പി.കെ. എബ്രഹാം
പി.കെ.എബ്രഹാം | |
---|---|
ജനനം | 1936 |
മരണം | 1996 |
തൊഴിൽ |
|
സജീവ കാലം | 1972 - 1994 |
ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ പ്രശസ്തനായ അഭിനേതാവായിരുന്നു പി.കെ.എബ്രഹാം.(1936-1996) 1972-ൽ റിലീസായ യാമിനി എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവമായ പി.കെ.എബ്രഹാം 1990-കളുടെ തുടക്കം വരെ മലയാള സിനിമയിലെ അനിഷേധ്യനായ സ്വഭാവ നടനായിരുന്നു. [1] [2][3]
ജീവിതരേഖ[തിരുത്തുക]
കോട്ടയം സ്വദേശിയായ പി.കെ.എബ്രഹാം മലയാള മനോരമ പത്രത്തിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. 1973-ൽ റിലീസായ യാമിനി എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തി. ത്രിസന്ധ്യ എന്ന സിനിമയിലാണ് പ്രധാന കഥാപാത്രമായി എത്തിയത്. തുടർന്ന് നൂറോളം മലയാള സിനിമകളിൽ അഭിനയിച്ചു. കെ.ജി.ജോർജിൻ്റെ സ്വപ്നാടനം എന്ന സിനിമയിൽ സൈക്യാട്രിസ്റ്റായി മികച്ച പ്രകടനം നടത്തിയ എബ്രഹാം തെമ്മാടി വേലപ്പനിലെ ഗോപൻ, അഭിനന്ദനത്തിലെ മുതലാളി, അഗ്നിനക്ഷത്രത്തിലെ ഫാ.ഡാനിയേൽ, അനുഗ്രഹത്തിലെ കൃഷ്ണൻ, ശരപഞ്ചരത്തിലെ തമ്പി, മീൻ സിനിമയിലെ വർക്കി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി. ഐ.വി.ശശി, ജോഷി തുടങ്ങിയ സംവിധായകരുടെ മിക്ക സിനിമകളിലും എബ്രഹാമിന് ഒരു കഥാപാത്രം ലഭിച്ചിരുന്നു.
ഇടവേളക്ക് ശേഷം, ഉമാനിലയം, ശ്യാമ, വീണ്ടും, തന്ത്രം, നാടുവാഴികൾ തുടങ്ങിയ ജോഷി സിനിമകളിൽ എബ്രഹാം സ്ഥിര സാന്നിധ്യമായിരുന്നു. നാടുവാഴികളിലെ മന്ത്രി ശേഖരൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയം കൂടാതെ തിരക്കഥാകൃത്തായും പി.കെ.എബ്രഹാം പ്രതിഭ തെളിയിച്ചു. തണൽ, നട്ടുച്ചക്കിരുട്ട്, നിമിഷങ്ങൾ എന്നീ സിനിമകൾക്ക് കഥ എഴുതുകയും അഷ്ടമംഗല്യം, നട്ടുച്ചക്കിരുട്ട്, നിമിഷങ്ങൾ എന്നിവയ്ക്ക് തിരക്കഥ, സംഭാഷണം രചിക്കുകയും ചെയ്തു.
സിനിമയിൽ തിരക്കേറിയതോടെ മലയാള മനോരമയിലെ ജോലി രാജിവയ്ക്കുകയായിരുന്നു. സിനിമ മേഖലയിൽ തിളങ്ങി നിൽക്കുമ്പോൾ 1980-കളുടെ പകുതിയോടെ കുതിരയോട്ട മത്സരത്തിലെ വാതുവെപ്പിലും ഒരു കൈ നോക്കിയങ്കിലും അത് സാമ്പത്തികമായി വിജയമായില്ല. ഒരു കാലഘട്ടത്തിൽ ചില പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പി.കെ.എബ്രഹാം വേണമായിരുന്നു. രണ്ടാമത്തെ ചിത്രമായ ചായം എന്ന സിനിമയിൽ ഷീലയുടെ ഭർത്താവായി അസാധാരണ ഭാവപ്രകടനം നടത്തിയ പി.കെ മലയാളത്തിൽ അറുപതിലധികം ചിത്രങ്ങളിൽ അച്ഛൻ, ചിറ്റപ്പൻ, മുത്തച്ഛൻ, അമ്മാവൻ, മാടമ്പി, വ്യവസായ പ്രമുഖൻ, എന്നീ വേഷങ്ങളിലൂടെ ഭാവപകർച്ച നടത്തി.
ഇംഗ്ലീഷ് ഭാഷ ശൈലിയാണ് പി.കെ.എബ്രഹാമിനെ മലയാള സിനിമയിൽ പ്രശസ്തനാക്കിയത്. ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയത് ന്യൂഡൽഹി എന്ന മമ്മൂട്ടി സിനിമയിൽ സുമലതയുടെ അച്ഛനായിട്ടുള്ള അഭിനയമായിരുന്നു.
