ജഗദീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജഗദീഷ്
Jagadish - Thriller Express - Asianet Tour - Atlanata.jpg
ജനനം
പി. വി. ജഗദീഷ് കുമാർ
തൊഴിൽകോളേജ് പ്രൊഫസർ, ചലച്ചിത്രനടൻ
തിരക്കഥാകൃത്ത്
അവതാരകൻ
സജീവ കാലം1984 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഡോ. പി. രമ
കുട്ടികൾരമ്യ
സൗമ്യ
മാതാപിതാക്ക(ൾ)കെ. പരമേശ്വരൻ നായർ
പി. ഭാസുരാംഗി അമ്മ

ഒരു മലയാളചലച്ചിത്രനടനാണ്‌ ജഗദീഷ്. 1958 ജൂൺ 12-ന് നെയ്യാറ്റിൻകരയിൽ ജനനം. തങ്കു എന്നാൺ ചെല്ലപ്പേർ. കോളേജ് പ്രൊഫസറയിരുന്നു. 1984 നവോദയയുടെ 'മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ' അഭിനയ രംഗത്തെത്തി. സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250-ഓളം സിനിമകളിൽ അഭിനയിച്ചു[1] .‍ രണ്ടു മക്കൾ - രമ്യ, സൗമ്യ. വെള്ളിത്തിരയിലും മിനിസ്ക്രീനിലും സജീവസാന്നിദ്ധ്യമുള്ള ഇദ്ദേഹം പ്രധാനമായും ഹാസ്യപ്രധാനമായ വേഷങ്ങൾ അവതരിപ്പിക്കുന്നു. ഏഷ്യാനെറ്റിലെ മിന്നും താരം എന്ന ഹാസ്യതാരങ്ങൾക്കായുള്ള മൽസരവേദിയുടെ അവതാരകൻ ആയിരുന്നു ഇദ്ദേഹം. ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുൻപ് കലാലയാദ്ധ്യാപകനായിരുന്നു ജഗദീഷ്. 'ഇൻ ഹരിഹർ നഗർ' പരമ്പരയിലെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും അപ്പുക്കുട്ടൻ എന്ന കഥാ പാത്രത്തിലൂടെ ജഗദീഷ് നർമ്മ രസ പ്രധാനമായ കയ്യൊപ്പ് പതിച്ചിരുന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 പത്തനാപുരം നിയമസഭാമണ്ഡലം കെ.ബി. ഗണേശ് കുമാർ കേരള കോൺഗ്രസ് (ബി), എൽ.ഡി.എഫ്. ജഗദീഷ് ഐ.ൻ.സി ,യു.ഡി.എഫ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജഗദീഷ്&oldid=3210257" എന്ന താളിൽനിന്ന് ശേഖരിച്ചത്