ദൈവത്തിന്റെ വികൃതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദൈവത്തിന്റെ വികൃതികൾ
സംവിധാനംലെനിൻ രാജേന്ദ്രൻ
നിർമ്മാണംലെനിൻ രാജേന്ദ്രൻ
കഥഎം. മുകുന്ദൻ
തിരക്കഥഎം. മുകുന്ദൻ
ലെനിൻ രാജേന്ദ്രൻ
ആസ്പദമാക്കിയത്ദൈവത്തിന്റെ വികൃതികൾ
by എം. മുകുന്ദൻ
അഭിനേതാക്കൾരഘുവരൻ
ശ്രീവിദ്യ
രാജൻ പി. ദേവ്
മാളവിക അവിനാശ്
സംഗീതംമോഹൻ സിതാര
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോസൗപർണ്ണിക മൂവി ആർട്ട്സ്
വിതരണംസെൻസ് ജി മീഡിയ
റിലീസിങ് തീയതി1992
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം108 മിനിറ്റ്

1992-ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച മലയാളചലച്ചിത്രമാണ് ദൈവത്തിന്റെ വികൃതികൾ (The Ways of God). എം. മുകുന്ദന്റെ നോവലിന് മുകുന്ദനും ലെനിൻ രാജേന്ദ്രനും ചേർന്ന് രൂപം കൊടുത്ത തിരക്കഥയെ ആധാരമാക്കി സൗപർണിക മൂവി ആർട്ട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ലെനിൻ രാജേന്ദ്രനാണ്.[1] ഫ്രഞ്ച് അധിനിവേശ പ്രദേശമായ മാഹിയിലെ ഫ്രഞ്ച് സദസ്സുകളിൽ മായാജാലം കാട്ടി ഹർഷോന്മാദം സൃഷ്ടിക്കുന്ന അൽഫോൺസച്ചന്റെ ജീവിതദുരന്തത്തിന്റെ കഥയാണ് ദൈവത്തിന്റെ വികൃതികൾ പറയുന്നത്.

കഥാപശ്ചാത്തലം[തിരുത്തുക]

ഫ്രഞ്ച് വംശജർ മാഹി വിട്ടുപോകുന്ന അവസാനത്തെ കപ്പൽ പുറപ്പെടുംമുമ്പുവരെ 'നമുക്കും ഫ്രാൻസിലേക്കു പോയി സുഖമായി ജീവിക്കാം' എന്ന് ഭാര്യ മാഗി മദാമ്മ അൽഫോൺസച്ചനോട് അപേക്ഷിച്ചു. പക്ഷേ അച്ചന് ആ ദേശം വിട്ടുപോകുവാനാകുമായിരുന്നില്ല. സമൃദ്ധിയുടെ വാഗ്ദത്തഭൂമിയായ ഫ്രാൻസിലേക്കു പോകാൻ കഴിയാത്തതിലുള്ള അമർഷം മദാമ്മയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. മകൻ മൈക്കിൾ അവസരം കിട്ടിയപ്പോൾ ഫ്രാൻസിലേക്കു കടന്നു. മകൾ എൽസി ചിത്രശലഭത്തെപ്പോലെ അവിടെ പാറി നടന്നു. ഫ്രഞ്ച് വംശജർ സ്വദേശത്തേക്കു മടങ്ങിയതോടെ നിത്യവൃത്തിക്കുപോലും നട്ടം തിരിയുന്ന നാട്ടുകാരുടെ മുന്നിൽ അച്ചന്റെ പഴഞ്ചൻ ജാലവിദ്യകൾ വില്ക്കപ്പെട്ടില്ല. മാഹി പഴയ മാഹിയല്ലാതായ കാര്യം അദ്ദേഹമറിഞ്ഞില്ല. ജീവിതം പട്ടിണിയിലേക്കു നീങ്ങുകയായിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

1992-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച നടി, മികച്ച തിരക്കഥ, മികച്ച വസ്ത്രാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ഈ ചിത്രം നേടി.[2] 1993-ലെ ഇന്ത്യൻ പനോരമയിലേക്ക് ഇത് തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷത്തെ 'പദ്മരാജൻ പുരസ്കാര'ത്തിൽ നല്ല ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള അവാർഡ് നേടിയതും ദൈവത്തിന്റെ വികൃതികൾ ആണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-02.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-02.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദൈവത്തിന്റെ വികൃതികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദൈവത്തിന്റെ_വികൃതികൾ&oldid=3797820" എന്ന താളിൽനിന്ന് ശേഖരിച്ചത്