തേവലക്കര ചെല്ലപ്പൻ
തേവലക്കര ചല്ലപ്പൻ | |
|---|---|
![]() തേവലക്കര ചെല്ലപ്പൻ | |
| Born | |
| Died | 29 ജൂൺ 2015 ഭരണിക്കാവ്,ശാസ്താംകോട്ട,പത്മാവതി ആശുപത്രി |
| Resting place | ഭരണിക്കാവ് |
| Other names | പ്രശാന്ത് |
| Occupation(s) | സംവിധാനം കഥാകൃത്ത് |
| Spouse | ഗീത |
| Children | അനന്തു, പ്രതിഭ |
മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന സംവിധായകനാണ് തേവലക്കര ചെല്ലപ്പൻ. ചെലവു കുറഞ്ഞ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലക്ക് പ്രശസ്തനായിരുന്നു പ്രശാന്ത് എന്ന് കൂടി അറിയപ്പെടുന്ന ചെല്ലപ്പൻ [1]
വ്യക്തി ജീവിതം
[തിരുത്തുക]കൊല്ലം ജില്ലയിൽ തേവലക്കരയിൽ കുഞ്ഞില - കൊച്ചിക്ക എന്നിവരുടെ മകനായി ജനിച്ചു. പന്തളത്ത് പോളി ടെക്നിക്കിൽ പഠിച്ചു.[2] . ഗീതയാണ് ഭാര്യ. അനന്തു, പ്രതിഭ എന്നിവർ മക്കൾ. ദീർഘകാലത്തെ വൃക്കരോഗത്തിനു ചികിത്സിച്ച് എങ്കിലും ജൂൺ 29, 2015 നു തൻറെ അറുപത്തി എട്ടാമത്തെ വയസ്സിൽ അന്തരിച്ചു. [3]
1973ൽ സിനിമാമോഹവുമായി ചെന്നെയിലെത്തി. വളരെക്കാലത്തെ പരിശ്രമത്തിനുശേഷം നടൻ സത്യൻ നിർദ്ദേശിച്ചതനുശരിച്ചു കൃഷ്ണൻ നായരുടെ സഹായിയായിപിന്നീടു ജോഷി, ശശികുമാർ, പി.ജി. വിശ്വംഭരൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് മേക്കർമാരുടെ സഹസംവിധായകനായി. ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരുന്നു സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ സിനിമ. ത്യാഗരാജനെ നായകനാക്കി "വിധിമുറൈ' എന്ന തമിഴ് ചിത്രവും സംവിധാനംചെയ്തു. പ്രശാന്ത് എന്ന പേരിൽ ചലച്ചിത്രങ്ങളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്.
സംവിധാനം
[തിരുത്തുക]| വർഷം | ചിത്രം | നടന്മാർ | കുറിപ്പുകൾ |
|---|---|---|---|
| 1986 | ആളൊരുങ്ങി അരങ്ങൊരുങ്ങി | മമ്മുട്ടി, ശോഭന, മേനക | |
| 1987 | അതിനുമപ്പുറം | മമ്മുട്ടി, ഗീത (നടി) | |
| 1988 | അധോലോകം | ത്യാഗരാജൻ, രഞ്ജിനി, ജഗതി | |
| 1988 | അർജുൻ ഡെന്നിസ് (വൈസ് ചാൻസലർ) | ത്യാഗരാജൻ, അശോകൻ, നിരോഷ | |
| 1989 | മിസ്സ് പമീല | ത്യാഗരാജൻ, സുരേഷ് ഗോപി, സിൽക്ക് സ്മിത | |
| 1990 | നഗരത്തിൽ സംസാരവിഷയം | ജഗദീഷ്, സിദ്ദീഖ് | |
| 1992 | കള്ളൻ കപ്പലിൽ തന്നെ | ജഗദീഷ്, സിദ്ദീഖ് ഇന്നസെന്റ് | |
| 1992 | മുൻപേ പറക്കുന്ന പക്ഷികൾ | മധു, നരേന്ദ്രപ്രസാദ് | |
അസോസിയേറ്റ് സംവിധാനം
[തിരുത്തുക]| വർഷം | ചിത്രം | സംവിധാനം | കുറിപ്പുകൾ |
|---|---|---|---|
| 1991 | ഇന്നത്തെ പ്രോഗ്രാം | പി.ജി. വിശ്വംഭരൻ | |
| 1989 | അമ്മാവനു പറ്റിയ അമളി | അഗസ്റ്റിൻ പ്രകാശ് | |
| 1986 | വീണ്ടും | ജോഷി | |
| 1986 | ആയിരം കണ്ണുകൾ | ജോഷി | |
| 1985 | നിറക്കൂട്ട് | ജോഷി | |
| 1985 | കഥ ഇതുവരെ | ജോഷി | |
| 1984 | ഉമാനിലയം | ജോഷി | |
| 1984 | ഒരു കൊച്ചു കഥ ആരും പറയാത്ത കഥ | പി.ജി. വിശ്വംഭരൻ | |
| 1984 | ഇവിടെ ഇങ്ങനെ | ജോഷി | |
| 1984 | സന്ദർഭം | ജോഷി | |
| 1982 | കർത്തവ്യം | ജോഷി | |
| 1982 | ചമ്പൽക്കാട് | കെ.ജി. രാജശേഖരൻ | |
| 1980 | ചാകര | പി.ജി. വിശ്വംഭരൻ | |
| 1980 | തിരയും തീരവും | കെ.ജി. രാജശേഖരൻ | |
| 1978 | പത്മതീർത്ഥം | കെ.ജി. രാജശേഖരൻ |
അവലംബം
[തിരുത്തുക]- ↑ "List of Malayalam Movies directed by Prashanth (Thevalakkara Chellappan)". musicalaya. Retrieved 2014-03-14.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-12. Retrieved 2018-08-24.
- ↑ "സിനിമാ സംവിധായകൻ തേവലക്കര ചെല്ലപ്പൻ നിര്യാതനായി". ekeralanews. Archived from the original on 2016-03-04. Retrieved 30 July 2015.
- ↑ "തേവലക്കര ചെല്ലപ്പന്റെ ചിത്രങ്ങൾ". malayalasangeetham. Archived from the original on 2015-07-02. Retrieved 2015-06-30.
{{cite web}}: Cite has empty unknown parameter:|5=(help)
