Jump to content

സത്താർ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്താർ
ജനനം
മരണം
17/9/2019
തൊഴിൽനടൻ
സജീവ കാലം1975 – തുടരുന്നു
അറിയപ്പെടുന്നത്അനാവരണം
ജീവിതപങ്കാളി(കൾ)ജയഭാരതി
കുട്ടികൾകൃഷ് സത്താർ
മാതാപിതാക്ക(ൾ)ഖാദർ പിള്ളൈ,
ഫാത്തിമ

ഒരു മലയാളചലച്ചിത്ര നടനായിരുന്നു സത്താർ (English: Sathaar)[1] സമാനകാലയളവിൽ മലയാളത്തിൽ സജീവമായി അഭിനയിച്ചിരുന്ന നടി ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം കഴിച്ചത്.[2] പിന്നീട് ഇരുവരും വേർപിരിഞ്ഞുവെങ്കിലും അവസാനകാലത്ത് അദ്ദേഹം ജയഭാരതിയോടൊപ്പമായിരുന്നു. നടൻ കൃഷ് സത്താർ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.[3] അസുഖബാധിതനായതിനെത്തുടർന്ന് 2019 സെപ്റ്റംബർ 17ന് ആലുവ പാലിയേറ്റീവ് കെയർ ആശുപത്രിയിൽവച്ച് തന്റെ 67 ആമത്തെ വയസിൽ അന്തരിച്ചു.

ചലച്ചിത്രരംഗത്ത്

[തിരുത്തുക]

1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കംക്കുറിച്ച സത്താർ[4] 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണം മലയാളം സിനിമയിലൂടെ നായകനായത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. മികച്ച നടനായിട്ടും അദ്ദേഹത്തെ മലയാള സിനിമ വില്ലൻ വേഷങ്ങളിൽ തളച്ചിട്ടു. എഴുപതുകളുടെ മദ്ധ്യത്തിൽ സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹം വില്ലനായി സ്വയം സ്ഥാപിച്ചു, പ്രത്യേകിച്ച് ഇതിഹാസ നടൻ ജയൻ നായകനായി അഭിനയിച്ച സിനിമകളിൽ. ശരപഞ്ജരം എന്ന ചിത്രത്തിൽ നായകനു തുല്യമായ വേഷമായിരുന്നു. അടിമക്കച്ചവടം, യാഗാശ്വം, വെള്ളം, ലാവ, ശരപഞ്ജരം തുടങ്ങിയ ഹരിഹരൻ ചിത്രങ്ങൾ അദ്ദേഹത്തിന് നല്ല നടനെന്ന മേൽവിലാസം ഉണ്ടാക്കി കൊടുത്തു. 1970 കളിലും 80 കളുടെ തുടക്കത്തിലും പ്രേം നസീർ, മധു, രതീഷ്, ജയൻ എന്നിവർ നായകന്മാരായ നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തു. അജ്ഞാത തീരങ്ങൾ എന്ന സിനിമയിൽ ആന്റി ഹീറോയായി അഭിനയിച്ച പിന്നീട് സത്താർ നീലത്താമര (1979), ഈ നാട് (1982), ബീന തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സ്വഭാവ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിൽ സത്താർ അഭിനയിച്ചിരുന്നുവെങ്കിലും ചിത്രം ചിത്രം പുറത്തിറങ്ങിയില്ല.[5] മയിൽ, സൗന്ദര്യമേ വരുഗ വരുഗ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ചില തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച അദ്ദേഹം ഏകദേശം മുന്നൂറോളം[6] സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നടൻ രതീഷുമായിച്ചേർന്ന് ബൈജു കൊട്ടാരക്കര സംവിധായകനായി അരങ്ങേറ്റം കുറിച്ച് ബാബു ആന്റണി നായകനായ അഭിനയിച്ച കമ്പോളം[7] ഉൾപ്പെടെയുള്ള 3 മലയാള ചിത്രങ്ങൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തിരുന്നു.[8] ഏഷ്യാവിഷൻറെ അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[9] ഹ്രസ്വമായ ഇടവേളയ്ക്ക് ശേഷം, 2012 ൽ അദ്ദേഹം സിനിമാ മേഖലയിലേക്ക് മടങ്ങിയെത്തി. അദ്ദേഹം അവസാനമായി ചെയ്ത സിനിമ 2014 ൽ പുറത്തിറങ്ങിയ 'പറയാൻ ബാക്കി വച്ചത്'[10] എന്ന ചിത്രമായിരുന്നു, തുടർന്ന് അദ്ദേഹം സിനിമാരംഗത്തുനിന്ന് നിഷ്‌ക്രിയനായി.

