എം. ജയചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയചന്ദ്രൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജയചന്ദ്രൻ (വിവക്ഷകൾ) എന്ന താൾ കാണുക. ജയചന്ദ്രൻ (വിവക്ഷകൾ)
എം. ജയചന്ദ്രൻ
M-Jayachandran.jpg
എം. ജയചന്ദ്രൻ 2013 മെയ് 27-നു കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ.
ജീവിതരേഖ
സ്വദേശം തിരുവനന്തപുരം, കേരളം, ഇന്ത്യ
തൊഴിലു(കൾ) സം‌ഗീത സം‌വിധായകൻ, പിന്നണി ഗായകൻ,
സജീവമായ കാലയളവ് 1993-ഇതുവരെ

മലയാള ചലച്ചിത്രരംഗത്തെ ഒരു സം‌ഗീത സം‌വിധായകനും ഗായകനുമാണ് എം. ജയചന്ദ്രൻ. ടി.വി. പരിപാടികളിൽ അവതാരകനായും, റിയാലിറ്റി പരിപാടികളിൽ വിധികർത്താവായും ജയചന്ദ്രൻ ഇരുന്നിട്ടുണ്ട്.

2003, 2004, 2007, 2008, 2010, 2012 എന്നീ വർഷങ്ങളിലെ കേരള സർക്കാരിന്റെ മികച്ച സം‌ഗീതസം‌വിധായകനുള്ള പുരസ്കാരം ജയചന്ദ്രനായിരുന്നു. കൂടാതെ 2005-ൽ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും എം. ജയചന്ദ്രനെ തേടിയെത്തി.

പുരസ്കാരങ്ങൾ[തിരുത്തുക]

കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം:

  • 2003 - മികച്ച സം‌ഗീത സം‌വിധായകൻ - ഗൗരീശങ്കരം
  • 2004 - മികച്ച സം‌ഗീത സം‌വിധായകൻ - പെരുമഴക്കാലം, കഥാവശേഷൻ
  • 2005 - മികച്ച പിന്നണി ഗായകൻ - നോട്ടം (മെല്ലെ മെല്ലെ)
  • 2007 - മികച്ച സം‌ഗീത സം‌വിധായകൻ - നിവേദ്യം
  • 2008 - മികച്ച സം‌ഗീത സം‌വിധായകൻ - മാടമ്പി
  • 2010 - മികച്ച സം‌ഗീത സം‌വിധായകൻ - കരയിലേക്ക് ഒരു കടൽ ദൂരം
  • 2012 - മികച്ച സം‌ഗീത സം‌വിധായകൻ - സെല്ലുലോയിഡ്

ഏഷ്യാനെറ്റ് സിനിമാ പുരസ്കാരം:

  • 2007 - മികച്ച സം‌ഗീത സം‌വിധായകൻ നിവേദ്യം
  • 2004 - മികച്ച സം‌ഗീത സം‌വിധായകൻ പെരുമഴക്കാലം, മാമ്പഴക്കാലം
  • 2003 - മികച്ച സം‌ഗീത സം‌വിധായകൻ ഗൗരീശങ്കരം

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ M. Jayachandran എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=എം._ജയചന്ദ്രൻ&oldid=1823697" എന്ന താളിൽനിന്നു ശേഖരിച്ചത്