കല
ദൃശ്യരൂപം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
The examples and perspective in this article may not represent a worldwide view of the subject. Please improve this article and discuss the issue on the talk page. |
വിവിധങ്ങളായ മനുഷ്യ പ്രവർത്തികളെ സൂചിപ്പിക്കുന്ന ഒരു പദമാണ് കല.
മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദർശനങ്ങളേയും മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്നതരത്തിൽ അല്ലെങ്കിൽ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായി അവന്റെ ശൈലിയിൽ സൃഷ്ടിക്കുമ്പോൾ കല ഉണ്ടാകുന്നു. ഇത് ഭൂമിയിൽ മനുഷ്യന് മാത്രമുള്ള കഴിവാണ്.
ചതുഷ് ഷഷ്ഠി
[തിരുത്തുക]ഭാരതീയാചാര്യന്മാരുടെ അഭിപ്രായത്തിൽ കലകൾ 64 എണ്ണമാണ്. അവ താഴെപ്പറയുന്നു
- ഗീതം
- വാദ്യം
- നൃത്യം
- ആലേഖ്യം
- വിശേഷകച്ഛേദ്യം
- അണ്ഡൂലകസുമാവലീ വികാരം
- പുഷ്പാതരണം
- ദശന വസനംഗരാഗം
- ശയനരചനം
- മണീഭൂമികാകർമ്മ
- ഉഭകവാദ്യം
- ചിത്രയോഗം
- മാല്യഗ്രഥന വികൽപം
- ശേഖരകാപീഡനയോജനം
- നേപത്യ പ്രയോഗം
- കർണ്ണപത്രഭംഗം
- ഗന്ധയുക്തി
- ഭൂഷണ യോജനം
- ഐന്ദ്രജാലം
- കൗചമാരയോഗം
- ഹസ്തലാഖവം
- വിചിത്രശാകയൂഷഭക്ഷുവികാര ക്രിയ
- പാനകരസരാഗാസവയോജനം
- സൂചീവാനകർമ്മം
- സൂത്രക്രീഡ
- വീണാഡമരുക വാദ്യം
- പ്രഹേളിക
- പ്രതിമാല
- ദുർവാചക യോഗം
- പുസ്തകവാചനം
- നാടകാഖ്യായികാദർശനം
- കാവ്യസമസ്യാപൂരണം
- പട്ടികാവേത്ര വാനവികൽപം
- തക്ഷകർമ്മം
- തക്ഷണം
- വാസ്തുവിദ്യ
- രൂപരത്നപരീക്ഷ
- ധാതുവാദ്യം
- മണിരാഗരജ്ഞാനം
- വൃസ്ഖായുർവേദയോഗം
- മേഷകുക്കുടലാവകയുധവിധി
- ശുകശാരികാപ്രലാപനം
- ഉത്സാദനസംവാഹനകേശമർദ്ദിനി
- പുഷ്പക ശകടിക
- നിമിത്തജ്ഞാനം
- യന്ത്രമാതൃക
- ധാരണമാതൃക
- സംപാഠം
- മാനസി
- കാവ്യക്രിയ
- അബിധാനകേശച്ഛ്ന്ദോജ്ഞാനം
- ക്രിയാകൽപം
- ഛലിതകയോഗം
- വസ്ത്രഗോപനം
- ദ്യൂതവിശേഷം
- ആകർഷകക്രിയ
- ബാലക്രീഡനം
- വൈനയികീവിജ്ഞാനം
- വൈജയീകീവിധ്യജഞ്ഞാനം
- വ്യായാമകീവിദ്യാജ്ഞാനം[1]
അവലംബം
[തിരുത്തുക]- ↑ കലാവിദ്യാവിവരണം, എം.കെ.ഗുരുക്കൽ, കേരളസാഹിത്യ അക്കാഡമി 1993
Wikimedia Commons has media related to Art.