വാസ്തുഹാരാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാസ്തുഹാരാ
പോസ്റ്റർ
സംവിധാനം ജി. അരവിന്ദൻ
നിർമ്മാണം ടി. രവീന്ദ്രനാഥ്
കഥ സി.വി. ശ്രീരാമൻ
തിരക്കഥ
 • ജി. അരവിന്ദൻ
 • സംഭാഷണം:
 • സി.വി. ശ്രീരാമൻ
  ജി. അരവിന്ദൻ
  എൻ. മോഹനൻ
അഭിനേതാക്കൾ മോഹൻലാൽ
നീന ഗുപ്ത
നീലാഞ്ജനാ മിത്ര
ശോഭന
സംഗീതം സലിൽ ചൗധരി
ഛായാഗ്രഹണം സണ്ണി ജോസഫ്
ചിത്രസംയോജനം കെ.ആർ. ബോസ്
സ്റ്റുഡിയോ പാരഗൺ മൂവീമേക്കേഴ്സ്
വിതരണം ചന്ദ്രകാന്ത റിലീസ്
റിലീസിങ് തീയതി 1991 മേയ് 3
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജി. അരവിന്ദൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ വാസ്തുഹാരാ (The Dispossessed).[1] ചിത്രം മികച്ച സംവിധാനത്തിനും മികച്ച ചലച്ചിത്രത്തിനുമുള്ള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് അർഹമായി. പാരഗൺ മൂവീമേക്കേഴ്സിന്റെ ബാനറിൽ ടി. രവീന്ദ്രനാഥ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ, നീന ഗുപ്ത, നീലാഞ്ജനാ മിത്ര, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

പ്രമേയം[തിരുത്തുക]

തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് അഭയാർഥികളാക്കപ്പെടുന്ന മനുഷ്യരുടെ ആത്മവേദനകൾ സംവേദനം ചെയ്യാനാണ് വാസ്തുഹാരാ ശ്രമിക്കുന്നത്. 1947-ൽ പാകിസ്താനിൽ നിന്നും 1971-ൽ ബംഗ്ലാദേശിൽ നിന്നും ഉണ്ടായ അഭയാർഥിപ്രാവാഹം ആണ് ചിത്രത്തിന്റെ പശ്ചാത്തലം.വിഭജനത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങേി വന്ന ഒരു ബംഗാളി വിധവയുടെ ആത്മീയഭൗതിക സംഘർഷങ്ങൾ പ്രതിപാദിച്ചുകൊണ്ടാണ് വ്യക്തികൾ തമ്മിലുള്ള വേർപെടലിന്റെ തീക്ഷ്ണവേദനയും സ്വന്തം മണ്ണിൽ നിന്ന് പറിച്ചുമാറ്റപ്പെടുന്നവരുടെ അശരണതും ഗൃഹാതുരത്വവും അരവിന്ദൻ ആവിഷ്കരിക്കുന്നത്.[2]

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

1990 ദേശീയ ചലച്ചിത്രപുരസ്കാരം [3]
 • മികച്ച മലയാളചലച്ചിത്രം
1990 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [4]

അവലംബം[തിരുത്തുക]

 1. http://www.imdb.com/title/tt0155334/
 2. ഒ.കെ.ജോണി, സിനിമയുടെ വർത്തമാനം (2001). വാസ്തുഹാര. ഒലിവ് പബ്ലിക്കേഷൻസ്. p. 152. 
 3. http://dff.nic.in/NFA_archive.asp
 4. http://www.prd.kerala.gov.in/stateawares.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാസ്തുഹാരാ&oldid=2333004" എന്ന താളിൽനിന്നു ശേഖരിച്ചത്