Jump to content

എം.ഡി. രാജേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള കവിയും ചലച്ചിത്ര പിന്നണി ഗാന രചയിതാവും നോവലിസ്റ്റുമാണ് എം.ഡി. രാജേന്ദ്രൻ (ജനനം : 1952 ജൂലൈ അഞ്ച്). കേരള സംഗീതനാടക അക്കാദമിയുടെ ലളിത ഗാന ശാഖക്കുള്ള കലാശ്രീ പുരസ്‌കാരം 2014 ൽ ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ ചേർപ്പിൽ പ്രശസ്ത കവി പൊൻകുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1952 ൽ ജനിച്ചു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം 1978ൽ " മോചനം " എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങൾ എഴുതിക്കൊണ്ട് സിനിമാരംഗത്തു പ്രവേശിച്ചു. തുടർന്ന് ശാലിനി എന്റെ കൂട്ടുകാരി,സ്വത്ത്,കഥയറിയാതെ തുടങ്ങിയ പടങ്ങൾക്കു വേണ്ടി ഗാനങ്ങൾ എഴുതി. ഇദ്ദേഹം കവിതകളും നാടകങ്ങളും കഥകളും നോവലുകളും എഴുതാറുണ്ട്. സംഗീതസംവിധായകനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആകാശവാണിയിൽ അനൌൺസറായി വിരമിച്ചു.

നോവലുകൾ

  • അടയാളവാക്യം
  • നന്ദി വീണ്ടും വരിക
  • സിന്ധുവിന്റെ നക്ഷത്രങ്ങൾ
  • സതി എന്റെ സ്വാർത്ഥത

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീതനാടക അക്കാദമിയുടെ ലളിത ഗാന ശാഖക്കുള്ള കലാശ്രീ പുരസ്‌കാരം(2014)[1]

അവലംബം

[തിരുത്തുക]
  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=എം.ഡി._രാജേന്ദ്രൻ&oldid=4087714" എന്ന താളിൽനിന്ന് ശേഖരിച്ചത്