മല്ലൂസിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മല്ലൂസിംഗ്
പോസ്റ്റർ
സംവിധാനംവൈശാഖ്
നിർമ്മാണംനീറ്റാ ആന്റോ
രചനസേതു
അഭിനേതാക്കൾ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
മുരുകൻ കാട്ടാക്കട
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോആൻ മെഗാ മീഡിയ
വിതരണംആൻ മെഗാ മീഡിയ റിലീസ്
റിലീസിങ് തീയതി2012 മേയ് 4
രാജ്യംഇന്ത്യ
ഭാഷമലയാളം

വൈശാഖ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മല്ലൂസിംഗ്. ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന സേതു ആണ് നിർവ്വഹിച്ചിരിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ നീറ്റാ ആന്റോ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

2012 ഫെബ്രുവരി ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പൃഥ്വിരാജിനെ ആയിരുന്നു ആദ്യം കുഞ്ചാക്കോ ബോബനോടൊപ്പം നായകരിൽ ഒരാളായി നിശ്ചയിച്ചിരുന്നത്. എന്നാൽ തിരക്കുമൂലം പൃഥ്വിരാജ് പിന്മാറിയതോടെ പകരം ഉണ്ണി മുകുന്ദനെ ആ വേഷത്തിലേക്ക് പരിഗണിച്ചു. കുഞ്ചാക്കോ ബോബന്റെ അൻപതാമത് ചിത്രം കൂടിയാണിത്. തെക്കൻ കേരളം, പഞ്ചാബ്, തമിഴ്നാട് എന്നവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തീകരിച്ചത്.

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ചം ചം"  മുരുകൻ കാട്ടാക്കടശ്രേയ ഘോഷാൽ, കെ.ജെ. യേശുദാസ് 4:54
2. "കിങ്ങിണിക്കാറ്റ്"  രാജീവ് ആലുങ്കൽഹരിചരൺ, നവരാജ് ഹാൻസ് 4:53
3. "കാക്കാമലയിലെ"  രാജീവ് ആലുങ്കൽഅലക്സ്, എം. ജയചന്ദ്രൻ, നിഖിൽ രാജ് 4:37
4. "റബ് റബ് റബ്"  രാജീവ് ആലുങ്കൽശങ്കർ മഹാദേവൻ, സുചിസ്മിത, സിതാര കൃഷ്ണകുമാർ 4:36
5. "ഏക് ഓംകാർ സത്നം"  പരമ്പരാഗതംശ്രേയ ഘോഷാൽ 2:21

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മല്ലൂസിംഗ്&oldid=3429401" എന്ന താളിൽനിന്ന് ശേഖരിച്ചത്