സഹസ്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സഹസ്രം
സിനിമയുടെ പോസ്റ്റർ
സംവിധാനംഡോ. എസ്. ജനാർദ്ദനൻ
നിർമ്മാണംസുരേന്ദ്രൻ പിള്ള
രചനഡോ. എസ്. ജനാർദ്ദനൻ
അഭിനേതാക്കൾസുരേഷ് ഗോപി
ലക്ഷ്മി ഗോപാലസ്വാമി
ബാല
സരയു
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംസെന്തിൽ കുമാർ
ചിത്രസംയോജനംമഹേഷ് നാരായണൻ
വിതരണംസെവൻ ആർട്ട്സ് റിലീസ്
റിലീസിങ് തീയതി
  • ഡിസംബർ 3, 2010 (2010-12-03)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഡോ. എസ്. ജനാർദ്ദനന്റെ സംവിധാനത്തിൽ 2010 ഡിസംബർ 3ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സഹസ്രം.[1] സുരേന്ദ്രൻ പിള്ള നിർമിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ സുരേഷ് ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബാല, കാതൽ സന്ധ്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. എം. ജയചന്ദ്രനാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രം സാമ്പത്തികമായി വിജയമായിരുന്നു.

കഥാസംഗ്രഹം[തിരുത്തുക]

ഒരു സിനിമാ ഷൂട്ടിങ്ങിനിടെ നടന്ന വിചിത്രമായ കൊലപാതകവും, അതിനെപ്പറ്റി അന്വേഷിക്കാൻ എത്തുന്ന പോലീസ് ഓഫീസറും, ഒടുവിൽ വേറിട്ട അന്വേഷണരീതികളിലൂടെ അദ്ദേഹം അതിന്റെ സത്യാവസ്ഥ കണ്ടെത്തുകയും ചെയ്യുന്നതിന്റെയും കഥയാണ് ഈ ചലച്ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഈ ചിത്രത്തിൽ 2 ഗാനങ്ങളാണ് ഉള്ളത്. ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും, സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രനുമാണ്.[2]

ട്രാക്ക് # ഗാനം ഗായകൻ(ർ)
1 "ഏതോ രാവിൽ" കെ.എസ്. ചിത്ര
2 "കണ്ണേ വാ" അൽഫോൺസ് ജോസഫ്

അവലംബം[തിരുത്തുക]

  1. സഹസ്രം: സിനിമയെക്കുറിച്ച്- Nowrunning.comൽ നിന്ന്
  2. സഹസ്രം: സിനിമയെക്കുറിച്ച്- മലയാളസംഗീതം.ഇൻഫോ
"https://ml.wikipedia.org/w/index.php?title=സഹസ്രം_(ചലച്ചിത്രം)&oldid=2331030" എന്ന താളിൽനിന്ന് ശേഖരിച്ചത്