Jump to content

കേരള സംഗീതനാടക അക്കാദമി

Coordinates: 10°31′57.86″N 76°13′7.1″E / 10.5327389°N 76.218639°E / 10.5327389; 76.218639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള സംഗീത നാടക അക്കാദമി‌‌‌ , തൃശൂർ
Inside the Academy Compound

കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമിയാണ് കേരള സംഗീത നാടക അക്കാദമി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചത്. 1958 ഏപ്രിൽ 26-ന്‌ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രു ഉദ്ഘാടനം ചെയ്ത[1] ഈ അക്കാദമി തൃശൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്. ദില്ലിയിലെ കേന്ദ്ര സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ്‌ ഇതിന്റെ പ്രവർത്തനം. സംഗീതനാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയുമാണ്. അക്കാദമി എല്ലാ വർഷവും ഓരോ മേഖലയ്ക്കും പ്രത്യേകമായി പുരസ്കാരങ്ങൾ നൽകി വരുന്നു.

കേരള സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം നൽകിയവർ

[തിരുത്തുക]

ശാസ്ത്രീയ സംഗീതം

[തിരുത്തുക]
കലാകാരൻ വർഷം
ചെമ്പൈ വൈദ്യനാഥനാഥ ഭാഗവതർ 1972
മങ്കുത്തമ്പുരാൻ 1972
കെ.ജെ. യേശുദാസ് 1979
എം.ആർ. ശിവരാമൻ നായർ 1979
പാലക്കാട് രഘു (മൃദംഗം) 1979
ജി. ദേവരാജൻ 1980
മാവേലിക്കര കൃഷ്ണൻകുട്ടി നായർ (മൃദംഗം) 1980
വി. ദക്ഷിണാമൂർത്തി 1982
പൂമുള്ളി രാമൻ നമ്പൂതിരിപ്പാട് 1983
ചാലക്കുടി എൻ.എസ്. നാരായണ സ്വാമി (വയലിൻ) 1987
ഡോ. ടി.കെ. മൂർത്തി (മൃദംഗം) 1989
നെയ്യാറ്റിൻകര വാസുദേവൻ 1989
ഡോ. ലീലാ ഓംചേരി 1990
കെ.എസ്. നാരായണസ്വാമി (വീണ) 1991
സി.എസ്. കൃഷ്ണയ്യർ 1994
ഗുരുവായൂർ എസ്. ശ്രീകൃഷ്ണൻ (പുല്ലാങ്കുഴൽ) 1997
മാവേലിക്കര വേലുക്കുട്ടി നായർ (മൃദംഗം) 1998
മാവേലിക്കര എസ്.ആർ. രാജു (മൃദംഗം) 1999
തിരുവിഴ ജയശങ്കർ 2000
ബി. ശശികുമാർ 2001
നെല്ലായ് കൃഷ്ണമൂർത്തി (വോക്കൽ) 2001
മാവേലിക്കര ശങ്കരൻകുട്ടി നായർ 2001
ബി. പൊന്നമ്മാൾ 2002
കെ.പി. ഉദയഭാനു (വോക്കൽ) 2003
എം.ജി. രാധാകൃഷ്ണൻ 2004
ശാന്താ പി. നായർ 2005
ടിവി. ഗോപാലകൃഷ്ണൻ (മൃദംഗം) 2006
എം.എസ്. ഗോപാലകൃഷ്ണൻ 2007
എം.കെ. അർജുനൻ 2008
പാലാ സി.കെ. രാമചന്ദ്രൻ 2009
പാൽക്കുളങ്ങര അംബികാദേവി 2010
അനന്തലക്ഷ്മി വെങ്കിട്ടരാമൻ 2011
ഡോ. കെ. ഓമനക്കുട്ടി 2012

കേരള സംഗീതനാടക അക്കാദമി പുരസ്കാരം 2012

[തിരുത്തുക]
നേടിയ വ്യക്തി വിഭാഗം
രമേഷ് നാരായൺ ശാസ്ത്രീയ സംഗീതം
കാവാലം ശ്രീകുമാർ വായ്പാട്ട്
ഗുരുവായൂർ ഗോപി നാദസ്വരം
ശ്രീനാരായണപുരം അപ്പുമാരാർ ചെണ്ട
സെൽമാ ജോർജ് ലളിതസംഗീതം
കെ.ജി. രാമു നാടകം (ചമയം)
മീനമ്പലം സന്തോഷ്,
ദീപൻ ശിവരാമൻ
നാടകം (സംവിധാനം)
ഈഞ്ചക്കാട് രാമചന്ദ്രൻപിള്ള കഥകളി
സുനന്ദ നായർ മോഹിനിയാട്ടം
ഗിരിജ റിഗാറ്റ ഭരതനാട്യം
മാർഗി മധു കൂത്ത്, കൂടിയാട്ടം
കേളത്ത് അരവിന്ദാക്ഷമാരാർ ചെണ്ട
തമ്പി പയ്യപ്പിള്ളി ചവിട്ടുനാടകം
ശ്രീധരൻ ആശാൻ കാക്കാരശി നാടകം
ആർ.കെ. മലയത്ത് മാജിക്
പൂച്ചാക്കൽ ഷാഹുൽ നാടക ഗാനരചന

