Jump to content

ഇന്ദ്രജാലം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദ്രജാലം
വി.സി.ഡി. പുറംചട്ട
സംവിധാനംതമ്പി കണ്ണന്താനം
നിർമ്മാണംതമ്പി കണ്ണന്താനം
രചനഡെന്നീസ് ജോസഫ്
അഭിനേതാക്കൾമോഹൻലാൽ
രാജൻ പി. ദേവ്
ശ്രീജ
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഒ.എൻ.വി. കുറുപ്പ്
പി.ബി. ശ്രീനിവാസ് (ഹിന്ദി)
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോഷാരോൺ പിക്ചേഴ്സ്
വിതരണംജൂലിയ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി1990 സെപ്റ്റംബർ 3
രാജ്യംഇന്ത്യ
ഭാഷമലയാളം

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രാജൻ പി. ദേവ്, ശ്രീജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഇന്ദ്രജാലം[1].. ഡെന്നീസ് ജോസഫ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ഷാരോൺ പിൿചേഴ്‌സിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമ്മാണം ചെയ്ത ഈ ചിത്രം ജൂലിയ പിൿചർ ആണ് വിതരണം ചെയ്തത്. ബോംബെ അധോലോകത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ചലച്ചിത്രത്തിലെ പ്രതിനായകവേഷത്തിലൂടെയാണ് രാജൻ പി. ദേവ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.[2]

തിരക്കഥ[തിരുത്തുക]

കാർലോസ് ബോംബേ അധോലകത്തിലെ രാജാവാണ്. കാർലോസും (രാജൻ പി. ദേവ്) മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി മേനോനും ഒരു പോലീസ് ഉദ്യോഗസ്ഥനും ചേർന്നുണ്ടാക്കിയ സഖ്യം അവിടുത്തെ മുഖ്യമന്ത്രിക്കും മുകളിലുള്ള ഒരു ശക്തിയായി മാറുന്നു. മുഖ്യമന്ത്രി ആ സഖ്യത്തിലെ നെടുംതൂണായ കാർലോസിനെ ഇല്ലായ്മ്മ ചെയ്യാനായി പലതും ചെയ്യുന്നെങ്കിലും അവയൊന്നും ഫലവത്താവുന്നില്ല. ഇതിനിടയിൽ സഖ്യത്തിൽ അസ്വാരസ്യങ്ങളുണ്ടാവുന്നു. ഇനിയും കാർലോസിനെ വളർത്തുന്നത് തങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുമെന്ന് തിരിച്ചറിഞ്ഞ മന്ത്രിയും പോലീസുകാരനും കാർലോസിന്റെ സ്ഥാനത്തേക്ക് കണ്ണൻ നായർ (മോഹൻലാൽ) എന്ന ചെറുകിട വർക്ക്‌ ഷോപ്പ് മെക്കാനിക്കിനെ ഉയർത്തി കൊണ്ട് വരുന്നു. അയാളെ ഉപയോഗിച്ച് കാർലോസിനെ നശിപ്പിക്കാനായി വർഷങ്ങൾക്കു മുന്പ് കണ്ണൻ നായരുടെ അച്ചന്റെ കൊലപാതകത്തിന് പുറകിൽ കാർലോസ്‌ ആയിരുന്നു എന്ന് മന്ത്രിയും പോലീസുകാരനും കൂടി അയാളെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. എന്നിട്ട് അവർ ഇതൊന്നും കാർലോസിനെ അറിയിക്കാതെ കൂടെ നിന്ന് അയാളെ ഒറ്റു കൊടുക്കുന്നു. സാവധാനം കാർലോസിന്റെ ശക്തി ക്ഷയിക്കുന്നു. പക്ഷെ കാർലോസ്‌ അയാളുടെ പരമാവധി പൊരുതുന്നു. അവസാനം അച്ഛന്റെ കൊലപാതകത്തിന് പകരം ചോദിക്കാനായി കാർലോസിന്റെ വീട്ടിലെത്തുന്ന കണ്ണൻ നായരെ ശരിക്കും ഡേവിഡ് ആണ് ആകൊലപാതകം നടത്തിയതെന്ന് തെളിയുക്കുന്ന ഫോട്ടോ കാർലോസിന്റെ ഭാര്യ കാട്ടിക്കൊടുക്കുന്നു. പക്ഷെ അപ്പോളേക്കും കാര്യങ്ങൾ വളരെ വൈകിയിരുന്നു. കാർലോസ് കൊല്ലപ്പെടുന്നു. കണ്ണൻ നായർ സത്യമറിഞ്ഞത് കാരണം ഡേവിഡിനെയും ഇല്ലാതാക്കുന്നതോടെ ചലച്ചിത്രം അവസാനിക്കുന്നു.

