ഉള്ളടക്കത്തിലേക്ക് പോവുക

ഉണ്ണി മുകുന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉണ്ണി മുകുന്ദൻ
Born (1987-09-22) സെപ്റ്റംബർ 22, 1987 (age 38) വയസ്സ്)
Other namesജയകൃഷ്ണൻ, കൃഷ്ണ, ഉണ്ണിക്കുട്ടൻ
Occupationചലച്ചിത്രനടൻ
Years active2011–

മലയാള ചലച്ചിത്ര അഭിനേതാവും ഗായകനുമാണ് ഉണ്ണികൃഷ്ണൻ നായർ എന്നറിയപ്പെടുന്ന ഉണ്ണി മുകുന്ദൻ (ജനനം: 22 സെപ്റ്റംബർ 1987) 2011-ൽ റിലീസായ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായി.[1]

ജീവിതരേഖ

[തിരുത്തുക]

1987 സെപ്റ്റംബർ 22ന് മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായി തൃശൂരിൽ ജനിച്ചു. ഉണ്ണികൃഷ്ണൻ നായർ എന്നതാണ് ശരിയായ പേര്. കാർത്തിക മുതിർന്ന സഹോദരിയാണ്. പിതാവിന് ജോലി ഗുജറാത്തിലെ അഹമ്മദാബാദിൽ ആയതിനാൽ പഠിച്ചും വളർന്നതുമല്ലാം ഗുജറാത്തിലായിരുന്നു.[2]

2002-ലെ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു.

തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിൻ്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.

2014-ൽ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽക്കറിനൊപ്പം നായകനായി വേഷമിട്ടു. വിക്രമാദിത്യൻ സിനിമ വിജയിച്ചതിനെ തുടർന്ന് ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസ നേടി.

2017-ൽ റിലീസായ മാസ്റ്റർ പീസ് സിനിമ വിജയിച്ചില്ലെങ്കിലും അതിലെ വില്ലൻ വേഷമായ എ.സി.പി. ജോൺ തെക്കൻ ഐ.പി.എസ് ശ്രദ്ധിക്കപ്പെട്ടു. ആ വർഷം തന്നെ ക്ലിൻറ് എന്ന സിനിമയിൽ ക്ലിൻറിൻ്റെ അച്ഛൻ വേഷമാണ് ഉണ്ണി മുകുന്ദൻ ചെയ്തത്. ഈ കഥാപാത്രത്തിന് മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ലഭിച്ചു.

തെലുങ്കു സിനിമയിലേക്കുള്ള അരങ്ങേറ്റം ജനതാ ഗാര്യേജ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ടായിരുന്നു. 2018-ൽ റിലീസായ ഭാഗ്മതി എന്ന സിനിമയിൽ അനുഷ്ക ഷെട്ടിയുടെ നായകനായും അഭിനയിച്ചു.

ഗാനരചന

  • അനുരാഗം പുതുമഴ... (അച്ചായൻസ് 2017)

ആലപിച്ച ഗാനങ്ങൾ

  • അനുരാഗം പുതുമഴ... (അച്ചായൻസ് 2017)
  • ഏതോ വഴിത്താരയിൽ... (ചാണക്യതന്ത്രം 2018)
  • ചാരത്ത് നീ...(കുട്ടനാടൻ ബ്ലോഗ് 2018)

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
നമ്പർവർഷംചിത്രംസംവിധായകൻകഥാപാത്രംഭാഷകുറിപ്പ്
12011സീഡൻസുബ്രഹ്മണ്യം ശിവമനോ രാമലിംഗംതമിഴ്
2ബോംബെ മാർച്ച് 12ബാബു ജനാർദ്ദനൻഷാജഹാൻമലയാളം
3ബാങ്കോക് സമ്മർപ്രമോദ് പപ്പൻമാധവൻമലയാളം
42012തൽസമയം ഒരു പെൺകുട്ടിടി.കെ. രാജീവ് കുമാർസൂര്യമലയാളം
5മല്ലൂസിംഗ്വൈശാഖ്ഹർവിന്ദർ സിംഗ്മലയാളം
6തീവ്രംരൂപേഷ് പീതാംബരൻഅതിഥിതാരംമലയാളംഅതിഥി താരം
7ഏഴാം സൂര്യൻജ്ഞാനശീലൻചിത്രഭാനുമലയാളം
8ഐ ലൗ മിബി. ഉണ്ണികൃഷ്ണൻസാവിമലയാളം
102013ഇത് പാതിരാമണൽഎം. പത്മകുമാർഎൽദോമലയാളം
11ഒറീസ[3]എം. പത്മകുമാർക്രിസ്തുരാജ്മലയാളം
12ഡി കമ്പനിദീപൻ ശരത്മലയാളം
132014ദി ലാസ്‌റ് സപ്പർവിനിൽആൽബിമലയാളം
14വിക്രമാദിത്യൻലാൽ ജോസ്വിക്രമൻ ഷേണായ്മലയാളം
15രാജാധിരാജഅജയ് വാസുദേവ്അതിഥി താരംമലയാളംഅതിഥി താരം
162015ഫയർമാൻദീപു കരുണാകരൻഷാജഹാൻമലയാളം
17സാമ്രാജ്യം 2പേരരശ്ജോർദാൻമലയാളം
18ഒരു വടക്കൻ സെൽഫിപ്രജിത്ഹരിനാരായൺമലയാളംPhoto Presence
19KL 10 പത്ത്‌മുഹ്സിൻ പരാരിഅഹമ്മദ്മലയാളം
202016സ്റ്റൈൽബിനു. എസ്ടോംമലയാളം
21കാറ്റും മഴയുംഹരി കുമാർജയനാരായണൻമലയാളം
22ഒരു മുറൈ വന്ത് പാത്തയാസാജൻ കെ മാത്യുപ്രകാശൻമലയാളം
23ജനത ഗാരേജ്കൊരടാല സിവരാഘവ സത്യംതെലുഗ്
242017അച്ചായൻസ്കണ്ണൻ താമരക്കുളംടോണി വക്കച്ചൻമലയാളം
25അവരുടെ രാവുകൾഷനിൽ മുഹമ്മദ്സിദ്ധാർഥ്മലയാളം
26ക്ലിന്റ്ഹരികുമാർജോസഫ്മലയാളം
27തരംഗംഡൊമനിക് അരുൺരഘുമലയാളംഅതിഥി താരം
28മാസ്റ്റർപീസ് (ചലച്ചിത്രം)അജയ് വാസുദേവ്ജോൺ തെക്കൻ ഐ.പി.എസ്മലയാളം
292018ബാഗ്മതിജി. അശോക്ശക്തിതെലുഗു
30ഇരരാജീവ്രാജീവ്മലയാളം
31ചാണക്യ തന്ത്രംകണ്ണൻ താമരക്കുളംഅർജുൻ റാം മോഹൻമലയാളം
322019മിഖായേൽ (ചലച്ചിത്രം)ഹനീഫ് അദേനിമാർക്കോ ജൂനിയർമലയാളം
33മാമാങ്കംഎം. പത്മകുമാർമലയാളം

അവലംബം

[തിരുത്തുക]
  1. "ഉണ്ണി മുകുന്ദൻ - Unni Mukundan | M3DB.COM" https://m3db.com/unni-mukundan
  2. Unni Mukundan House
  3. "സിനിമ" (PDF). മലയാളം വാരിക. 2013 ഏപ്രിൽ 12. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 06. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉണ്ണി_മുകുന്ദൻ&oldid=4591167" എന്ന താളിൽനിന്ന് ശേഖരിച്ചത്