പ്രൊഫഷണൽ നാടക മത്സരം 2017

[തിരുത്തുക]

പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2017 ലെ കേരള സംഗീത നാടക അക്കാദമി അവാർഡുകൾ 2018 ഓഗസ്റ്റ് 2-ന് പ്രഖ്യാപിച്ചു.[2] 29 നാടകങ്ങളിൽ നിന്നു തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് ജൂലൈ 23 മുതൽ ആഗസ്റ്റ് ഒന്നു വരെ തൃശൂരിൽ അരങ്ങേറിയത്. ഞാറയ്ക്കൽ ശ്രീനി ജൂറി ചെയർമാനായിരുന്നു. സുന്ദരൻ കല്ലായി, തങ്കമണി, സി.കെ.ശശി, സേവ്യർ പുൽപ്പാട്ട് (മെമ്പർ സെക്രട്ടറി) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

പ്രൊഫഷണൽ നാടക മത്സരം 2016

[തിരുത്തുക]

പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2016 ലെ കേരള സംഗീത നാടക അക്കാദമി അവാർഡുകൾ 2017 മേയ് 26-ന് പ്രഖ്യാപിച്ചു.[3]

പ്രൊഫഷണൽ നാടക മത്സരം 2014

[തിരുത്തുക]

പ്രൊഫഷണൽ നാടക മത്സരം ഫലങ്ങൾ 2015 മാർച്ച് 23-ന് പ്രഖ്യാപിച്ചു. മികച്ച നാടകത്തിന് 40,000 രൂപയും സംവിധായകന് 20,000 രൂപയും നടനും നടിക്കും 15,000 രൂപയുമാണ് സമ്മാനത്തുക നൽകുന്നത്. മത്സരത്തിലേക്കായി നാടകങ്ങൾ തിരഞ്ഞെടുത്ത രീതിയെ ചിലർ കോടതിയിൽ ചോദ്യം ചെയ്തതിനാൽ ഫലപ്രഖ്യാപനം വൈകിയിരുന്നു. തെരഞ്ഞെടുത്ത 10 നാടകങ്ങൾക്ക് ഒരുലക്ഷം രൂപ വീതം സബ്സിഡി നൽകും. ഒപ്പം സമ്മാനാർഹരായവർക്ക് ശിൽപവും പ്രശസ്തിപത്രവും സമ്മാനിക്കും.[4]

