രതീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രതീഷ്
Ratheesh.jpg
ജനനം1954
കലവൂർ, ആലപ്പുഴ
മരണം2002 ഡിസംബർ 23 (പ്രായം 48)
തിരുവനന്തപുരം, കേരളം
തൊഴിൽചലച്ചിത്രനടൻ
ജീവിത പങ്കാളി(കൾ)ഡയാന
കുട്ടി(കൾ)പാർവ്വതി രതീഷ് , പത്മരാജ് രതീഷ്, പത്മ രതീഷ്, പ്രണവ്

മലയാളചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവായിരുന്നു രതീഷ് (ജീവിത കാലം : 1954–2002). 150-ലേറെ മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

അഭിനയ ജീവിതം[തിരുത്തുക]

1977-ൽ പുറത്തിറങ്ങിയ വേഴാമ്പൽ എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, 1979-ൽ കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. പിന്നീട് തേരോട്ടം എന്ന ചിത്രത്തിൽ സഹനായകനായി അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. 1981-ൽ പുറത്തിറങ്ങിയ തുഷാരം എന്ന ഐ.വി. ശശി ചിത്രത്തിൽ രതീഷ് ആദ്യമായി നായകനായി വേഷമിട്ടു.

1981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. ഈ കാലയളവിൽ മോഹൻലാലിനും മമ്മൂട്ടിയോടുമൊപ്പം ഈ നാട്, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, അബ്കാരി, ഉണരൂ, ജോൺ ജാഫർ ജനാർദ്ദനൻ എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ വേഷമിട്ടു. 1990-ഓടെ രതീഷ് ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.

നടൻ സത്താറും ആയി ചേർന്ന് മൂന്നു ചിത്രങ്ങളും അയ്യർ ദി ഗ്രേറ്റ്‌ , ചക്കിക്കൊത്തൊരു ചങ്കരൻ എന്നീ ചിത്രങ്ങൾ ഒറ്റയ്ക്കും നിർമിച്ചിട്ടുണ്ട്

2002 ഡിസംബർ 23-ന് അദ്ദേഹം അന്തരിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രതീഷ്&oldid=2747609" എന്ന താളിൽനിന്നു ശേഖരിച്ചത്