പടയോട്ടം
പടയോട്ടം | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | ജിജോ പുന്നൂസ് |
നിർമ്മാണം | നവോദയ അപ്പച്ചൻ |
കഥ | എൻ. ഗോവിന്ദൻകുട്ടി |
തിരക്കഥ | എൻ. ഗോവിന്ദൻകുട്ടി |
ആസ്പദമാക്കിയത് | ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ by അലക്സാണ്ടർ ഡ്യൂമാസ് |
സംഭാഷണം | എൻ. ഗോവിന്ദൻകുട്ടി |
അഭിനേതാക്കൾ | പ്രേം നസീർ മധു ലക്ഷ്മി ശങ്കർ പൂർണ്ണിമ ജയറാം മമ്മൂട്ടി മോഹൻലാൽ |
സംഗീതം | ഗുണ സിംഗ് |
ഗാനരചന | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | ജെ. വില്ല്യംസ് |
ചിത്രസംയോജനം | ടി.ആർ. ശേഖർ |
സ്റ്റുഡിയോ | നവോദയ |
വിതരണം | നവോദയ റിലീസ് |
റിലീസിങ് തീയതി | 1982 സെപ്റ്റംബർ 1 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ പ്രേം നസീർ, മധു, ലക്ഷ്മി, ശങ്കർ, പൂർണ്ണിമ ജയറാം, മമ്മൂട്ടി, മോഹൻലാൽ, എൻ. ഗോവിന്ദൻകുട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പടയോട്ടം. നവോദയായുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചത്.
മലയാളത്തിലെ ആദ്യത്തെ 70mm ചലച്ചിത്രമാണ് പടയോട്ടം. അലക്സാണ്ടർ ഡ്യൂമാസിന്റെ ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് എൻ. ഗോവിന്ദൻകുട്ടിയാണ്.
അഭിനേതാക്കൾ[തിരുത്തുക]
അഭിനേതാവ് | കഥാപാത്രം |
---|---|
പ്രേം നസീർ | ഉദയൻ |
മധു | ദേവൻ |
ലക്ഷ്മി | പാർവതി |
ശങ്കർ | ചന്ദ്രൂട്ടി |
പൂർണ്ണിമ ജയറാം | ലൈല |
മമ്മൂട്ടി | കമ്മാരൻ |
മോഹൻലാൽ | കണ്ണൻ |
തിക്കുറിശ്ശി സുകുമാരൻ നായർ | കോലത്തിരി രാജാവ് |
പപ്പു | പൊക്കൻ |
ഗോവിന്ദൻകുട്ടി | കുറുപ്പ് |
സുകുമാരി | ചിരുതേവി തമ്പുരാട്ടി |
സംഗീതം[തിരുത്തുക]
കാവാലം നാരായണപ്പണിക്കർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഗുണ സിംഗ് ആണ്.
- ഗാനങ്ങൾ
- ആഴിക്കങ്ങേ കരയുണ്ടോ – കെ. ജെ. യേശുദാസ്
- താതെയ്യത്തോം – വാണി ജയറാം, കോറസ്
- നിരത്തി ഓരോ കരുക്കൾ – വാണി ജയറാം, കോറസ്
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വർഗ്ഗങ്ങൾ:
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശങ്കർ അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ
- ലക്ഷ്മി അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജിജോ പുന്നൂസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- നവോദയ അപ്പച്ചൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