പി.എഫ്. മാത്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.എഫ്. മാത്യൂസ്
Mathews at Edapally (cropped).jpg
പി.എഫ്. മാത്യൂസ്
ജനനം(1960-02-18)ഫെബ്രുവരി 18, 1960
എറണാകുളം
ദേശീയത ഇന്ത്യ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്
പുരസ്കാര(ങ്ങൾ)തിരക്കഥയ്ക്കുള്ള 2009 ലെ ദേശീയ ചലച്ചിത്രപുരസ്കാരം
രചനാ സങ്കേതംനോവൽ, ചെറുകഥ,
വിഷയംസാമൂഹികം
വെബ്സൈറ്റ്http://www.pfmathews.com

മലയാളത്തിലെ ഒരു പ്രമുഖ തിരക്കഥാകൃത്തും കഥാകൃത്തുമാണ് പി.എഫ്.മാത്യൂസ്(18 ഫെബ്രുവരി 1960 - ) എന്നറിയപ്പെടുന്ന പൂവങ്കേരി ഫ്രാൻസീസ് മാത്യൂ.

ജീവിതരേഖ[തിരുത്തുക]

1960 ഫെബ്രുവരി 18ന് പൂവങ്കേരി ഫ്രാൻസീസിന്റെയും മേരിയുടെയും മകനായി എറണാകുളത്ത് ജനനം.ഡോൺബോസ്കോ, സെൻറ് അഗസ്റ്റിൻ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം.പത്താമത്തെ വയസ്സിൽ ഏകാങ്ക നാടകങ്ങൾ എഴുതിത്തുടങ്ങി. പതിനാറു വയസ്സായപ്പോഴേക്കും ചെറുകഥകളും. പി.എഫ്.മാത്യൂസിന്റെ ചെറുകഥകൾ തുടർച്ചയായി മലയാള മനോരമ. കലാകൗമുദി, മാതൃഭൂമി, മാധ്യമം,ഭാഷാപോഷിണി തുടങ്ങി മലയാളത്തിലെ പ്രമുഖ മാഗസിനുകളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നോവലുകൾ[തിരുത്തുക]

 • ഞായറാഴ്ച മഴ പെയ്യുകയായിരുന്നു 1986
 • ചാവുനിലം 1996
 • ജലകന്യകയും ഗന്ധർവനും
 • 2004 ൽ ആലീസി 2004
 • 27 ഡൗൺ
 • ഇരുട്ടിൽ ഒരു പുണ്യാളൻ

തിരക്കഥകൾ[തിരുത്തുക]

ടെലിവിഷൻ സീരിയലുകൾ[തിരുത്തുക]

 • മേഘം
 • ശരറാന്തൽ
 • മിഖായലിന്റെ സന്തതികൾ
 • ധന്യം
 • ആത്മ
 • ഇന്ദുലേഖ
 • മന്ദാരം
 • ചാരുലത
 • റോസസ് ഇൻ ഡിസംബർ
 • ഡോ. ഹരിച്ചന്ദ്ര
 • അ, അമ്മ
 • സ്പർശം

പുരസ്കാരങ്ങൾ[തിരുത്തുക]

 • തിരക്കഥയ്ക്കുള്ള 2009 ലെ ദേശീയ ചലച്ചിത്രപുരസ്കാരം [1]
 • നല്ല തിരക്കഥയ്ക്കുള്ള കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 1991 (ശരറാന്തൽ)
 • നല്ല തിരക്കഥയ്ക്കുള്ള കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 1993 (മിഖായലിന്റെ സന്തതികൾ)
 • നല്ല തിരക്കഥയ്ക്കുള്ള എൻ.എഫഅ.ഡി.സി. പുരസ്കാരം 1993-(നാട്ടുകാര്യം)
 • എസ്.ബി.റ്റി. പുരസ്കാരം 1996 - (ചാവുനിലം)

അവലംബം[തിരുത്തുക]

 1. http://pibmumbai.gov.in/scripts/detail.asp?releaseId=E2010PR1726

പുറം കണ്ണികൾ[തിരുത്തുക]

പി.എഫ്. മാത്യൂസിന്റെ വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=പി.എഫ്._മാത്യൂസ്&oldid=2806942" എന്ന താളിൽനിന്ന് ശേഖരിച്ചത്