Jump to content

എ.പി. കോമള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.പി. കോമള
ജനനം28 ഓഗസ്റ്റ് 1934
രാജമന്ത്രി, ആന്ധ്രാപ്രദേശ്
തൊഴിൽപിന്നണിഗായിക
സജീവ കാലം1944 - ഇതുവരെ
പങ്കാളി(കൾ)അവിവാഹിത

1934 ഓഗസ്റ്റ് 28-നു ജനിച്ച എ.പി. കോമള (തമിഴ്: ஏ.பி.கோமளா) ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന പിന്നണിഗായികയാണ്.[1] ഇവർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഇപ്പൊഴും ആലപിച്ചുകൊണ്ടിരിക്കുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

എ.എം. രാജ, പി.ബി. ശ്രീനിവാസ്, എസ്. ജാനകി, പി. സുശീല എന്നിവരെപ്പോലെ ആന്ധ്രയിൽനിന്നും തമിഴ്‌നാട്ടിൽ എത്തി സിനിമാരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ഗായികയാണ് എ.പി.കോമള. തമിഴ്‌സിനിമയിൽ പിന്നണിഗാനശാഖ ആരംഭിക്കുന്ന കാലംമുതൽക്കേ ആർക്കാട് പാർത്ഥസാരഥി കോമള എന്ന എ.പി.കോമളയുണ്ട്. തമിഴിനൊപ്പം തെലുങ്ക്, കന്നട, മലയാളം സിനിമകളിൽ ആയിരത്തിലേറെ ഗാനങ്ങൾ അവർ പാടി. എട്ടുമക്കളിൽ ആറാമത്തേതായ കോമള സംഗീത അദ്ധ്യാപകനായ പിതാവിന്റെ കീഴിൽതന്നെ കുട്ടിക്കാലം മുതലേ സംഗീതം അഭ്യസിച്ചു. പാഠംപഠിച്ചിട്ടു പാടുന്നവരേക്കാൾ പാട്ടുകേട്ടാൽ തന്നെ അതു പാടാനുള്ള കഴിവ് കുട്ടിക്കാലം മുതലേ കോമളയ്ക്കുണ്ടായിരുന്നു.

സഗീതപഠനം

[തിരുത്തുക]

പിതവിന്റെ സ്നേഹിതനായിരുന്നു സംഗീതജ്ഞനായ ജി.ഭൈടിസ്വാമി എന്ന പ്രഗല്ഭസംഗീതജ്ഞന്റെ കീഴിൽ മകളെ പാട്ടുപഠിപ്പിക്കണമെന്ന് ആഗ്രഹിച്ച് പാർത്ഥസാരഥി സ്‌കൂളിൽ പഠിച്ചിരുന്ന ഏഴുവയസ്സുകാരിയായ കോമളയെ ഗുരുകുല പഠനത്തിനായി ഭൈടിസ്വാമിയുടെ നാടായ രാജമന്ത്രിക്കയച്ചു. എസ്.ജാനകി ഉൾപ്പെടെ പലരുടെയും വായ്പാട്ടിന്റെ ഗുരുവായ അദ്ദേഹത്തിനുകീഴിൽ ഒന്നരവർഷത്തെ പഠനത്തിനുശേഷം തിരിച്ചെത്തിയ കോമളയെ വീണ്ടും സംഗീതം പഠിപ്പിക്കാനായി അച്ഛൻ നരസിംഹലു എന്ന മറ്റൊരു ഗുരുവിനെ കണ്ടെത്തി. അക്കാലത്ത് ബാലസരസ്വതി എന്ന പ്രശസ്ത നടനകലാകാരിക്കുവേണ്ടി പാടിവന്നിരുന്ന നരസംഹലുവിനൊപ്പം നൃത്തത്തിനായി പാടാൻ കോമളക്കും അവസരം കിട്ടി. ഇതിനിടെ ആകാശവാണിയിൽ കോമള അവതരിപ്പിച്ചിരുന്ന സംഗീത പരിപാടികൾ വളരെ ശ്രദ്ധിക്കപ്പെട്ടു. ആ മനോഹരമായ ശബ്ദവും സംഗീതപാഠവവും എളുപ്പം പാട്ടു പഠിക്കാനുള്ള കോമളയുടെ കഴിവും കണ്ടറിഞ്ഞ് ആകാശവാണിക്കാർ കോമളയെ അവിടത്തെ സ്ഥിരം പാട്ടുകാരിയായി തിരഞ്ഞെടുത്തു.

പ്രശസ്ത ഗാനങ്ങൾ

[തിരുത്തുക]
  • കണ്ണാ താമരകണ്ണാ - ഭക്തകുചേല
  • വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവയ്ക്കിൽ - കുട്ടിക്കുപ്പായം
  • കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്കുപൊന്തിയ നേരത്ത് - ആദ്യകിരണങ്ങൾ
  • ശർക്കര പന്തലിൽ തേൻമഴ ചൊരിയും ചക്രവർത്തി കുമാര - കെ.പി.എ.സി യുടെ നാടകഗാനം
  • ദൈവമേ കൈതൊഴാം - അമ്മയെക്കാണാൻ
  • അപ്പോഴേ ഞാൻ പറഞ്ഞല്ലേ പ്രേമം കയ്പാണ് - ക്രിസ്തുമസ്‌രാത്രി
  • സിന്ധുഭൈരവി രാഗരസം - പാടുന്നപുഴ[2]

മറക്കാനാവാത്ത ഗായിക

[തിരുത്തുക]

എസ്.ജാനകിയുംടെയും പി.സുശീലയുടെയും ഗാനങ്ങൾ പ്രചാരം നേടുന്നതിനുമുമ്പുതന്നെ മലയാളസിനിമയിൽ നിരവധി ഹിറ്റു ഗാനങ്ങൾ ഒരുക്കാൻ കഴിഞ്ഞ ഈ ഗായികയെ മലയാളികൾക്ക് മറക്കാനാവില്ല. ഇന്നും സംഗീതോപാസനയുമായി ചെന്നൈയിൽ അവർ സ്വസ്തമായി കഴിയുന്നു. കല്യാണം വീട് മക്കൾ ഈ പ്രാരാബ്ദങ്ങളൊന്നുമില്ലാത്ത എ.പി. കോമള ഇപ്പോൾ സഹോദരി ഗംഗ,സഹോദരൻ ഗജപതി എന്നിവരോടൊപ്പം ചെന്നൈയിൽ കഴിയുന്നു.[3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എ.പി._കോമള&oldid=2331659" എന്ന താളിൽനിന്ന് ശേഖരിച്ചത്