താരനിര[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 മോഹൻലാൽ കണ്ണൻ നായർ
2 ശ്രീജ വിനു
3 ഗീത ജയന്തി
4 രാജൻ പി. ദേവ് കാർലോസ്
5 വിജയരാഘവൻ തങ്കപ്പൻ
6 മോഹൻ ജോസ് മൈക്കിൾ
7 ജോസ് പ്രകാശ് ബാബ
8 കെ.പി.എ.സി. സണ്ണി അഡ്വ. നാരായണസ്വാമി
9 സത്താർ നന്ദകുമാർ
10 കുഞ്ചൻ അപ്പു
11 സൈനുദ്ദീൻ കുട്ടൻ
12 അനുപം ഖേർ മഹാരാഷ്ട്ര മുഖ്യമന്ത്രി
13 ബാലൻ കെ. നായർ അയ്യപ്പൻ നായർ
14 പ്രതാപചന്ദ്രൻ ബാബുരാജ്
15 രവി മേനോൻ ഫോട്ടോഗ്രാഫർ
16 മീന മറിയാമ്മ

പാട്ടരങ്ങ്[4][തിരുത്തുക]

ഗാനങ്ങൾ :ഒ.എൻ.വി. കുറുപ്പ്,
പി.ബി. ശ്രീനിവാസ്
ഈണം : എസ്.പി. വെങ്കിടേഷ്

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ദിൽ ഹേ എസ്.പി. ബാലസുബ്രഹ്മണ്യം പി ബി ശ്രീനിവാസ്
2 കുഞ്ഞിക്കിളിയേ കൂടെവിടെ കെ എസ്‌ ചിത്ര ഒ എൻ വി കുറുപ്പ് മദ്ധ്യമാവതി
3 കുഞ്ഞിക്കിളിയേ കൂടെവിടെ എം.ജി. ശ്രീകുമാർ ഒ എൻ വി കുറുപ്പ് മദ്ധ്യമാവതി
4 പായുന്ന യാഗശ്വം ഞാൻ എം.ജി. ശ്രീകുമാർ ഒ എൻ വി കുറുപ്പ് മോഹനം
5 വിൽക്കാനുണ്ടോ എം.ജി. ശ്രീകുമാർ ഒ എൻ വി കുറുപ്പ്

ഗാനങ്ങൾ രഞ്ജിനി കാസറ്റ്സ് വിപണനം ചെയ്തിരിക്കുന്നു.

അണിയറ പ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഇന്ദ്രജാലം (1990)". www.m3db.com. Retrieved 2018-10-16.
  2. ദീപാങ്കുരൻ. "അഭിനയത്തിലെ ഇന്ദ്രജാലം". നമ്മുടെ മലയാളം. Retrieved 2010 മേയ് 6. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ കാർലോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് രാജൻ പി. ദേവ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "ഇന്ദ്രജാലം (1990)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  4. "ഇന്ദ്രജാലം (1990)". malayalasangeetham.info. Archived from the original on 4 സെപ്റ്റംബർ 2017. Retrieved 4 ഓഗസ്റ്റ് 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇന്ദ്രജാലം_(ചലച്ചിത്രം)&oldid=3625026" എന്ന താളിൽനിന്ന് ശേഖരിച്ചത്