പട്ടം സദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പട്ടം സദൻ
ദേശീയതIndian
തൊഴിൽFilm actor
സജീവ കാലം1961–1992

ഒരു മലയാള ചലച്ചിത്രനടനും ഗായകനുമായിരുന്നു പട്ടം സദൻ എന്നറിയപ്പെട്ടിരുന്ന സദാശിവൻ.[1] പ്രഹ്ലാദ എന്ന ചലച്ചിത്രത്തിലൂടെ ബാലനടനായാണ് ഇദ്ദേഹം രംഗത്തുവന്നത്.[2] അറുപതുകളിലും എഴുപതുകളിലും ഗാനാലാപനരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം 1959-നും 87-നും ഇടയിലായി[3] 23 ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[4] 1941-ൽ പുറത്തിറങ്ങിയ പ്രഹ്ലാദ മുതൽ 1994-ലെ മാനത്തെ കൊട്ടാരം എന്ന ചലച്ചിത്രം വരെ അദ്ദേഹത്തിന്റെ അഭിനയജീവിതം നീണ്ടുനിന്നു.[2]

1959-ൽ പുറത്തിറങ്ങിയ ചതുരംഗം എന്ന ചലച്ചിത്രത്തിൽ ഇദ്ദേഹം കുമരേശനൊപ്പം പാടിയ "പെണ്ണിന്റെ ചിരിയും" എന്ന ഗാനം വളരെ ജനപ്രിയമായിരുന്നു.[5] സ്നേഹയമുന എന്ന ചലച്ചിത്രത്തിലെ "പരിപ്പുവട പക്കവട" എന്ന ഗാനവും ചന്ദനച്ചോല എന്ന ചല‌ച്ചിത്രത്തിലെ "മണിയാഞ്ചെട്ടിക്ക്" എന്ന ഗാനവും ഇദ്ദേഹം യേശുദാസിനൊപ്പമാണ് ആലപിച്ചത്.[6] 1992 ൽ വടപളനിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

തമിഴ്[തിരുത്തുക]

  • ബൊമ്മൈ
  • അവൾ ഒരു തുടർക്കതൈ

മലയാളം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പട്ടം സദൻ". സിനി ഡയറി. മൂലതാളിൽ നിന്നും 2013-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 18. {{cite web}}: Check date values in: |accessdate= (help)
  2. 2.0 2.1 "പട്ടം സദൻ". എം.3ഡി.ബി. ശേഖരിച്ചത് 2013 ജൂലൈ 18. {{cite web}}: Check date values in: |accessdate= (help)
  3. "പട്ടം സദൻ ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". മലയാളചലച്ചിത്രം. ശേഖരിച്ചത് 2013 ജൂലൈ 18. {{cite web}}: Check date values in: |accessdate= (help)
  4. "പട്ടംസദൻ-ഗായകൻ". മലയാളസംഗീതം. ശേഖരിച്ചത് 2013 ജൂലൈ 18. {{cite web}}: Check date values in: |accessdate= (help)
  5. "മൗനത്തിന്റെ കൂടെപ്പിറപ്പ്". മാദ്ധ്യമം. ശേഖരിച്ചത് 2013 ജൂലൈ 18. {{cite news}}: Check date values in: |accessdate= (help)
  6. "ഗന്ധർവ്വഗാനത്തിന് 50 വയസ്സ്". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-09-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 18. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പട്ടം_സദൻ&oldid=3776756" എന്ന താളിൽനിന്ന് ശേഖരിച്ചത്