നിറം (ചലച്ചിത്രം)
| നിറം | |
|---|---|
വി.സി.ഡി. പുറംചട്ട | |
| സംവിധാനം | കമൽ |
| തിരക്കഥ | ശത്രുഘ്നൻ |
| Story by | ഇൿബാൽ കുറ്റിപ്പുറം |
| നിർമ്മാണം | കെ. രാധാകൃഷ്ണൻ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | പി. സുകുമാർ |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| സംഗീതം | വിദ്യാസാഗർ |
നിർമ്മാണ കമ്പനി | ജയലക്ഷ്മി ഫിലിംസ് |
| വിതരണം | സാഗരിഗ ഫിലിംസ് |
റിലീസ് തീയതി | 1999 |
ദൈർഘ്യം | 170 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സൗഹൃദവും പ്രണയവും വിഷയമായി, കുഞ്ചാക്കോ ബോബൻ, ശാലിനി ജോഡി അഭിനയിച്ച മലയാളചലച്ചിത്രമാണ് നിറം. കമൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു. ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് ശത്രുഘ്നനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾക്ക് സംഗീതം നൽകിയത് വിദ്യാസാഗർ.
ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം സാഗരിഗ ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു.
= കഥാതന്തു =ft
[തിരുത്തുക]സമപ്രായക്കാരായ എബിയും (കുഞ്ചാക്കോ ബോബൻ) സോനയും (ശാലിനി) അയൽക്കാരും കുടുംബ സുഹൃത്തുകളുമാണ്. അവർ തമ്മിൽ സവിശേഷമായ പിരിയാനാവാത്ത ഒരു സുഹൃത് ബന്ധം കുട്ടിക്കാലം മുതലേയുണ്ട് പക്ഷേ അതൊരിക്കലും പ്രണയത്തിന് വഴിമാറിയിരുന്നില്ല. കോളേജ് യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ബാംഗ്ലൂരിൽ പോയ സോനയെ ജീവിതത്തിലാദ്യമായി അകന്നിരിക്കേണ്ടി വന്നപ്പോഴാണ് സുഹൃത്ബന്ധത്തിനുപരിയായി സോനയോട് തനിയ്ക്ക് പ്രണയമുണ്ടെന്ന് എബി മനസ്സിലാക്കിയത്. പക്ഷേ സോന തെറ്റിദ്ധരിച്ച് ഇപ്പോഴുള്ള സൗഹൃദം കൂടി നശിച്ചാലോ എന്ന് പേടിച്ച് എബി അത് തുറന്ന് പറയാൻ മടിക്കുന്നു. കോളേജിലെ പാട്ടുകാരനായ പ്രകാശ് മാത്യു (ബോബൻ ആലുംമൂടൻ) യുവജനോത്സവത്തിനിടയ്ക്ക് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ വാർത്തയും കൊണ്ടാണ് സോന തിരിച്ചുവന്നത്. വീണ്ടും ഒരു നല്ല സുഹൃത്ത് മാത്രമായിരിയ്ക്കാൻ തീരുമാനിച്ച് പ്രകാശ് മാത്യുവുമായുള്ള ബന്ധത്തെ എബി പിന്തുണയ്ക്കുന്നു. പ്രകാശ് മാത്യുമായുള്ള വിവാഹം ഉറപ്പിച്ചപ്പോഴാണ് ഒരുനാൾ തമ്മിൽ പിരിയേണ്ടിവരുമെന്ന് സോനയും ചിന്തിക്കുന്നത്. തന്റെ മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന എബിയോടുള്ള പ്രണയം സോനയും മെല്ലെ തിരിച്ചറിയുകയാണ്. ഇതികാനിടക്കാണ് ആ കോളനിയിലെ പാർട്ടി വന്നെത്തിയത് ഇരുവരുടെയും സന്തോഷഹ്ലാദത്തിനുശേഷം. ഇരുവരും കണ്ടുമുട്ടി. അവർ കുറെ നേരം സംസാരിച്ചു അതിനിടയിൽ സോനക്കും എബുക്കുമിടയിലുള്ള സംസാരത്തിൽ പ്രണയം എന്ന വിഷയം വന്നെത്തി അതേചൊല്ലി സംസാരിച്ചു സോന എബിയുടെ മനസ്സ് മനസ്സിലാക്കാതെ എന്തൊക്കെയോ പറഞ്ഞു പക്ഷെ അത് എബിയുടെ ഹൃദയമായിരുന്നു.എന്നാൽ എബി ഉള്ളിലൊളിപ്പിച്ചുവെച്ച സത്യം സോന പറഞ്ഞപ്പോൾ എബി അമ്പരന്ന് എന്താന്നാവാത്ത അന്തളിപ്പോടെ പെട്ടന്ന് സോനയെ മുറുകെ കെട്ടിപ്പിടിച്ചു പെട്ടന്നാണ് എബി സ്വബോധത്തിലേക്കെത്തിയത്. അവൻ ക്ഷമ ചോദിച്ചവിടെ നിന്നും പോയി. അവനു സോനയെ വിരിയുന്നത് കാണാൻ വയ്യാത്തതിനാൽ അവൻ കോചിങ്ങിന്റെ പേരിൽ കുറച്ചു നാൾ മാറി നിൽക്കാൻ തീരുമാനിച്ചു. എന്നാൽ തന്റെ വിവാഹം താങ്ങാനാവാതെയാണ് എബി പോകുന്നതെന്ന് സോനക്ക് മാത്രമേ അറിയുമായിരുന്നുള്ളു. സോനയുടെ മനസമ്മതത്തിന് ശേഷം എബി പോകാനിറങ്ങി റെയിൽവേ സ്റ്റേഷനിൽ വെച്ച അവരുടെ പ്രണയം പെട്ടന്നു പൂത്തുലഞ്ഞു
