Jump to content

അസുരൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസുരൻ
സംവിധാനംവെട്രിമാരൻ
നിർമ്മാണംകലൈപുലി എസ്സ്.താനു
അഭിനേതാക്കൾധനുഷ്
മഞ്ജു വാര്യർ
പ്രകാശ് രാജ്
പശുപതി
സംഗീതംജി വി പ്രകാശ്
ഛായാഗ്രഹണംവേൽരാജ്
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോവി.ക്രീയേഷൻസ്
റിലീസിങ് തീയതി2019 ഒക്ടോബർ 4
രാജ്യംഇന്ത്യ
ഭാഷതമിഴ്

വെട്രിമാരൻ സംവിധാനം ചെയ്ത് 2019 ഒക്ടോബർ 4ന് പ്രദർശനത്തിനെത്തിയ ഒരു തമിഴ് ഭാഷ ആക്ഷൻ ചലച്ചിത്രം ആണ് അസുരൻ (english:Demon).ധനുഷും,മജ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിൽ പ്രകാശ് രാജ്,പശുപതി,യോഗി ബാബു തുടങ്ങിയവർ അഭിനയിച്ചു. മഞ്ജു വാര്യർ ആദ്യമായി തമിഴ് ചിത്രത്തിൽ അഭിനയിച്ചു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ധനുഷ് ഇരട്ടവേഷത്തിലെത്തിയ ഈ ചിത്രം വെക്കൈ(Vekkai) എന്ന തമിഴ് നോവലിൻറ്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. വേൽരാജ് ഛായാഗ്രഹണം നിർവഹിച്ചിരിയ്യ്ക്കുന്ന ഈ ചിത്രത്തിൻറ്റെ ചിത്രസംയോജനം ചെയ്തിരിയ്ക്കുന്നത് വിവേക് ഹർഷനാണ്. ജി.വി പ്രകാശ് ആണ് ഈ ചിത്രത്തിൻറ്റെ സംഗീതം ഒരുക്കിയത്.ധനുഷും വെട്രിമാരനും ഒന്നിച്ച പൊല്ലാതവൻ, ആടുകളം, വടചെന്നൈ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അസുരൻ_(ചലച്ചിത്രം)&oldid=3570906" എന്ന താളിൽനിന്ന് ശേഖരിച്ചത്