ആളൊരുങ്ങി അരങ്ങൊരുങ്ങി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആളൊരുങ്ങി അരങ്ങൊരുങ്ങി
സംവിധാനംതേവലക്കര ചെല്ലപ്പൻ
നിർമ്മാണംവിജയ ഫിലിം സർക്യൂട്ട്
രചനജോൺസൺ പുളിങ്കുന്ന്
കലൂർ ഡെന്നീസ് (സംഭാഷണം)
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾമമ്മുട്ടി
ശോഭന
മേനക
തിലകൻ
സംഗീതംജെറി അമൽദേവ്
ഛായാഗ്രഹണംകെ. ബി ദയാളൻ
ചിത്രസംയോജനംവി പി കൃഷ്ണൻ
സ്റ്റുഡിയോവിജയ ഫിലിം സർക്യൂട്ട്
വിതരണംവിജയ ഫിലിം സർക്യൂട്ട്
റിലീസിങ് തീയതി
  • 21 ഫെബ്രുവരി 1986 (1986-02-21)
രാജ്യംഭാരതം
ഭാഷമലയാളം

ജോൺസൺ പുളിങ്കുന്നിന്റെ കഥക്ക് കലൂർ ഡെന്നീസ് തിരക്കഥയും സംഭാഷണവും എഴുതി തേവലക്കര ചെല്ലപ്പൻ സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ആളൊരുങ്ങി അരങ്ങൊരുങ്ങി. മമ്മുട്ടി, ശോഭന, മേനക, തിലകൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു. ജെറി അമൽദേവ് സംഗീതം കൈകാര്യം ചെയ്യുന്നു..[1][2][3][4]

കഥാസാരം[തിരുത്തുക]

ഇൻസ്പെക്റ്റർ രാജൻ വഴിയിൽ വച്ച് നഴ്സ് ഗീതയെ കാണുന്നു. ചേട്ടൻ തമ്പിയെ പൊലിസ് പിടിച്ചപ്പോൽ രാധയാണ് വിടുവിക്കുന്നത്. അത് പരദൂഷണത്തിനു കാരണമകുന്നു. തമ്പി ഗീതയെ ശാസിക്കുന്നു. ഇൻസ്പെക്റ്റർ രാജനെ തന്റെ മരുമകനാക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് പ്രഭാകരമേനോൻ ശ്രമിക്കുന്നു. മകളെ അയാളുടെ അടുത്തു വിടുന്നു എങ്കിലും അയാൾ ഗൗനിക്കുന്നില്ല. അതിനിടയിൽ റൗഡി തോമാച്ചനെ അറസ്റ്റു ചെയ്യുന്നതിനിടയിൽ തെന്റെ കളിക്കൂട്ടുകാരി മേരിക്കുട്ടി യാണ് അവന്റെ ഭാര്യ എന്നറിയുന്നു. അയാൾ ഈ പെരും പറഞ്ഞ് അവളെ ദ്രോഹിക്കുന്നു കൊല്ലുന്നു. രാജൻ തമ്പിക്ക് ഒരു ജോലിയും അളിയസ്ഥാനവും നൽകുന്നു. അതിനിടയിൽ ഒരു ദിവസം നൈറ്റ് ഡ്യൂട്ടിക്കിടയിൽ ഹോസ്പിറ്റൽ ഉടമ വിനോദ് ഗീതയെ കയറിപ്പിടിക്കുന്നു. അവൾ അയാളെ കൊല്ലുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

പൂവച്ചൽ ഖാദരിന്റെ വരികൾക്ക് ജെറി അമൽദേവ് ഈ ണം നൽകിയ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ദേവത നീ വരദേ കെ ജെ യേശുദാസ് പൂവച്ചൽ ഖാദർ ജെറി അമൽദേവ്
2 കനകമുന്തിരി കെ ജെ യേശുദാസ് , കെ എസ്‌ ചിത്ര പൂവച്ചൽ ഖാദർ ജെറി അമൽദേവ്
3 നവം നവം പ്രകാശമായ് ബ്രഹ്മാനന്ദൻ, സി.ഒ. ആന്റോ പൂവച്ചൽ ഖാദർ ജെറി അമൽദേവ്

അവലംബം[തിരുത്തുക]

  1. "Aalorungi Arangorungi". www.malayalachalachithram.com. ശേഖരിച്ചത് 22 ഒക്ടോബർ 2014.
  2. "Aalorungi Arangorungi". malayalasangeetham.info. ശേഖരിച്ചത് 22 ഒക്ടോബർ 2014.
  3. "Aalorungi Arangorungi". spicyonion.com. ശേഖരിച്ചത് 22 ഒക്ടോബർ 2014.
  4. "Aalorungi Arangorungi". entertainment.oneindia.in. മൂലതാളിൽ നിന്നും 19 ജൂലൈ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ജൂലൈ 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


ചിത്രം കാണുവാൻ[തിരുത്തുക]

ആളൊരുങ്ങി അരങ്ങൊരുങ്ങി (1986)