പ്രൊഫഷണൽ നാടക മത്സരം 2012

[തിരുത്തുക]
  • മികച്ച നാടകം - രാധേയനായ കർണ്ണൻ - മലപ്പുറം സിഗ്‌നൽസ് വള്ളുവനാട്
  • സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം - എൻ.എൻ. ഇളയത്
  • മികച്ച സംവിധായകൻ - മനോജ് നാരായണൻ - (കുറിയേടത്ത് താത്രി)
  • മികച്ച നടൻ - മുരുകേഷ് കാക്കൂർ - (കുറിയേടത്ത് താത്രിയിലെ രൂപ, കാവുങ്കൽ ശങ്കരപ്പണിക്കർ, കുറിയേടത്ത് രാമൻ എന്നീ കഥാപാത്രങ്ങൾ)
  • മികച്ച നടി - കലാമണ്ഡലം സന്ധ്യാ മുരുകേഷ് - (കുറിയേടത്ത് താത്രിയിലെ താത്രി)
  • മികച്ച നാടകകൃത്ത് - ഹേമന്ത് കുമാർ - (രാധേയനായ കർണ്ണൻ, കുറിയേടത്ത് താത്രി, പരകായ പ്രവേശം)
  • മികച്ച രണ്ടാമത്തെ നാടകം - കുറിയേടത്ത് താത്രി - തൃശ്ശൂർ മണപ്പുറം കാർത്തിക, കോഴിക്കാട് ഹിറ്റ്‌സ് - (പരകായ പ്രവേശം)
  • മികച്ച രണ്ടാമത്തെ നടൻ - സതീഷ് കെ. കുന്നത്ത് - (പരകായ പ്രവേശം)
  • മികച്ച രണ്ടാമത്തെ നടി - മഞ്ജു റെജി - (ഡോ. ഛസൂപ്പർ സ്‌പെഷ്യാലിറ്റി)
  • മികച്ച രണ്ടാമത്തെ നാടകകൃത്ത് - ചെറിയന്നൂർ ജയപ്രസാദ് - (ഒരു മനശ്ശാസ്ത്രജ്ഞന്റെ ഭാരത പര്യടനം)
  • മികച്ച ഹാസ്യ നടൻ - അതിരുങ്കൽ സുഭാഷ് (കണ്ണാടിയിലെ നകുലൻ), അപ്പിഹിപ്പി വിനോദ് (സ്വർഗ്ഗം ഭൂമിയിലാണ്)
  • മികച്ച ഗായകൻ - ഹരികൃഷ്ണൻ - (ഒരു മനശ്ശാസ്ത്രജ്ഞന്റെ ഭാരതപര്യടനം)
  • മികച്ച ഗായിക - പ്രവീണ - (ഒരു മനശ്ശാസ്ത്രജ്ഞന്റെ ഭാരതപര്യടനം, ഹരിശ്ചന്ദ്രൻ, തെന്നാലിരാമൻ)
  • മികച്ച സംഗീതസംവിധായകൻ - ആലപ്പി ഋഷികേശ് (ഒരു മനശ്ശാസ്ത്രജ്ഞന്റെ ഭാരതപര്യടനം, ഹരിശ്ചന്ദ്രൻ, തെന്നാലിരാമൻ, സ്വർഗ്ഗം ഭൂമിയിലാണ്)
  • മികച്ച ഗാനരചയിതാവ് - രമേശ് കാവിൽ (ഒരു മനശ്ശാസ്ത്രജ്ഞന്റെ ഭാരതപര്യടനം, ഹരിശ്ചന്ദ്രൻ, സ്വർഗ്ഗം ഭൂമിയിലാണ്)
  • മികച്ച പശ്ചാത്തല സംഗീത സംവിധായകൻ - റെജി ഗോപിനാഥ്, പൗലോസ് ജോൺസ് (രാധേയനായ കർണ്ണൻ)
  • മികച്ച രംഗപട സംവിധാകൻ - വിജയൻ കടമ്പേരി - (രാധേയനായ കർണ്ണൻ)
  • മികച്ച ദീപവിതാനം - രാജേഷ് ഇരുളം - (രാധേയനായ കർണ്ണൻ, പരകായ പ്രവേശം)
  • മികച്ച ചമയം - കലാനിലയം ജയപ്രകാശ് - (ഹരിശ്ചന്ദ്രൻ)
  • മികച്ച നാടക ഗ്രന്ഥം - പാപവിചാരം സി.ജെ.യുടെ നാടകങ്ങളിൽ - പ്രൊ. തുമ്പമൺ തോമസ്[5]

പ്രൊഫഷണൽ നാടക മത്സരം 2010

[തിരുത്തുക]

വിക്രമൻനായർ, കെ.എം. രാഘവൻ നമ്പ്യാർ, ടി.എം. എബ്രഹാം, സെൽമ ജോർജ്, എസ്. രാധാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് 2010-ലെ പ്രൊഫഷണൽ നാടക മത്സര അവാർഡ് നിർണ്ണയം നടത്തിയത്.[6]

