അടൂർ പങ്കജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. അടൂർ (വിവക്ഷകൾ)
അടൂർ പങ്കജം
Adoor Pankajam.jpg
അടൂർ പങ്കജം
തൊഴിൽ ചലച്ചിത്രനടി

ഒരു മലയാള ചലച്ചിത്ര നാടക നടിയായിരുന്നു അടൂർ പങ്കജം (1925 - ജൂൺ 26 2010). കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിനിയായ പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യ താരമായും അഭിനയിച്ചിട്ടുണ്ട്. നടി അടൂർ ഭവാനി സഹോദരിയാണ്‌.

ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ്‌ പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. 2008-ൽ കേരള സംഗീത നാടക അക്കാദമി നാടക രംഗത്തു നൽകിയ സം‌ഭാവനകളെ പരിഗണിച്ച പങ്കജത്തെ ആദരിച്ചു[1].

ജീവിത രേഖ[തിരുത്തുക]

അടൂർ പാറപ്പുറത്തെ കുഞ്ഞുരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും എട്ടുമക്കളിൽ രണ്ടാമത്തെ മകളായാണ്‌ പങ്കജം ജനിച്ചത്.

പന്ത്രണ്ടാമത്തെ വയസ്സിൽ മധുമാധുര്യം എന്ന നാടകത്തിലൂടെയാണ്‌ പങ്കജം നാടകവേദിയിലെത്തുന്നത്. പിന്നീട് രക്തബന്ധം, ഗ്രാമീണ ഗായകൻ, വിവാഹ വേദി തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു[2].

മരണം[തിരുത്തുക]

2010 ജൂൺ 26-നു് അടൂരിലെ വീട്ടിൽ വെച്ച് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു[2].

അവലംബം[തിരുത്തുക]

  1. Adoor Bhavani, Pankajam to be honoured
  2. 2.0 2.1 "അടൂർ പങ്കജം അന്തരിച്ചു‍" (ഭാഷ: മലയാളം). മാതൃഭൂമി. ജൂൺ 26, 2010. 
"https://ml.wikipedia.org/w/index.php?title=അടൂർ_പങ്കജം&oldid=1952235" എന്ന താളിൽനിന്നു ശേഖരിച്ചത്