മുല്ലനേഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുല്ലനേഴി എം.എൻ. നീലകണ്ഠൻ
Mullanezhi.jpg
മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരി
ജനനം 1948 മേയ് 16(1948-05-16)
തൃശ്ശൂർ, കേരളം, ഇന്ത്യഇന്ത്യ
മരണം 2011 ഒക്ടോബർ 22(2011-10-22) (പ്രായം 63)
തൃശ്ശൂർ
തൊഴിൽ അദ്ധ്യാപകൻ, അഭിനയം, കവി, ഗാനരചയിതാവ്, സാക്ഷരതാ പ്രവർത്തകൻ
സജീവം 1976–2011
ജീവിത പങ്കാളി(കൾ) സാവിത്രി
കുട്ടി(കൾ) ദിലീപൻ, പ്രകാശൻ, പ്രദീപൻ
മാതാപിതാക്കൾ മുല്ലനേഴി നാരായണൻ നമ്പൂതിരി, നങ്ങേലി അന്തർജ്ജനം

മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമാണ് മുല്ലനേഴി എന്ന മുല്ലനേഴി എം.എൻ. നീലകണ്ഠൻ.(മേയ് 16 1948 - ഒക്ടോബർ 22 2011[1]) [2] 1995-ൽ നാടകത്തിനും, 2010-ൽ കവിതയ്ക്കുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[3][തിരുത്തുക]

1948 മേയ് 16നു് ൽ തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ മുല്ലശ്ശേരി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു[4]. യഥാർഥ നാമം നീലകണ്ഠൻ നമ്പൂതിരി. രാമവർമ്മപുരം സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ഏറെ വർഷം ജോലി ചെയ്തു. 1980 മുതൽ 83 വരെ കേരള സംഗീത നാടക അക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു. അരഡസനോളം കൃതികൾ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. ഏകദേശം 69ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ടു്. ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ "കറുകറുത്തൊരു പെണ്ണാണേ" എന്നു തുടങ്ങുന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി

ചലച്ചിത്രസംവിധായകൻ കൂടിയായിരുന്ന പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച ചാവേർപ്പട എന്ന നാടകത്തിൽ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ട് കലാരംഗത്തേക്കു് കടന്നുവന്നു. ജി. ശങ്കരപ്പിള്ള, എസ്. രാമാനുജം എന്നീ നാടകാചാര്യന്മാർ കൂടി ഭാഗഭാക്കായിരുന്ന 1975ൽ ന്യൂഡെൽഹിയിൽ വെച്ചുനടന്ന ദേശീയ നാടകോത്സവത്തിൽ ചാവേർപ്പട ഉൾപ്പെട്ടിരുന്നു. 1977ൽ ഉള്ളൂർ കവിമുദ്ര പുരസ്കാരം ലഭിച്ചു. 1989ൽ നാലപ്പാടൻ സ്മാരക പുരസ്കാരം. സമതലം എന്ന നാടകഗ്രന്ഥത്തിന് 1995 ലും കവിത എന്ന കൃതിക്ക് 2010 ലും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.[5].2011 ഒക്ടോബർ 22 നു തൃശൂരിൽ അന്തരിച്ചു.

കൃതികൾ[തിരുത്തുക]

  • ആനവാൽമോതിരം (കവിത)
  • പെൺകൊട (നാടകം?)
  • മോഹപ്പക്ഷി (കുട്ടികൾക്കുള്ള നാടകം 1987)
  • നാറാണത്ത് പ്രാന്തൻ (കവിത 1988)
  • രാപ്പാട്ട് (കവിത 1989)
  • അക്ഷരദീപം (കവിത 1991)
  • സമതലം (നാടകം 1993)
  • കവിത

ഹൃദയം പുഷ്പിക്കുന്ന ഋതു സ്നേഹമുല്ല നന്മ പൂക്കുന്ന കാവ്യ വൃക്ഷം

[6]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

നാടകങ്ങൾ[തിരുത്തുക]