പ്രൊഫഷണൽ നാടക മത്സരം 2009

[തിരുത്തുക]
  • മികച്ച നാടകം: തീപ്പൊട്ടൻ (അവതരണം: കോഴിക്കോട് സങ്കീർത്തന, രചന: ജയൻ തിരുമന)[7]
  • മികച്ച രണ്ടാമത്തെ നാടകം: സൂര്യ ഹൃദയം (അവതരണം കണ്ണൂർ സംഘ ചേതന)
  • മികച്ച സംവിധായകൻ: രാജീവൻ മമ്മിളി (നാടകം: കുമാരൻ ഒരു കുടുംബനാഥൻ)
  • മികച്ച രചന: കെ.സി.ജോർജ് കട്ടപ്പന (നാടകം: കുമാരൻ കുടുംബനാഥൻ)
  • മികച്ച രണ്ടാമത്തെ രചന: രാജൻ കിഴക്കനേല (നാടകം: വിശപ്പിന്റെ പുത്രൻ)
  • മികച്ച നടൻ: ശ്രീധരൻ നീലേശ്വരം (നാടകം: വിശപ്പിന്റെ വിളി)
  • മികച്ച രണ്ടാമത്തെ നടൻ: രാധൻ കണ്ണപുരം (നാടകം: തീപ്പൊട്ടൻ)
  • മികച്ച രണ്ടാമത്തെ നടൻ: തോമ്പിൽ രാജശേഖരൻ (നാടകം കടലോളം കനിവ്)
  • മികച്ച ഹാസ്യ നടൻ: പ്രമോദ് വെളിയനാട് (നാടകം: കടലോളം കനിവ്)
  • മികച്ച നടി: ബിന്ദു സുരേഷ് (നാടകം: ആരണ്യകം)
  • മികച്ച രണ്ടാമത്തെ നടി: അമ്മിണി എണസ്റ്റ് (നാടകം:തീപ്പൊട്ടൻ)
  • മികച്ച ഗായകൻ: അജയ് ഗോപൻ (നാടകം: കുമാരൻ കുടുംബ നാഥൻ)
  • മികച്ച ഗായിക: നയന (നാടകം: കടലോളം കനിവ്)
  • മികച്ച സംഗീത സംവിധായകൻ: ഉദയകുമാർ (നാടകം: നമ്മൾ ബന്ധുക്കൾ)
  • മികച്ച ഗാന രചയിതാവ്: പ്രഭാവർമ്മ (നാടകം : വിശപ്പിന്റെ പുത്രൻ)
  • മികച്ച പാശ്ച്ചാത്തല സംഗീത സംവിധായകൻ: ധർമ്മൻ എഴോം (നാടകം : സൂര്യ ഹൃദയം)
  • മികച്ച രംഗപടം: വിജയൻ കടംമ്പേരി (നാടകങ്ങൾ: കുമാരൻ കുടുംബ നാഥൻ, തീപ്പൊട്ടൻ, സൂര്യ ഹൃദയം)
  • മികച്ച ദീപ വിതാനം: സതീഷ്‌ സംഗമിത്ര (നാടകം: അയൽക്കാരൻ)
  • മികച്ച വേഷ സംവിധാനം: ഹർഷൻ കോഴിക്കോട് (നാടകം: തീപ്പൊട്ടൻ)
  • സമഗ്ര സംഭാവനക്കുള്ള പുരസ്കാരം: വിക്രമൻ നായർ
  • പ്രത്യേക ജൂറി അവാർഡ്: പിരപ്പൻകോഡ് മുരളി
  • മികച്ച നാടക ഗ്രന്ഥ രചന: എൻ.ആർ. ഗ്രാമപ്രകാശ്‌
  • മികച്ച നാടക ഗ്രന്ഥം: -- നാടകം പാഠവും, പ്രയോഗവും

പ്രൊഫഷണൽ നാടക മത്സരം 2008

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-11. Retrieved 2011-11-02.
  2. "ഈഡിപ്പസ് മികച്ച നാടകം, മനോജ് നാരായണൻ സംവിധായകൻ നടൻ ബാബു തിരുവല്ല, നടി മീനാക്ഷി ആദിത്യ". ജന്മഭൂമി. Archived from the original on 2018-08-04. Retrieved 27 മേയ് 2017.
  3. "വെയിൽ മികച്ച നാടകം; രജേഷ് ഇരുളം സംവിധായകൻ". ജന്മഭൂമി. Archived from the original on 2019-12-20. Retrieved 27 മെയ് 2017. {{cite web}}: Check date values in: |accessdate= (help)
  4. "'പ്രണയസാഗരം' മികച്ച നാടകം; ഖാലിദ് കെടാമംഗലം നടൻ, ബിന്ദു സുരേഷ് നടി". മാധ്യമം. Archived from the original on 2015-03-24. Retrieved 24 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "പ്രൊഫഷണൽ നാടക മത്സരം: 'രാധേയനായ കർണ്ണൻ' മികച്ച നാടകം". മാതൃഭൂമി. 2013 ജൂൺ 1. Archived from the original on 2013-08-03. Retrieved 2013 ഓഗസ്റ്റ് 3. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  6. "'നെല്ല്' മികച്ച നാടകം". മാതൃഭൂമി. 2011 മേയ് 13. Archived from the original on 2013-08-23. Retrieved 2013 ഓഗസ്റ്റ് 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  7. "തീപ്പൊട്ടൻ മികച്ച നാടകം; രാജിവൻ മമ്മിളി സംവിധായകൻ". തേജസ്. 2010 ജൂൺ 2. Archived from the original on 2013-08-19. Retrieved 2013 ഓഗസ്റ്റ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  8. "കോഴിക്കോടൻ നാടകപ്പെരുമ". മാതൃഭൂമി. 2009 ജൂൺ 1. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

10°31′57.86″N 76°13′7.1″E / 10.5327389°N 76.218639°E / 10.5327389; 76.218639

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]