പദ്മിനി
പത്മിനി രാമചന്ദ്രൻ | |
|---|---|
| ജനനം | പത്മിനി 12 ജൂൺ 1932[1] |
| മരണം | 24 സെപ്റ്റംബർ 2006 (74 വയസ്സ്) ചെന്നൈ, തമിഴ് നാട്, ഇന്ത്യ |
| മറ്റ് പേരുകൾ | Natiya Peroli, Pappima, Thiruvancore Sisters |
| സജീവ കാലം | 1947-1979 1984-1994 2002 (Television) |
| ജീവിതപങ്കാളി(s) | രാമചന്ദ്രൻ (m.1961; died in 1981) |
| കുട്ടികൾ | പ്രേമാനന്ദ് (b.1963) |
| Parent(s) | തങ്കപ്പൻ നായർ (പിതാവ്) സരസ്വതി (മാതാവ്) |
| ബന്ധുക്കൾ | ശോഭന (മരുമകൾ) അംബിക സുകുമാരൻ വിനീത് (nephew) സുകുമാരി (കസിൻ) |
| കുടുംബം | ലളിത (sister) രാഗിണി (sister) ചന്ദ്രകുമാർ (brother) |
| Signature | |
250 ലധികം ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് പദ്മിനി. (ജൂൺ 12, 1932 - സെപ്റ്റംബർ 24, 2006).
തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത-പദ്മിനി-രാഗിണിമാർ ൽ ഒരാളായിരുന്നു പദ്മിനി. മലയാളചലച്ചിത്രരംഗത്തെ ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു. 40 വർഷം പത്മിനി സിനിമാരംഗത്തുണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേരാ നാം ജോക്കർ തുടങ്ങിയ ഏതാനും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇടക്കാലത്ത് അമേരിക്കയിലായിരുന്ന പത്മിനി 1984-ൽ വീണ്ടും ചലച്ചിത്രരംഗത്ത് മടങ്ങിയെത്തി നോക്കെത്താദൂരത്ത് കണ്ണുംനട്ട് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഭർത്താവ് - അന്തരിച്ച ഡോക്ടർ രാമചന്ദ്രൻ. മകൻ - ഡോ. പ്രേം ചന്ദ്രൻ. പ്രശസ്ത നടി ശോഭന പത്മിനിയുടെ സഹോദര പുത്രിയാണ്. നടി സുകുമാരി അടുത്ത ബന്ധുവാണ്.ഗുരു ഗോപിനഥിന്റെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. ജെ. ശശികുമാർ സംവിധാനം ചെയ്ത ഡോളർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
അഭിനയിച്ച തമിഴ് സിനിമകൾ
[തിരുത്തുക]- വഞ്ചിക്കോട്ടൈ വാളിഭൻ
- പണം
- രാജാ രാണി
- ചിത്തി
- വിയറ്റ്നാം വീട്
- ഇരു മലർകൾ
- പുനര്‌ജന്മം
- തില്ലാനാ മോഹനാമ്പാൾ
- സരസ്വതി ശഭദം
- പേസും ദൈവം
- റിക്ഷാക്കാരൻ
- ദൈവപിറവി
- കൺകണ്ട ദൈവം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ↑ "Front Page : Queen of Tamil cinema no more". Chennai, India: The Hindu. 26 സെപ്റ്റംബർ 2006. Retrieved 7 ജൂൺ 2011.
{{cite news}}: CS1 maint: deprecated archival service (link)
- CS1 maint: deprecated archival service
- Pages using infobox person with multiple spouses
- Pages using infobox person with multiple parents
- Biography with signature
- 1932-ൽ ജനിച്ചവർ
- 2006-ൽ മരിച്ചവർ
- ജൂൺ 12-ന് ജനിച്ചവർ
- സെപ്റ്റംബർ 24-ന് മരിച്ചവർ
- മലയാളചലച്ചിത്രനടിമാർ
- ഹിന്ദി ചലച്ചിത്രനടിമാർ
- മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