അഭിനേതാക്കൾ
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ – എബി
- ശാലിനി – സോന
- ജോമോൾ – വർഷ
- ബോബൻ ആലുംമൂടൻ – പ്രകാശ് മാത്യു
- ലാലു അലക്സ് – ഡോ. സണ്ണി
- ദേവൻ – ജേക്കബ് ജോൺ
- അംബിക – ബേബി
- ബിന്ദു പണിക്കർ – മായ
- സൈനുദ്ദീൻ – നാടകസംവിധായകൻ
- പ്രേം പ്രകാശ് – മാത്തുക്കുട്ടി
- റിസ ബാവ – ജിനൻ
- ബാബു സ്വാമി – കേണൽ
- കെ.പി.എ.സി. ലളിത – പ്രകാശ് മാത്യുവിന്റെ അച്ചമ്മ
- കോവൈ സരള – രുക്കു
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി, ബിച്ചു തിരുമല എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗറാണ്. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
| No. | Title | Lyrics | ഗായകർ | Length |
|---|---|---|---|---|
| 1. | "മിന്നിത്തെന്നും നക്ഷത്രങ്ങൾ" | ഗിരീഷ് പുത്തഞ്ചേരി | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 5:22 |
| 2. | "പ്രായം നമ്മിൽ" | ബിച്ചു തിരുമല | പി. ജയചന്ദ്രൻ, സുജാത മോഹൻ | 6:11 |
| 3. | "മിഴിയറിയാതെ" | ബിച്ചു തിരുമല | കെ.ജെ. യേശുദാസ് | 5:46 |
| 4. | "ശുക്രിയ" | ഗിരീഷ് പുത്തഞ്ചേരി | കെ.ജെ. യേശുദാസ്, ശബ്നം | 5:08 |
| 5. | "യാത്രയായ് സൂര്യാങ്കുരം" | ഗിരീഷ് പുത്തഞ്ചേരി | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, വിദ്യാസാഗർ | 5:44 |
| 6. | "മിഴിയറിയാതെ" | ബിച്ചു തിരുമല | സുജാത മോഹൻ | |
| 7. | "ശുക്രിയ" | ഗിരീഷ് പുത്തഞ്ചേരി | വിധു പ്രതാപ്, ശബ്നം |
മറ്റ് ഭാഷകളിൽ
[തിരുത്തുക]ഈ ചിത്രം നിരവധി ഭാഷകളിൽ പുനർ നിർമ്മിച്ചു.
തെലുങ്ക് - നുവ്വെ കവാലി -2000
തമിഴ് - പിരിയാധ വാരം വീണ്ടും-2001
കന്നഡ - നിനാഗഗി -2002
ഹിന്ദി - തുജെ മേരി കസം -2003.
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: പി. സുകുമാർ
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കലാസംവിധാനം: എം. ബാവ
- നൃത്തം: കല
- ചമയം: പി.വി. ശങ്കർ
- വസ്ത്രാലങ്കാരം: ഊട്ടി ശങ്കർ
- പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജൻ കുന്ദംകുളം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നിറം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നിറം – മലയാളസംഗീതം.ഇൻഫോ Archived 2013-11-27 at the Wayback Machine
- Pages using infobox film with nonstandard dates
- Pages using track listing with unknown parameters
- 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കമൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- പി.സുകുമാർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- ഗിരീഷ്-വിദ്യാസാഗർ ഗാനങ്ങൾ
- ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- വിദ്യാസാഗർ സംഗീതം നൽകിയ ചിത്രങ്ങൾ
- കെ രാജഗോപാൽ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
