മാധവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാധവി
ജനനം
വിജയലക്ഷ്മി

(1962-09-14) സെപ്റ്റംബർ 14, 1962 (പ്രായം 57 വയസ്സ്)
ജീവിത പങ്കാളി(കൾ)റാൽഫ് ശർമ്മ

ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് മാധവി. (ജനനം: ഓഗസ്റ്റ് 12, 1962). 17 വർഷത്തോളമുള്ള തന്റെ അഭിനയ ജീവിതത്തിൽ തെലുഗു, തമിഴ്, മലയാളം, കന്നട ചിത്രങ്ങൾക്ക് പുറമേ ഹിന്ദി, ബംഗാളി, ഒറിയ ചിത്രങ്ങളിലും മാധവി അഭിനയിച്ചു.

ബാല്യം,വിദ്യാഭ്യാസം[തിരുത്തുക]

ഗോവിന്ദസ്വാമിയുടെയും ശശിരേഖയുടെയും മൂന്നു മക്കളിലൊരാളായ മാധവി ജനിച്ചത് ഹൈദരാബാദിലാണ്. സ്റ്റാൻലി ഗേൾസ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് ഡാൻസ് കോളേജിൽ നിന്ന് ഭരതനാട്യവും നാടോടിനൃത്തവും അഭ്യസിച്ചു.

അഭിനയ ജീവിതം[തിരുത്തുക]

1976-ൽ പുറത്തിറങ്ങിയ തൂർപു പഡമര (അർഥം:കിഴക്ക് പടിഞ്ഞാറ്) എന്ന തെലുഗുചിത്രത്തിലൂടെ മാധവി തന്റെ കൗമാരപ്രായത്തിൽ തന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി. തുടർന്ന് പ്രശസ്ത സംവിധായകൻ കെ. ബാലചന്ദർ സംവിധാനം ചെയ്ത മനോചരിത്ര എന്ന തെലുഗുചിത്രത്തിൽ സഹനടിയുടെ വേഷത്തിലേക്ക് മാധവിയെ തെരഞ്ഞെടുത്തു. 1981-ൽ ഈ ചിത്രം എക് ദൂജെ കേലിയെ എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിച്ചപ്പോഴും മാധവി തന്നെ അഭിനയിച്ചു. മാധവിയുടെ അഭിനയം ഹിന്ദി ചലച്ചിത്ര മേഖലയിൽ ശ്രദ്ധിക്കപ്പെടുകയും ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു.[1]

മലയാളത്തിൽ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ച എന്ന കഥാപാത്രത്തെ പക്വമായ അഭിനയശൈലിയിലൂടെ മാധവി മനോഹരമാക്കി. ആകാശദൂത് എന്ന ചിത്രത്തിലെ ജീവിതദുരിതങ്ങളോട് അവസാനം വരെ മല്ലിടുന്ന യുവതിയുടെ വേഷവും ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മാധവിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു

സ്വകാര്യ ജീവിതം[തിരുത്തുക]

1996-ൽ ബിസ്സിനസ്സുകാരനായ റാൽഫ് ശർമ്മഎന്ന പകുതി ഇന്ത്യനെ ഗുരുവിന്റെ ഉപദേശപ്രകാരം വിവാഹം ചെയ്തു. വിവാഹത്തിനു ശേഷം ചലച്ചിത്ര രംഗത്ത് നിന്നും വിടവാങ്ങി.[2] ഇവർ ഇപ്പോൾ മൂന്നു പെണ്മക്കക്കളോടൊത്ത് ന്യൂ ജേർഴ്സിയിൽ താമസിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാധവി&oldid=2546076" എന്ന താളിൽനിന്ന് ശേഖരിച്ചത്