മഹാസമുദ്രം (ചലച്ചിത്രം)
മഹാസമുദ്രം | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | എസ്. ജനാർദ്ദനൻ |
നിർമ്മാണം | സുരേഷ് കുമാർ ജി. |
രചന | എസ്. ജനാർദ്ദനൻ |
അഭിനേതാക്കൾ | മോഹൻലാൽ റഹ്‌മാൻ ഇന്നസെന്റ് ലൈല ജഗതി ശ്രീകുമാർ |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | രേവതി കലാമന്ദിർ |
വിതരണം | സെവൻ ആർട്ട്സ് |
റിലീസിങ് തീയതി | 2006 സെപ്റ്റംബർ 1 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എസ്. ജനാർദ്ദനന്റെ സംവിധാനത്തിൽ മോഹൻലാൽ, റഹ്‌മാൻ, ഇന്നസെന്റ്, ലൈല ജഗതി ശ്രീകുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006 സെപ്റ്റംബർ 1-ന് പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് മഹാസമുദ്രം. കടലിന്റെ പശ്ചാത്തലത്തിൽ ഫുട്ബോൾ കളിയുടെ ആവേശവും അനിശ്ചിതത്ത്വവും കഥയോട് ഇഴചേർത്ത് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ജി. നിർമ്മാണം ചെയ്ത ഈ ചിത്രം സെവൻ ആർട്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും എസ്. ജനാർദ്ദനനാണ്.
അഭിനേതാക്കൾ[തിരുത്തുക]
- മോഹൻലാൽ – ഇസഹാഖ്
- റഹ്‌മാൻ – രാജച്ചൻ
- ഇന്നസെന്റ് – വേളാങ്കണ്ണി
- സായി കുമാർ – സെബാസ്റ്റ്യൻ
- ജഗദീഷ് – ഹംസ
- ജഗതി ശ്രീകുമാർ – .ഫാദർ
- കലാശാല ബാബു – നാഗപ്പൻ
- ഇന്ദ്രൻസ് – കപ്യാർ
- റിസബാവ – ചന്ദ്രൻ
- കൃഷ്ണപ്രസാദ് – തമ്പി
- ഗോപകുമാർ – ഉണ്ണിപ്പിള്ള
- സുബൈർ – പോലീസ് ഓഫീസർ
- ബാബുരാജ് – രാജൻ
- ഐ.എം. വിജയൻ – ഐ.എം. വിജയൻ
- ലൈല – ദേവി
- സുജ കാർത്തിക – ചന്ദ്രിക
- മങ്ക മഹേഷ് – വേളാങ്കണ്ണിയുടെ ഭാര്യ
സംഗീതം[തിരുത്തുക]
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് കണ്ണൻ.
- ഗാനങ്ങൾ
- ചന്ദിരനെ കയ്യിലെടുത്ത് ഓലക്കുടയാക്കി വയ്ക്കാം – അലക്സ്
- മാൻമിഴി പൂവ് മീൻ തുടിച്ചേല് എന്റെ പെണ്ണ് – കെ.ജെ. യേശുദാസ്
- കടലേ ചിരിച്ചു – കുട്ടപ്പൻ
- കണ്ടോ കണ്ടോ കടല് കണ്ടിട്ടെത്തറ നാളായി – ജി. വേണുഗോപാൽ, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ[തിരുത്തുക]
- ഛായാഗ്രഹണം: ഷാജി കുമാർ
- ചിത്രസംയോജനം: എൽ. ഭൂമിനാഥൻ
- കല: സാലു കെ. ജോർജ്ജ്
- ചമയം: പി. ജയചന്ദ്രൻ, സലീം
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം, മുരളി
- സംഘട്ടനം: മാഫിയ ശശി
- ലാബ്: പ്രസാദ്
- ഡി.ടി.എസ്. മിക്സിങ്ങ്: രാജാകൃഷ്ണൻ
- കോറിയോഗ്രാഫി: കല
- നിർമ്മാണ നിർവ്വഹണം: രാജൻ മണക്കാട്, എൻ. മനോജ്
- ഡിസൈൻ: സാബു കൊളോണിയ
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് സേനന്
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- മഹാസമുദ്രം on IMDb
- മഹാസമുദ്രം – മലയാളസംഗീതം.ഇൻഫോ