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ ആലുവയിലെ കടുങ്ങല്ലൂരിൽ ജന്മിയായിരുന്ന ഖാദർ പിള്ളയുടെയും ഫാത്തിമയുടെയും പത്ത് മക്കളിൽ ഒമ്പതാമനായി 1952 മെയ് 25 ന് ജനിച്ചു.[11] അബ്ദു കുഞ്ഞ്, അബ്ദുല്ല, കുഞ്ഞു മുഹമ്മദ്, കൊച്ചുമരക്കാർ, വീരവുണ്ണി, വി.കെ. കരീം, അബ്ദുൾ ജലീൽ എന്നിങ്ങനെ ഏഴു സഹോദരന്മാരും ഖദീജ, ജമീല എന്നീ രണ്ട് സഹോദരിമാരും സത്താറിനുണ്ട്. ആലുവയിലെ വെസ്റ്റ് കടുങ്ങലൂർ സർക്കാർ സ്‌കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സത്താർ, ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ എം.എ ബിരുദം നേടി.[12] നടൻ എൻ. എഫ്. വർഗീസ് ആലുവ യു.സി. കോളജിൽ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.[13]

അക്കാലത്തെ പ്രമുഖ നടിയായിരുന്ന ജയഭാരതിയെ 1979 ൽ അദ്ദേഹം വിവാഹം കഴിച്ചു. വിവാഹം. ചില അസ്വാരസ്യങ്ങളെത്തുടർന്ന് അവർ ഏറെനാൾ വേർപിരിഞ്ഞു കഴിഞ്ഞുവെങ്കിലും അവസാനനാളുകളിൽ ജയഭാരതി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.[14] അവരുടെ മകൻ ക്രിഷ് ജെ. സത്താർ അഭിനേതാവായി ലേഡീസ് ആന്റ് ജന്റിൽമാൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

കടുത്ത കരൾ രോഗം ബാധിച്ചതിനേത്തുടർന്ന് ജൂലൈ 31നാണ് സത്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ 17 ചൊവ്വാഴ്ച പുലർച്ചയ്ക്ക് ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. രോഗ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ജയഭാരതിയും അവരുടെ പുത്രൻ ക്രിഷ് ജെ. സത്താറും നിരവധി തവണ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.ശവസംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

