ഉണ്ണികളെ ഒരു കഥ പറയാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉണ്ണികളെ ഒരു കഥ പറയാം
വി.സി.ഡി. പുറംചട്ട
സംവിധാനം കമൽ
നിർമ്മാണം മോഹൻലാൽ
കൊച്ചുമോൻ
കഥ കമൽ
തിരക്കഥ ജോൺപോൾ
അഭിനേതാക്കൾ
സംഗീതം ഔസേപ്പച്ചൻ
ഗാനരചന ബിച്ചു തിരുമല
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ ചിയേഴ്സ്
വിതരണം സെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി 1987
രാജ്യം ഇന്ത്യ
ഭാഷ മലയാളം

കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉണ്ണികളെ ഒരു കഥ പറയാം. ചിയേഴ്സിന്റെ ബാനറിൽ മോഹൻലാൽ, കൊച്ചുമോൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്. കമൽ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജോൺപോൾ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ എബി
തിലകൻ
ഇന്നസെന്റ് ഔസേപ്പച്ചൻ
എം.ജി. സോമൻ
മാമുക്കോയ
ജനാർദ്ദനൻ
യദുകൃഷ്ണൻ
കാർത്തിക ആനി മോൾ
സുകുമാരി

സംഗീതം[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്.

ഗാനങ്ങൾ
  1. ഉണ്ണികളേ ഒരു കഥപറയാം – കെ.ജെ. യേശുദാസ്, കോറസ്
  2. വാഴപ്പൂങ്കിളികൾ – കെ.ജെ. യേശുദാസ്, കോറസ്
  3. ഉണ്ണികളേ ഒരു കഥപറയാം (ശോകം) – കെ.ജെ. യേശുദാസ്
  4. പുഞ്ചിരിയുടെ പൂവിളികളിൽ – കെ.ജെ. യേശുദാസ്, അമ്പിളി, കോറസ്
  5. ഉണ്ണികളേ ഒരു കഥപറയാം (ശകലം) – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

ഛായാഗ്രഹണം എസ്. കുമാർ
ചിത്രസംയോജനം കെ. നാരായണൻ
കല രാധാകൃഷ്ണൻ
പരസ്യകല പി.എൻ. മേനോൻ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1987 – ദേശീയ ചലച്ചിത്രപുരസ്കാരം – മികച്ച ഗായകൻ – കെ.ജെ. യേശുദാസ്
  • 1987 – കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച സംഗീതസംവിധായകൻ – ഔസേപ്പച്ചൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഉണ്ണികളെ_ഒരു_കഥ_പറയാം&oldid=2534602" എന്ന താളിൽനിന്നു ശേഖരിച്ചത്