ഉള്ളടക്കത്തിലേക്ക് പോവുക

ബ്രദർ ലക്ഷ്മണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രദർ ലക്ഷ്മണൻ
ബ്രദർ ലക്ഷ്മണൻ
തൊഴിൽസംഗീത സംവിധായകൻ

സംഗീതജ്ഞനും ഹാർമോണിസ്റ്റും നിരവധി മലയാളം - തമിഴ് ഗാനങ്ങളുടെ സംഗീത സംവിധായകനുമാണ് ബ്രദർ ലക്ഷ്മണൻ.

ജീവിതരേഖ

[തിരുത്തുക]

'മദ്രാസ്‌ യുണൈറ്റഡ്‌ ആർട്ടിസ്റ്റ് കോർപ്പറേഷൻ' എന്ന ചലച്ചിത്ര നിർമ്മാണസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബ്രദർ ലക്ഷ്മണൻ. പ്രശസ്ത സംഗീതജ്ഞൻ പാപനാശം ശിവൻ പ്രധാന വേഷത്തിൽ അഭിനയിച്ച 'ഭക്ത ചേത" ഉൾപ്പെടെയുള്ള ആദ്യകാല തമിഴ് ചിത്രങ്ങളിൽ ഹാർമോണിസ്റ്റായി പ്രവർത്തിച്ചിരുന്നു. 1947-ൽ പുറത്തിറങ്ങിയ 'വിചിത്ര വനിത' എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധാനം നിർവ്വഹിച്ചത്‌. 1952-ൽ പുറത്തിറങ്ങിയ 'ആത്മസഖി' എന്ന ചിത്രത്തിലൂടെയാണ് ബ്രദർ ലക്ഷ്മണൻ മലയാള ചലച്ചിത്ര സംഗീതസംവിധായകനാവുന്നത്. നീലാ പ്രൊഡക്ഷൻസിന്റെ ചലച്ചിത്രസംരംഭങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. മലയാളത്തിൽ 20 ലധികം ചിത്രങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ സംഗീതം നല്കി.[1] തിരുനയിനാർകുറിച്ചി മാധവൻ നായരാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം ഗാനങ്ങളും രചിച്ചത്.

സംഗീതം നൽകിയ സിനിമകൾ

[തിരുത്തുക]
ഗാനംsort descendingചിത്രം/ആൽബംരചനആലാപനംരാഗംവർഷം
പാരിൽ ആരും കണ്ടുഭക്തകുചേലതിരുനയിനാർ കുറിച്ചി മാധവൻനായർപി ലീല, ശൂലമംഗലം രാജലക്ഷ്മി1961
പ്രണയമോഹന സ്വപ്നശതങ്ങളാൽപൊൻകതിർതിരുനയിനാർ കുറിച്ചി മാധവൻനായർഗോകുലപാലൻ , എൻ ലളിത1953
ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെസ്നാപകയോഹന്നാൻവയലാർ രാമവർമ്മകെ ജെ യേശുദാസ്, പി ലീല1963
മംഗലം വിളയുന്ന മലനാടേപാടാത്ത പൈങ്കിളിതിരുനയിനാർ കുറിച്ചി മാധവൻനായർകമുകറ പുരുഷോത്തമൻ, ശാന്താ പി നായർ1957
അങ്കം കുറിച്ചു പടക്കളത്തിൽക്രിസ്തുമസ് രാത്രിപി ഭാസ്ക്കരൻകമുകറ പുരുഷോത്തമൻ, പി ലീല, എ പി കോമള1961
അച്യുതം കേശവംഭക്തകുചേലകമുകറ പുരുഷോത്തമൻ1961
അഞ്ജനശ്രീധരാ ചാരുമൂർത്തേപൊൻകതിർപൂന്താനംഎൻ ലളിത1953
അനുരാഗത്തിന്നലകടൽപ്രിയതമശ്രീകുമാരൻ തമ്പിഎസ് ജാനകി, പി ലീല1966
അന്ധരെയന്ധൻ നയിക്കുംജയിൽപ്പുള്ളിതിരുനയിനാർ കുറിച്ചി മാധവൻനായർകമുകറ പുരുഷോത്തമൻ1957
അപ്പോഴേ ഞാൻ പറഞ്ഞീലേക്രിസ്തുമസ് രാത്രിപി ഭാസ്ക്കരൻകമുകറ പുരുഷോത്തമൻ, എ പി കോമള1961
അമ്മയുമച്ഛനും പോയേപ്പിന്നെഅനിയത്തിതിരുനയിനാർ കുറിച്ചി മാധവൻനായർപി ലീല1955
അരേ ദുരാചാര (bit)ഭക്തകുചേലകുഞ്ചൻ നമ്പ്യാർപി ലീല1961
അഴകിൽ മികച്ചതേത്ആ‍റ്റം ബോംബ്തിരുനയിനാർ കുറിച്ചി മാധവൻനായർപി ബി ശ്രീനിവാസ്, എസ് ജാനകി1964
അവനിയിൽത്താനോആന വളർത്തിയ വാനമ്പാടിതിരുനയിനാർ കുറിച്ചി മാധവൻനായർജമുനാ റാണി, പി ബി ശ്രീനിവാസ്1959
ആ നീലവാനിലെന്നാശകൾആത്മസഖിതിരുനയിനാർ കുറിച്ചി മാധവൻനായർപി ലീല, ടി എ മോത്തി1952
ആ രോഹിതാശ്വൻ പിറന്നഹരിശ്ചന്ദ്രതിരുനയിനാർ കുറിച്ചി മാധവൻനായർസി എസ് രാധാദേവി, കോറസ്1955
ആകാശത്തിൻ മഹിമാവേസ്നാപകയോഹന്നാൻതിരുനയിനാർ കുറിച്ചി മാധവൻനായർപി ലീല1963
ആഗതമായിതാ പുഷ്പകാലംആത്മസഖിതിരുനയിനാർ കുറിച്ചി മാധവൻനായർലഭ്യമായിട്ടില്ല1952
ആടിയും കളിയാടിയുംജയിൽപ്പുള്ളിതിരുനയിനാർ കുറിച്ചി മാധവൻനായർശാന്താ പി നായർ1957
ആടുക ലവ് ഗേം നേടുക ലവ് ഗേംഅനിയത്തിതിരുനയിനാർ കുറിച്ചി മാധവൻനായർശാന്താ പി നായർ, കോറസ്1955

അവലംബം

[തിരുത്തുക]
  1. ഗാനലോകവീഥികളിൽ - ബി വിജയകുമാർ

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രദർ_ലക്ഷ്മണൻ&oldid=3212909" എന്ന താളിൽനിന്ന് ശേഖരിച്ചത്