അഭിനയരംഗം

[തിരുത്തുക]
സിനിമ കഥാപാത്രം കുറിപ്പുകൾ
2014 മംഗ്ലീഷ് പൗലോസ് പുന്നോക്കാരൻ.
2014 പ്രണയം ബാക്കി വച്ചത്
2014 മി. ഫ്രൌഡ്
2013 നത്തൊലി ഒരു ചെറിയ മീനല്ല.
2013 ഗോഡ് ഫോർ സെയിൽ വാരിയർ
2013 കാഞ്ചി കൃഷ്ണപിള്ള
2012 നം. 66 മദ്രാസ് ബസ്
2012 22 ഫീമെയിൽ കോട്ടയം
2012 ബാങ്കിംഗ് അവേർസ് 10 ടു 4
2008 രൌദ്രം
2006 മന്ത്ര ശക്ത
2006 പകൽ K.M.P. നമ്പ്യാർ
2005 വജ്രം മണ്ഡരി മാത്തൻ
2003 ദ ഫയർ
2002 മോഹസ്വപ്നം
2002 അനുരാഗം
2002 കനൽക്കിരീടം
2001 പ്രണയകാലത്ത്
2001 ഈ രാവിൽ
2000 റാപ്പിഡ് ആക്ഷൻ ഫോർസ് SPJohn Varghese
2000 അരയന്നങ്ങളുടെ വീട്
1999 തച്ചിലേത്തു ചുണ്ടൻ
1999 ദ ഗോഡ്മാൻ
1998 കലാപം പള്ളിപ്പാടൻ
1997 കല്ല്യാണഉണ്ണികൾ
1997 ലേലം
1997 മാസ്മരം
1997 വംശം
1996 ഹിറ്റ്ലിസ്റ്റ് മാർക്കോസ്
1996 ഡൊമിനിക് പ്രസന്റേഷൻ സതീഷ് ചന്ദ്രൻ
1996 മൂക്കില്ലാ രാജ്യത്തു മുറിമൂക്കൻ രാജാവ്
1995 ആദ്യത്തെ കൺമണി
1995 ബോക്സർ Home Minister
1995 ചന്ത
1994 ചീഫ് മിനിസ്റ്റർ കെ.ആർ ഗൌതമി
1994 കമ്മീഷണർ
1994 കമ്പോളം
1993 ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ്
1993 ദേവാസുരം
1993 സൌഭാഗ്യം
1993 മാഫിയ Krishnan
1993 യാദവം
1992 നാടോടി
1992 എന്നോടിഷ്ടം കൂടാമോ
1992 അവളറിയാതെ David D'cruz
1990 പരമ്പര
1990 സാമ്രാജ്യം
1990 താളം
1990 ഇന്ദ്രജാലം
1990 ഇന്ധനം
1990 ലാൽ അമേരിക്കയിൽ
1989 അവൾ ഒരു സിന്ധു
1989 കൽപ്പന ഹൌസ്
1989 പുതിയ കരുക്കൾ
1989 ആയിരം ചിറകുള്ള മോഹം കറുപ്പയ്യൻ
1988 ജന്മശത്രു ജോണി
1988 അഗ്നിച്ചിറകുള്ള തുമ്പി
1987 ഇത്രയും കാലം കൃഷ്ണൻകുട്ടി
1987 മഞ്ഞ മന്ദാരങ്ങൾ
1987 കാളരാത്രി
1987 അവളുടെ കഥ
1986 ഉരുക്കു മനുഷ്യൻ
1986 ആളൊരുങ്ങി അരങ്ങൊരുങ്ങി
1986 നിറമുള്ള രാവുകൾ
1986 ശോഭരാജ്
1986 കാബറേ ഡാൻസർ
1985 ബ്ലാക്ൿമെയിൽ
1985 ചോരക്കു ചോര മാർക്കോസ്
1985 ജനകീയ കോടതി
1985 നായകൻ അലി അബ്ദുള്ള
1985 ശത്രു രാമകൃഷ്ണൻ
1985 കണ്ണാരം പൊത്തിപൊത്തി ചന്ദ്രൻ
1985 ഒറ്റയാൻ ജമ്പു
1985 റിവഞ്ച്
1985 വെള്ളം തമ്പി
1984 തച്ചോളി തങ്കപ്പൻ
1984 അടിയൊഴുക്കുകൾ
1984 മൈനാകം
1984 രക്ഷസ്സ് രവി
1984 ഇടവേളക്കു ശേഷം
1984 പാവം ക്രൂരൻ ഷാജി
1984 മനസറിയാതെ മോഹൻ
1983 ബെൽറ്റ് മത്തായി റോയ്
1983 മണ്ടൻമാർ ലണ്ടനിൽ ജോണി
1983 വിസ
1983 കടമ്പ
1982 കുറുക്കന്റെ കല്ല്യാണം
1982 പടയോട്ടം
1982 മഴു
1982 കെണി
1982 ശരം
1982 ഈ നാട് രാജഗോപാലവർമ്മ
1982 തുറന്ന ജയിൽ ജയിംസ്
1982 ഭീമൻ
1982 ജംബുലിംഗം
1982 പാഞ്ചജന്യം സോമൻ
1982 വിധിച്ചതും കൊതിച്ചതും ശശി
1981 അഹിംസ
1981 പാതിരാസൂര്യൻ ബഷീർ
1981 ആക്രമണം
1981 അരയന്നം രഘു
1981 കൊടുമുടികൾ
1981 ഇര തേടുന്ന മനുഷ്യൻ
1981 ചൂതാട്ടം
1981 അവതാരം രവി
1980 ലാവ ഗോപി
1980 മൂർഖൻ രാജൻ
1980 ശക്തി
1980 മകരവിളക്ക്
1980 സത്യം രാഘവൻ
1980 മുത്തുച്ചിപ്പികൾ ഗോപി
1980 പ്രകടനം ഗോപാലൻ
1980 ദീപം പ്രതാപ്
1980 അമ്മയും മകളും
1980 അധികാരം ഗോപൻ
1980 ചന്ദ്ര ബിംബം
1980 ബെൻസ് വാസു
1979 ഇഷ്ടപ്രാണേശ്വരി
1979 ജിമ്മി ജോണി
1979 ഇനിയെത്ര സന്ധ്യകൾ
1979 ഇവിടെ കാറ്റിനു സുഗന്ധം രവി
1979 മാനവധർമ്മം
1979 സുഖത്തിനുപിന്നാലെ സോമൻ, രമേശ് (ഇരട്ട കഥാപാത്രം)
1979 അവൾ നിരപരാധി
1979 കായലും കയറും
1979 അവളുടെ പ്രതികാരം
1979 അഞ്ജാതതീരങ്ങൾ
1979 നീലത്താമര അപ്പുക്കുട്ടൻ
1979 ശരപഞ്ജരം പ്രഭാകരൻ
1979 അഗ്നിപർവ്വതം
1979 തേൻതുള്ളി
1979 അനാർ‌ക്കലി
1979 തിരനോട്ടം
1979 ഈ മനോഹരതീരം
1978 സീമന്തിനി
1978 ചക്രായുധം
1978 ബീന ശരത്ചന്ദ്രൻ
1978 അടിമക്കച്ചവടം
1978 അവർ ജീവിക്കുന്നു
1978 സുന്ദരിമാരുടെ സ്വപ്നങ്ങൾ
1978 പത്മതീർത്ഥം മുരളീധരൻ
1978 അവളുടെ രാവുകൾ
1978 യാഗാശ്വം
1978 ഇനിയം പുഴയൊഴുകും സലിം
1978 ലിസ
1977 യത്തീം അസീസ്
1976 അനാവരണം നായകനായി അരങ്ങേറ്റം
1975 ഭാര്യയെ ആവശ്യമുണ്ട്.