ഗാനരചന[തിരുത്തുക]

മുല്ലനേഴി രചിച്ച ഗാനങ്ങൾ ഉൾപ്പെട്ട ചലച്ചിത്രങ്ങൾ [7][തിരുത്തുക]

  1. ലക്ഷ്മിവിജയം ( 1976 )
  2. ഞാവൽപ്പഴങ്ങൾ ( 1976 )
  3. മേള ( 1980 )
  4. സ്വർണ്ണപ്പക്ഷികൾ ( 1981 )
  5. അമൃതഗീതം(1982 )
  6. കാട്ടിലെ പാട്ട് ( 1982 )
  7. ഞാൻ ഒന്നു പറയട്ടെ ( 1982 )
  8. കിങ്ങിണിക്കൊമ്പ് ( 1983 )
  9. രചന ( 1983 )
  10. വീണപൂവ് ( 1983 )
  11. യതിഭംഗം ( 1983 )
  12. അയനം ( 1985 )
  13. കൈയും തലയും പുറത്തിടരുത്‌ ( 1985 )
  14. വെള്ളം ( 1985 )
  15. സന്മനസ്സുള്ളവർക്ക്‌ സമാധാനം ( 1986 )
  16. കബനി ( 2001 )
  17. നരേന്ദ്രൻ മകൻ ജയകാന്തൻ വക ( 2001 )
  18. സുന്ദരിക്കുട്ടി ( 2003 )
  19. കണിക്കൊന്ന ( ചിത്രം റിലീസായില്ല )
  20. ഇന്ത്യൻ റുപ്പി (2011)

മുല്ലനേഴിയുടെ ഗാനങ്ങൾ അടങ്ങിയ ആൽബങ്ങൾ [7][തിരുത്തുക]

  1. ആരണ്യകം
  2. അക്ഷരഗീതങ്ങൾ ഭാഗം ഒന്നു്
  3. അക്ഷരഗീതങ്ങൾ ഭാഗം രണ്ട് (1990)
  4. ഗ്രാമീണഗാനങ്ങൾ ഭാഗം ഒന്നു് (1983 )
  5. കാടിന്റെ ഗീതങ്ങൾ ( 2009 )
  6. കളിക്കൂട്ടം (കുട്ടികൾക്കുള്ള പാട്ടുകൾ)
  7. മാനവ ഗീതങ്ങൾ ( 1994 )
  8. മാനവീയഗീതങ്ങൾ ( 2000 )
  9. സംഘകാഹളം ( 2006 )
  10. ശ്രീ വിഷ്ണുമായാർച്ചന ( 2004 )
  11. തോരണം ( 1997 )

മരണം[തിരുത്തുക]

2011 ഒക്ടോബർ 22-നു് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു[1] .

അവലംബം[തിരുത്തുക]

  1. 1.0 1.1 "ഗാനരചയിതാവ് മുല്ലനേഴി അന്തരിച്ചു". 2011 ഒക്ടോബർ 22. ശേഖരിച്ചത് 2011 ഒക്ടോബർ 22. 
  2. http://www.mathrubhumi.com/books/buy/autherdetails.php?id=531
  3. പുറം 813: Who's who of Indian Writers, 1999 End-century Edition Vol. I (A toM) By Kartik Chandra Dutt, Sahitya Akademi ISBN 81-260-0873- - 3
  4. "സ്മരണ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 716. 2011 നവംബർ 14. ശേഖരിച്ചത് 2013 ഏപ്രിൽ 03. 
  5. http://www.keralasahityaakademi.org/pdf/Award-Announcement-%2710.pdf
  6. http://buy.mathrubhumi.com/books/bookdetails.php?id=747&cat_id=1
  7. 7.0 7.1 http://malayalasangeetham.info മലയാളസംഗീതം.ഇൻഫോ

പുറം കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുല്ലനേഴി&oldid=2609973" എന്ന താളിൽനിന്നു ശേഖരിച്ചത്