസ് കൊട്ടുകാപ്പള്ളി കെ. രാഘവൻ |
ഛായാഗ്രഹണം | ഹരി നയർ |
ചിത്രസംയോജനം | പി. രാമൻ നയർ |
സ്റ്റുഡിയോ | ഫിലിം ഫോക്കസ് |
വിതരണം | മനോരാജ്യം ഫിലിംസ് |
റിലീസിങ് തീയതി | 1994 ഡിസംബർ 2 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 141 മിനിറ്റ് |
ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്വം (My Own).[1] അശ്വനി, വെണ്മണി ഹരിദാസ്, മുല്ലനേഴി, വെൺമണി വിഷ്ണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഐസക്ക് തോമസ് കൊട്ടുകാപ്പള്ളിയും, കെ. രാഘവനും ചേർന്നാണ്. 1994-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഏറ്റവും മികച്ച ചിത്രത്തിനുള്ള Palme d'Or (ഗോൾഡൻ പാം) പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2] കാൻസ് ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിലേക്ക് പരിഗണിക്കപ്പെട്ടിട്ടുള്ള ഏക മലയാളചലച്ചിത്രമാണ് സ്വം. മികച്ച ഛായാഗ്രഹണത്തിന് ഉൾപ്പെടെ ആ വർഷത്തെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും ചിത്രം നേടുകയുണ്ടായി.
അഭിനേതാക്കൾ
[തിരുത്തുക]- അശ്വനി
- വെണ്മണി ഹരിദാസ്
- ഗോപി
- മുല്ലനേഴി
- പ്രസീത
- ശരത്ത്
- വെൺമണി വിഷ്ണു
- എസ്. ഗോപാലകൃഷ്ണൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- 1994 കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള (ഫ്രാൻസ്)
- നാമനിർദ്ദേശം - Palme d'Or (ഗോൾഡൻ പാം) - ഷാജി എൻ. കരുൺ [2]
- 1995 Bergamo Film Meeting
- Bronze Rosa Camuna - ഷാജി എൻ. കരുൺ
- 1995 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [3]
- ജൂറിയുടെ പ്രത്യേക പുരസ്ക്കാരം - ഷാജി എൻ. കരുൺ
- മികച്ച രണ്ടാമത്തെ ചിത്രം
- മികച്ച ഛായാഗ്രഹണം - ഹരി നായർ
- മികച്ച ശബ്ദലേഖനം - ടി. കൃഷ്ണനുണ്ണി
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/title/tt0111332/
- ↑ 2.0 2.1 "Festival de Cannes: Swaham". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-08-30.
- ↑ http://dff.nic.in/NFA_archive.asp
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-14.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സ്വം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സ്വം – മലയാളസംഗീതം.ഇൻഫോ
- സ്വം – M3DB