എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്
വി.സി.ഡി. പുറംചട്ട
സംവിധാനം ഫാസിൽ
നിർമ്മാണം നവോദയ അപ്പച്ചൻ
രചന ഫാസിൽ
അഭിനേതാക്കൾ ഭരത് ഗോപി
മോഹൻലാൽ
ശാലിനി
സംഗീത നായിക്
പൂർണ്ണിമ ജയറാം
സംഗീതം ജെറി അമൽദേവ്
ഛായാഗ്രഹണം അശോക് കുമാർ
ഗാനരചന ബിച്ചു തിരുമല
ചിത്രസംയോജനം ടി.ആർ. ശേഖർ
സ്റ്റുഡിയോ നവോദയ
വിതരണം സ്വർഗ്ഗചിത്ര
റിലീസിങ് തീയതി 1983
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഫാസിലിന്റെ സംവിധാനത്തിൽ ഭരത് ഗോപി, മോഹൻലാൽ, ശാലിനി, സംഗീത നായിക്, പൂർണ്ണിമ ജയറാം എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1983-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്. നവോദയയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. ഫാസിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. സിനിമയുടെ പേര് എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് എന്നായിരുന്നുവെങ്കിലും സിനിമയുടെ പോസ്റ്റർ അച്ചടിപ്പിക്കാൻ പോയവർ പേര് എഴുതിക്കൊടുത്തപ്പോൾ ഒരു കുനിപ്പ് മാറിപ്പോയി. പോസ്റ്ററുകളിൽ ചിത്രത്തിന്റെ പേര് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' 'എന്ന് അച്ചടിച്ചുവന്നു.[1] പോസ്റ്ററിൽ വന്ന 'മാമാട്ടിക്കുട്ടിയമ്മ' എന്ന പേര് ചലച്ചിത്രത്തിലുള്ള 'മാമാട്ടുക്കുട്ടിയമ്മ' എന്ന പേരിനെക്കാൾ പ്രശസ്തമാവുകയും ചെയ്തു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ജെറി അമൽദേവ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് തരംഗിണി.

ഗാനങ്ങൾ
  1. കണ്ണോട് കണ്ണോരം – കെ.ജെ. യേശുദാസ്
  2. തൈ മണിക്കുഞ്ഞു തെന്നൽ – കെ.എസ്. ചിത്ര കോറസ്
  3. മൌനങ്ങളേ ചാഞ്ചാടുവാൻ – കെ.ജെ. യേശുദാസ്
  4. ആളൊരുങ്ങി അരങ്ങൊരുങ്ങി – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

1983-ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള കേരളസർക്കാറിന്റെ ചലച്ചിത്രപുരസ്കാരം നേടിയത് ഈ ചിത്രമായിരുന്നു. ഈ ചിത്രം സംവിധാനം ചെയ്ത ഫാസിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി. ഗോപി, ശാലിനി എന്നിവർ മികച്ച നടനും മികച്ച ബാലതാരത്തിനുമുള്ള പുരസ്കാരങ്ങൾ നേടി.

അവലംബം[തിരുത്തുക]

  1. "ഒരു പേര്, അതിലല്ലേ എല്ലാം", 'വനിത', ഓഗസ്റ്റ് 15-31,2010, പേജ്:103-104

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]