പ്രമേഹ രോഗത്തെ തുടർന്ന് 1990-കളുടെ തുടക്കത്തിലെ സിനിമാരംഗം വിട്ടു. ടി.വി.ചന്ദ്രൻ സംവിധാനം ചെയ്ത് 1994-ൽ റിലീസായ പൊന്തൻമാട എന്ന സിനിമയായിരുന്നു അവസാന ചിത്രം. വാർധക്യ സഹജമായ അസുഖങ്ങളും മറ്റുമായി മാവേലിക്കരയിലെ ഭാര്യയുടെ കുടുംബവീട്ടിൽ വിശ്രമജീവിതത്തിലിരിക്കവെ 1996-ൽ നിര്യാതനായി.
അഭിനയിച്ച മലയാള സിനിമകൾ[തിരുത്തുക]
1972
- ത്രിസന്ധ്യ
1973
- ചായം
- യാമിനി
1974
- ദേവി കന്യാകുമാരി
1975
- സ്വാമി അയ്യപ്പൻ
- ചലനം
- സൂര്യവംശം
- തോമാശ്ലീഹ
- കാമക്രോധമോഹം
- ക്രിമിനൽസ്
1976
- അഭിനന്ദനം
- കാമധേനു
- അനാവരണം
- തെമ്മാടി വേലപ്പൻ
- ലൈറ്റ് ഹൗസ്
- സ്വപ്നാടനം
1977
- ഇവനെൻ്റെ പ്രിയപുത്രൻ
- സത്യവാൻ സാവിത്രി
- അപരാധി
- ശ്രീമത് ഭഗവദ്ഗീത
- കടുവയെ പിടിച്ച കിടുവ
- അഷ്ടമംഗല്യം
- വേഴാമ്പൽ
- അഗ്നിനക്ഷത്രം
- ഹർഷബാഷ്പം
- അനുഗ്രഹം
1978
- വയനാടൻ തമ്പാൻ
- അമ്മുവിൻ്റെ ആട്ടിൻകുട്ടി
- മധുരിക്കുന്ന രാത്രി
- രണ്ട് പെൺകുട്ടികൾ
- കടത്തനാട്ട് മാക്കം
- മദനോത്സവം
- ജലതരംഗം
- മണ്ണ്
1979
- ഇഷ്ടപ്രാണേശ്വരി
- വിജയനും വീരനും
- ലൗലി
- വാടകവീട്
- ഒരു രാഗം പലതാളം
- അമൃതചുംബനം
- ശരപഞ്ജരം
- ആവേശം
1980
- ഓർമകളെ വിട തരൂ
- നട്ടുച്ചക്കിരുട്ട്
- എയർ ഹോസ്റ്റസ്
- സൂര്യദാഹം
- സരസ്വതിയാമം
- തളിരിട്ട കിനാക്കൾ
- മുത്തുചിപ്പികൾ
- മീൻ
1981
- ഹംസഗീതം
- വേനൽ
- കിലുങ്ങാത്ത ചങ്ങലകൾ
- നിഴൽയുദ്ധം
- നിദ്ര
- വേലിയേറ്റം
- കോളിളക്കം
- അർച്ചന ടീച്ചർ
- ഗ്രീഷ്മജ്വാല
1982
- ഇത്തിരിനേരം ഒത്തിരിക്കാര്യം
- ഈ നാട്
- പാഞ്ചജന്യം
- ജോൺ ജാഫർ ജനാർദ്ധനൻ
- തീരം തേടുന്ന തിര
- പ്രേമാഭിഷേകം
- ഞാൻ ഒന്ന് പറയട്ടെ
1983
- ബന്ധം
- നദി മുതൽ നദി വരെ
- ഈ വഴി മാത്രം
- ഒരു മുഖം പല മുഖം
- ഞാൻ എന്നേ തേടുന്നു
- ഹിമം
- ജസ്റ്റീസ് രാജ
- ഭാര്യ ഒരു ദേവത
1984
- ഉയരങ്ങളിൽ
- ആരാൻ്റെ മുല്ല കൊച്ചുമുല്ല
- തത്തമ്മേ പൂച്ച പൂച്ച
- മംഗളം നേരുന്നു
- ലക്ഷ്മണരേഖ
- ജീവിതം
- സ്വർണഗോപുരം
- നിങ്ങളിൽ ഒരു സ്ത്രീ
- ഉമാനിലയം
- എതിർപ്പുകൾ
- ശ്രീകൃഷ്ണ പരുന്ത്
1985
- അക്കച്ചീടെ കുഞ്ഞുവാവ
- വെള്ളം
- മധുവിധു തീരും മുൻപെ
1986
- നിമിഷങ്ങൾ
- ന്യായവിധി
- ശ്യാമ
1987
- ഒന്നാം മാനം പൂമാനം
- ന്യൂഡൽഹി
- കഥയ്ക്ക് പിന്നിൽ
1989
- നാടുവാഴികൾ
1990
- നമ്മുടെ നാട്
1994
- പൊന്തൻമാട