കടുവാക്കുളം ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കടുവാക്കുളം ആന്റണി
പ്രമാണം:Kaduvakulamanntonypic.png
ജനനം(1936-11-09)നവംബർ 9, 1936
മരണംഫെബ്രുവരി 4, 2001(2001-02-04)(പ്രായം 64)
മരണ കാരണംമസ്തിഷ്ക രക്തസ്രാവം
അന്ത്യ വിശ്രമംചെറുപുഷ്പദേവാലയം, കടുവാക്കുളം, കോട്ടയം
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽഅഭിനേതാവ്
പങ്കാളി(കൾ)ബിയാട്രീസ്
കുട്ടികൾടോമി,
സോണിയ
Parent(s)തൊമ്മൻ,
അന്നമ്മ

മലയാളത്തിലെ പ്രമുഖനായ ഒരു നാടക- ചലച്ചിത്ര അഭിനേതാവാണ് കടുവാക്കുളം ആന്റണി. പ്രധാനമായും ഹാസ്യരസപ്രദാനമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.[1]

ജീവിതരേഖ[തിരുത്തുക]

1936 നവംബർ 9നു ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ് ആന്റണി ജനിച്ചത്. കർഷകദമ്പതികളായിരുന്ന തൊമ്മന്റെയും അന്നമ്മയുടെയും എട്ടുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു അദ്ദേഹം. എട്ടുമക്കളിൽ രണ്ടുപേർ ബാല്യത്തിലേ മരിച്ചുപോയിരുന്നു. അദ്ദേഹത്തിന്റെ ബാല്യത്തിൽ കുടുംബം കോട്ടയം ജില്ലയിലെ കടുവാക്കുളത്തേക്ക് കുടിയേറി. ഇതിനുശേഷമാണ് അദ്ദേഹം 'കടുവാക്കുളം ആന്റണി' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

വളരെ ചെറുപ്പത്തിൽ തന്നെ ആന്റണിക്ക് അഭിനയത്തിൽ താല്പര്യമുണ്ടായിരുന്നു. മികച്ച ഫലിതബോധം അന്നേ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ധനകാര്യ സ്ഥാപനം അദ്ദേഹം നടത്തിയിരുന്നെങ്കിലും അഭിനയത്തോടായിരുന്നു അദ്ദേഹത്തിന്റെ അടങ്ങാത്ത മോഹം. തുടർന്ന് ബിസിനസ് ഉപേക്ഷിച്ച് അദ്ദേഹം അഭിനയത്തിനിറങ്ങി. ഏഴുവർഷത്തോളം വിവിധ നാടകങ്ങളിൽ അഭിനയിച്ചു. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ വിശ്വകലാകേന്ദ്രസമിതിയുടെയും നാഷണൽ തീയറ്റേഴ്സിന്റെയും നാടകങ്ങളിലാണ് അദ്ദേഹം കൂടുതൽ അഭിനയിച്ചത്. പിന്നീട് ഒരിയ്ക്കൽ ആന്റണിയുടെ അഭിനയം കണ്ട ജോസ് പ്രകാശ് അദ്ദേഹത്തെ അഭിനയരംഗത്തേയ്ക്ക് കൊണ്ടുവരികയായിരുന്നു.

1961-ൽ ഭക്തകുചേല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം 300-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1968-ൽ മലയാളത്തിലെ ആദ്യ മുഴുനീള ഹാസ്യചിത്രമായ വിരുതൻ ശങ്കുവിൽ അദ്ദേഹം പ്രധാനപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിച്ചു. 'സ്നേഹദീപം' (1962), 'ശ്രീരാമപട്ടാഭിഷേകം' (1962), 'സ്നാപകയോഹന്നാൻ' (1963), 'പുന്നപ്ര വയലാർ' (1968) എന്നീ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചു. 'കായംകുളം കൊച്ചുണ്ണി' (1966) എന്ന ചിത്രത്തിലെ കടുവാച്ചേരി ബാവ, 'തിരുവാഭരണം' എന്ന ചിത്രത്തിലെ അമിട്ട് ആന്റണി എന്നിവ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങളിൽ പെടുന്നു. 1995-ൽ 'മാന്നാർ മത്തായി സ്പീക്കിങ്' എന്ന ചിത്രത്തിൽ വളരെ ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം തദവസരത്തിൽ ഇന്നസെന്റുമായി നടത്തുന്ന ഫോൺ സംഭാഷണങ്ങൾ കേരളത്തിൽ ഇന്നും ശ്രദ്ധേയമാണ്. 1997-ൽ പുറത്തിറങ്ങിയ 'അടിവാരം' എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്.

നടിയായിരുന്ന ബിയാട്രീസാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അവസാനകാലത്ത് പ്രമേഹമടക്കം വിവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ആന്റണി 2001 ഫെബ്രുവരി 4-ന് മസ്തിഷ്കാഘാതത്തെത്തുടർന്ന് സ്വവസതിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പിറ്റേദിവസം വീടിനടുത്തുള്ള ചെറുപുഷ്പദേവാലയത്തിൽ സംസ്കരിച്ചു.

അവലംബം[തിരുത്തുക]

  1. കടുവാക്കുളം ആന്റണിയുടെ പ്രൊഫൈൽ - മലയാള സംഗീതം.ഇൻഫോ
"https://ml.wikipedia.org/w/index.php?title=കടുവാക്കുളം_ആന്റണി&oldid=2593068" എന്ന താളിൽനിന്ന് ശേഖരിച്ചത്