നിർമ്മാണം

[തിരുത്തുക]
  • കമ്പോളം (1994)
  • റിവഞ്ച് (1985)
  • ബ്ലാക്ക് മെയിൽ (1985)

അവലംബം

[തിരുത്തുക]
  1. "Sathar". മലയാള സംഗീതം.കോം.
  2. "സത്താറും ജയഭാരതിയും വീണ്ടും ഒന്നിച്ചു". കാസറഗോഡ് ചാനൽ.കോം. Archived from the original on 2020-07-27. Retrieved 2017-10-24.
  3. "ജയഭാരതി പുത്രൻ സിനിമയിലേക്ക്". മലയാളീ.കോം.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Malayalam actor Sathar dies at 67".
  5. "രതീഷ് മരിച്ചതോടു കൂടി ഞാൻ ഒതുങ്ങിപ്പോയി".
  6. "Veteran Kerala actor Sathar dies".
  7. "'എന്റെ ഭാരതി'; വേർപിരിഞ്ഞുവെങ്കിലും സത്താറിക്ക ഇങ്ങനെയാണ് പറയാറുള്ളത്".
  8. "Veteran Malayalam actor Sathar passed away".
  9. "ന​ട​ൻ സ​ത്താ​ർ അ​ന്ത​രി​ച്ചു". {{cite web}}: zero width space character in |title= at position 2 (help)
  10. "നടൻ സത്താർ അന്തരിച്ചു".
  11. "Veteran Malayalam actor Sathar passed away".
  12. "ഭാരതിയെക്കാൾ വലിയ അനുഭവമുണ്ടോ". മംഗളം വരിക.കോം. Archived from the original on 2017-12-01. Retrieved 2017-10-25.
  13. "ജയഭാരതിയേക്കാൾ വലിയ അനുഭവമുണ്ടോ? സത്താർ പറയുന്നു".
  14. "Malayalam actor Sathar dies at 67".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സത്താർ_(നടൻ)&oldid=4108167" എന്ന താളിൽനിന്ന് ശേഖരിച്ചത്