പി. ലീല
പി. ലീല | |
---|---|
![]() പി. ലീല | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | പൊറയത്ത് ലീല |
ജനനം | ചിറ്റൂർ, പാലക്കാട്, ബ്രിട്ടീഷ് ഇന്ത്യ | മേയ് 19, 1934
മരണം | ഒക്ടോബർ 31, 2005 ചെന്നൈ, ഇന്ത്യ | (പ്രായം 71)
വിഭാഗങ്ങൾ | കർണാടക സംഗീതം, ചലച്ചിത്രഗാനങ്ങൾ |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | ഗായിക |
വർഷങ്ങളായി സജീവം | 1949–2005 |
പി. ലീല പ്രശസ്തയായ ദക്ഷിണേന്ത്യൻ പിന്നണിഗായികയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.
ആദ്യകാലജീവിതം[തിരുത്തുക]
1934 മേയ് 19-ന് പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ പൊറയത്ത് തറവാട്ടിൽ മീനാക്ഷിയമ്മയുടെയും ഇ.കെ. കുഞ്ഞൻ മേനോന്റെയും മകളായി ലീല ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അവർ സംഗീതപഠനം തുടങ്ങിയിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ സംഗീതപഠനം നടത്തിയിട്ടുണ്ട്.[1]
ആദ്യചിത്രം[തിരുത്തുക]
1943-ൽ തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടാണ് പിന്നണിഗായികയായി തുടക്കം കുറിച്ചത്. നിർമ്മല എന്ന സിനിമയിൽ ആണ് മലയാളത്തിൽ ആദ്യമായിട്ട് പാടിയത്.
വ്യക്തിവിശേഷം[തിരുത്തുക]
സിനിമാ ഗാനങ്ങൾക്ക് പുറമേ ലീല പാടിയ ഹിന്ദു ഭക്തിഗാനങ്ങളായ നാരായണീയവും ജ്ഞാനപ്പാനയും ഭക്തർക്കിടയിൽ കേൾവികേട്ടതാണ്. ദക്ഷിണേന്ത്യൻ ഭക്തിസംഗീതത്തിൽ പി.ലീലയ്ക്ക് വളരെ പ്രധാനമായ സ്ഥാനമാണുള്ളത്. അവരുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത നാരായണീയവും ജ്ഞാനപ്പാനയുമാണ് ഗുരുവായൂർ ക്ഷേത്രനട തുറക്കുന്ന സമയത്ത് ഇപ്പോഴും കേൾക്കാൻ സാധിയ്ക്കുക. ഇവ കൂടാതെ വേറെയും നിരവധി ഭക്തിഗാനങ്ങൾ അവരുടെ ശബ്ദത്തിൽ പുറത്തുവന്നിട്ടുണ്ട്. ആജീവനാന്തം ഗുരുവായൂരപ്പന്റെ ഭക്തയായിരുന്നു ലീല.
ഗാനങ്ങൾ[തിരുത്തുക]
പ്രമുഖ കച്ചേരികൾ[തിരുത്തുക]
-->
പുരസ്കാരങ്ങൾ[തിരുത്തുക]
പിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരളസംസ്ഥാന അവാർഡ് 1969-ൽ കടൽപ്പാലത്തിലെ "ഉജ്ജയിനിയിലെ ഗായിക" എന്ന ഗാനത്തിനു ലഭിച്ചു. 1992-ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും അവർക്ക് ലഭിച്ചു. 2003-ലെ ജന്മാഷ്ടമി പുരസ്കാരവും അവർക്ക് ലഭിച്ചിരുന്നു. 2006-ൽ മരണാനന്തര ബഹുമതിയായി പത്മഭൂഷണും ലീലയ്ക്ക് ലഭിച്ചു.
വീട്ടിലെ കുളിമുറിയിൽ തെന്നിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ലീല, 2005 ഒക്ടോബർ 31-ന് പുലർച്ചെ ഒരുമണിയോടെ തന്റെ 71-ആം വയസ്സിൽ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-08.