ഒരു കഥ ഒരു നുണക്കഥ
ഒരു കഥ ഒരു നുണക്കഥ | |
---|---|
![]() | |
സംവിധാനം | മോഹൻ |
നിർമ്മാണം | ഡേവിഡ് കാച്ചപ്പള്ളി ഇന്നസെന്റ് |
രചന | മോഹൻ ശ്രീനിവാസൻ (സംഭാഷണം) |
തിരക്കഥ | ശ്രീനിവാസൻ |
അഭിനേതാക്കൾ | മമ്മുട്ടി നെടുമുടി വേണു മാധവി ഇന്നസെന്റ് |
സംഗീതം | ജോൺസൺ |
ചിത്രസംയോജനം | നസീർ |
സ്റ്റുഡിയോ | ശത്രു കമ്പയിൻസ് |
വിതരണം | ശത്രു കമ്പയിൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
1986ൽ മമ്മുട്ടി,നെടുമുടി വേണു,മാധവി,ശ്രീനിവാസൻ ,പവിത്ര തുടങ്ങിയവരെ താരങ്ങളാക്കി ശ്രീനിവാസന്റെ തിരക്കഥയിൽ മോഹൻ കഥയും സംവിധാനവും നിർവഹിച്ച് ഇന്നസെന്റും ഡെവിഡ് കാച്ചപ്പള്ളിയും ചേർന്ന് നിർമ്മിച്ചൊരുക്കിയ ചലച്ചിത്രമാണ് ഒരു കഥ ഒരു നുണക്കഥ. ജോൺസൺ ആണ് സംഗീതം ഒരുക്കുന്നത്.[1][2][3]
കഥാതന്തു[തിരുത്തുക]
മദ്രാസിൽ ജോലി തേടി അലയുന്നവനാണ് അപ്പു. പക്ഷേ വാചകകസർത്തിൽ മിടുക്കനായ അയാൾ വലിയ ആളായി പലയിടത്തും അഭിനയിക്കുന്നു. റ്റെലിഫോൺ ബൂത്തിൽ വച്ച അമ്മിണിക്കുട്ടിയെ പരിചയപ്പെടുകയും വലിയ ജോലിക്കാരനായി പരിചയപ്പെടുത്തുന്നു. സിനിമക്ക് സീറ്റ് ഒരുക്കി കൊടുക്കുന്നു. ഹോസ്റ്റലിൽ കൂട്ടുകാരികളൂടെ മുമ്പിലും കേമൻ ചമയുന്നു. ഒരിന്റർവ്യൂ വിനിടയിൽ കള്ളി വെളീച്ചത്താകുന്നു. കണ്ണീർ കാണിച്ച് ബന്ധം നിലനിർത്തുന്നു. അതിനിടയിൽ അമ്മിണിക്കുട്ടിയുടെ അമ്മാവന്റെ മകൻ കവിയായ പ്രൊഫസർ മോഹൻ ദാസ് മദ്രാസിലെത്തുന്നു. കവിക്ക് സഹായത്തിനായി അപ്പു നിയോഗിക്കപ്പെടുന്നു. അമ്മിണിക്കുട്ടിയുടെ ഭാവിവരനാകാൻ സാധ്യത മനസ്സിലാക്കിയ അപ്പു കവിയുടെ ആരാധികകൂടി ആയ അമ്മിണിയുടെ സുഹൃത്ത് മാലതിയുമായി അടുക്കാനുള്ള സന്ദർഭങ്ങൾ കരുതികൂട്ടി സൃഷ്ടിക്കുന്നു. അമ്മിണിയേ ദാസിൽ നിന്നകറ്റാനും കരുക്കൾ നീക്കുന്നു. അവർ അടുത്തപ്പോൾ പരസ്പരം ആത്മഹത്യാ ഭീഷണി മുഴക്കി അവരെക്കൊണ്ട് റജിസ്റ്റർ വിവാഹം കഴിപ്പിക്കുന്നു. മാലതി വിവരം അമ്മിണിക്കുട്ടിയെ അറിയിക്കുന്നു. അമ്മിണിക്കുട്ടിക്ക് കാര്യം മനസ്സിലാക്കുന്നു. പിറ്റേന്ന് ദാസിന്റെ കുറ്റങ്ങളുമായി വന്നുകേറുന്ന അപ്പുവിനോട് ദാസേട്ടനെ വേറെകെട്ടിച്ചാൽ ഊരുതെണ്ടിയായ തന്നെ ഞാൻ വിവാഹം ചെയ്യുമെന്ന മോഹത്തിലാണോ ഈ നാടകം എല്ലാം കളീച്ചതെന്ന് അമ്മിണി ചോദിക്കുന്നു. ഹോസറ്റലിലെല്ലാവരും ചേർന്ന് അയാളെ കളിയാക്കി വിടുന്നു.
താരങ്ങൾ[തിരുത്തുക]
- മമ്മുട്ടി - പ്രൊഫ. മോഹൻദാസ്
- നെടുമുടി വേണു- ആപ്പുനായർ
- മാധവി - അമ്മിണിക്കുട്ടി
- ഇന്നസെന്റ്-
- പി.കെ. എബ്രഹാം-ചന്ദ്രേട്ടൻ
- മീന-സുലോചന മേനോൻ
- വേണു നാഗവള്ളി-ദാസ്
- ശ്രീനിവാസൻ
- പവിത്ര-മാലതി
പാട്ടരങ്ങ്[തിരുത്തുക]
എം ഡി രാജേന്ദ്രന്റെ വരികൾക്ക് ജോൺസൺ ഈണം പകരുന്നു
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | അറിയാതെ അറിയാതെ | കെ.എസ്. ചിത്ര | എം.ഡി. രാജേന്ദ്രൻ | ജോൺസൺ |
അവലംബം[തിരുത്തുക]
- ↑ "Oru Kadha Oru Nunakkadha". www.malayalachalachithram.com. ശേഖരിച്ചത് 22 ഒക്ടോബർ 2014.
- ↑ "Oru Kadha Oru Nunakkadha". malayalasangeetham.info. ശേഖരിച്ചത് 22 ഒക്ടോബർ 2014.
- ↑ "Oru Katha Oru Nunnakkatha". spicyonion.com. ശേഖരിച്ചത് 22 ഒക്ടോബർ 2014.