Jump to content

ഭക്തകുചേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭക്തകുചേല
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾസി.എസ്.ആർ. ആഞ്ജനേയലു കാന്ത റാവു റാവു
സംഗീതംബ്രദർ ലക്ഷ്മണൻ
ഗാനരചനതിരുനയിനാർകുറിച്ചി
ഛായാഗ്രഹണംഎൻ.എസ്. മണി
ചിത്രസംയോജനംകെ.ഡി. ജോർജ്
വിതരണംനീലാ പ്രൊഡക്ഷൻ
റിലീസിങ് തീയതി09 നവംബർ 1961[1]
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യംminutes

ഭക്തകുചേല 1961-ൽ പുറത്തിറങ്ങിയ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് നിർമ്മിച്ച മലയാളചലച്ചിത്രമാണ്‌. മലയാളികൾക്ക് മറക്കാൻ പറ്റാത്ത ഈശ്വരചിന്തയിതൊന്നേ മനുജനു എന്നു തുടങ്ങുന്ന ഗാനം ഈ ചിത്രത്തിലാണ്. കമുകറ പുരുഷോത്തമൻ ആലപിച്ച ഈ ഗാനം ഇന്നും ഹിറ്റ് ലിസ്റ്റിലുണ്ട്. പി.സുബ്രഹ്മണ്യത്തിന്റെ ഭക്തകുചേല റിലീസ്‌ ചെയ്തത്‌ 1961 നവംബർ ഒൻപതാം തീയതിയായിരുന്നു. തെലുഗു നടനായ സി.എസ്.ആർ. ആഞ്ജനേയലു കുചേലന്റെ ഭാഗം അതി തന്മയത്വത്തോടെയാണ് അഭിനയിച്ചത്. കൃഷ്ണനായി വന്നത് മറ്റൊരു തെലുഗു നടൻ കാന്താറാവു. ഗുരു ഗോപിനാഥിന്റെ രണ്ടു മക്കൾ (വിലാസിനി, വിനോദിനി) രണ്ടു പ്രായത്തിലുള്ള ഉണ്ണികൃഷ്ണന്റെ ഭാഗങ്ങൾ വേഷമിട്ടു.[2] ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു ഈ ചിത്രം.

അഭിനേതാക്കൾ

[തിരുത്തുക]
നംമ്പർ പേർ കഥാപാത്രം
1 സി എസ് ആർ ആഞ്ജനേയലു കുചേലൻ
2 തിക്കുറിശ്ശി സുകുമാരൻ നായർ കംസൻ
3 കാന്തറാവു ശ്രീകൃഷ്ണൻ
4 ബേബി വിനേദിനി ഉണ്ണികൃഷ്ണൻ
5 ബേബി വിലാസിനി ഉണ്ണികൃഷ്ണൻ
6 ടി കെ ബാലചന്ദ്രൻ നാരദൻ
7 കൊട്ടാരക്കര ശ്രീധരൻ നായർ ശിശുപാലൻ
8 കുമാരി സുശീല
9 കുശലകുമാരി ദേവകി
10 ആറന്മുള പൊന്നമ്മ യശോദ
11 ജോസ് പ്രകാശ് നന്ദഗോപർ
12 അംബിക (പഴയ നടി) രുക്മിണി
13 ശാന്തി സത്യഭാമ
14 എസ് പി പിള്ള
15 അടൂർ പങ്കജം
16 കണ്ണൂർ രാജൻ

ഗാനങ്ങൾ

[തിരുത്തുക]

അക്കാലത്തെ മെരിലാന്റ് ചിത്രങ്ങളുടെ സ്ഥിരം ഗാനസ്രഷ്ടാക്കളായിരുന്ന തിരുനയിനാർകുറിച്ചി മാധവൻ നായരും ബ്രദർ ലക്ഷ്മണനുമാണ് ഈ ചിത്രത്തിനുവേണ്ടിയും രചനയും സംഗീതവും നിർവ്വഹിച്ചത്. കമുകറ പുരുഷോത്തമൻ, പി. ലീല, എ.പി. കോമള, ജിക്കി കൃഷ്ണവേണി, ശൂലമംഗലം രാജലക്ഷ്മി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

പാട്ട് [3] ആലാപനം സംഗീതം രചന
അച്യുതം കേശവം കമുകറ പുരുഷോത്തമൻ ബ്രദർ ലക്ഷ്മണൻ (ശ്ലോകം)
ഈശ്വരചിന്തയിതൊന്നേ കമുകറ പുരുഷോത്തമൻ ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
ഹേ ദ്വാരക കമുകറ പുരുഷോത്തമൻ ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
കനിവു നിറയും മനസ്സിനുള്ളിൽ എ.പി. കോമള, പി. ലീല ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
കണ്ണാ താമരക്കണ്ണാ എ.പി. കോമള ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
കണ്ണിൽ ഉറക്കം കുറഞ്ഞു എ.പി. കോമള ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
കഴിയുവാൻ എ.പി. കോമള ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
കൃഷ്ണാ മുകുന്ദാ വനമാലി ജിക്കി ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
മാനസ വേദനയാൽ ജിക്കി ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
മായാമാധവ ഗോപാലാ കമുകറ പുരുഷോത്തമൻ, പി. ലീല ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
മധു പകരണം പി. ലീല, ശൂലമംഗലം രാജലക്ഷ്മി ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
മര പൊരുളെ കമുകറ പുരുഷോത്തമൻ ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
മിന്നും പൊന്നിൻ കമുകറ പുരുഷോത്തമൻ, പി. ലീല ബ്രദർ ലക്ഷ്മണൻ (ശ്ലോകം)
നാളെ നാളെയെന്നായിട്ട് കമുകറ പുരുഷോത്തമൻ ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
നന്ദഗോപൻ തപമിരുന്ന് കമുകറ പുരുഷോത്തമൻ, സി.എസ്‌. രാധാദേവി ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
നിൻ തിരുമലരടി കമുകറ പുരുഷോത്തമൻ ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
ഓർത്താലെന്റെ ദാരിദ്ര്യം കമുകറ പുരുഷോത്തമൻ ബ്രദർ ലക്ഷ്മണൻ --
പാരിൽ ആരും കണ്ടാൽ വിറക്കുമേ പി. ലീല, ശൂലമംഗലം രാജലക്ഷ്മി ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
പൈമ്പാൽ തരും കമുകറ പുരുഷോത്തമൻ, പി. ലീല ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
പൂവാലിപ്പെണ്ണിനു കമുകറ പുരുഷോത്തമൻ, സി.എസ്‌. രാധാദേവി ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ
വിക്രമ രാജേന്ദ്ര ജിക്കി ബ്രദർ ലക്ഷ്മണൻ തിരുനയിനാർകുറിച്ചി മാധവൻ നായർ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. http://www.malayalasangeetham.info/m.php?mid=1265&lang=MALAYALAM
  2. http://cinidiary.com/cinema1928_m.php?cyear=1961&no_of_displayed_rows=2&no_of_rows_page=4 Archived 2016-03-16 at the Wayback Machine.
  3. https://archive.today/20121209164203/http://webcache.googleusercontent.com/search?q=cache:AnwOJO349rcJ:www.m3db.com/taxonomy/term/45?page%3D2+%E0%B4%95%E0%B4%82%E0%B4%B8%E0%B5%BB&cd=12&hl=en&ct=clnk&gl=ae&source=www.google.ae

അവലംബം

[തിരുത്തുക]
  1. മലയാള സംഗീതം -- ഭക്തകുചേല
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-09. Retrieved 2012-12-09.
  3. മലയാള സംഗീതം-ഭക്തകുചേല-ഗാനങ്ങൾ
"https://ml.wikipedia.org/w/index.php?title=ഭക്തകുചേല&oldid=3970382" എന്ന താളിൽനിന്ന് ശേഖരിച്ചത്