ഡി കമ്പനി
ഡി കമ്പനി | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | എം. പത്മകുമാർ ദീഫൻ വിനോദ് വിജയൻ |
നിർമ്മാണം | കെ. മോഹനൻ വിനോദ് വിജയൻ |
രചന | ജി.എസ്. അനിൽ അനൂപ് മേനോൻ രാജേഷ് രവി |
അഭിനേതാക്കൾ | ജയസൂര്യ ഫഹദ് ഫാസിൽ ആസിഫ് അലി അനൂപ് മേനോൻ സമുദ്രക്കനി അനന്യ ഭാമ തനുശ്രീ ഘോഷ് പാർവ്വതി നായർ പൂജ രാമചന്ദ്രൻ ഉണ്ണി മുകുന്ദൻ |
സംഗീതം | രാഹുൽ രാജ് ഗോപീ സുന്ദർ രതീഷ് വേഗ |
ഛായാഗ്രഹണം | ഭരണി കെ. ധരൻ വിനോദ് ഇല്ലമ്പള്ളി പപ്പു |
ചിത്രസംയോജനം | അജിത്ത് കുമാർ സംജിത്ത് അരുൺ |
സ്റ്റുഡിയോ | ഡി കട്ട്സ് ഫിലിം കമ്പനി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എം. പത്മകുമാർ, ദീപൻ, വിനോദ് വിജയൻ എന്നിവർ സംവിധാനം ചെയ്യുന്ന മൂന്നു ചിത്രങ്ങളുടെ കൂട്ടമാണ് ഡി കമ്പനി. ഒരു ബൊളീവിയൻ ഡയറി 1995, ഗാങ്‌സ് ഓഫ് വടക്കുംനാഥൻ, ഡേ ഓഫ് ജഡ്ജ്മെന്റ് എന്നിവയാണ് മൂന്നു ചിത്രങ്ങൾ. ഡി കട്ട്സ് ഫിലിം കമ്പനിയുടെ പേരിൽ വിനോദ് വിജയൻ, സെവൻ ആർട്‌സ് മോഹൻ, ഫൈസൽ ലത്തീഫ് എന്നിവർ ചേർന്നാണ് ഈ ചിത്രങ്ങൾ നിർമ്മിക്കുന്നത്[1].
ഗാംഗ്‌സ് ഓഫ് വടക്കുംനാഥൻ[തിരുത്തുക]
ഗാംഗ്‌സ് ഓഫ് വടക്കുംനാഥൻ തൃശ്ശൂർ നഗരത്തിലെ കൊട്ടേഷൻ സംഘങ്ങളുടെ ഗുണ്ടാവിളയാട്ടത്തെപ്പറ്റിയും കുഴൽപ്പണത്തെപ്പറ്റിയും വിവരിക്കുന്നു. അജയ് മല്യ എന്ന ഒരു പ്രമുഖ ബിസിനസ് ടൈക്കൂണ് ബംഗളൂരുവിൽ കൊല്ലപ്പെടുകയും 750 കോടി രൂപ നഷ്ടപ്പെടുകയും ചെയ്യുന്നു. മല്യയുടെ മകന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ അക്‌ബർ (അനൂപ് മേനോൻ) തൃശൂരിലേക്ക് എത്തുകയും, പണം വീണ്ടെടുത്താൽ ഒരു ഓഹരി നൽകാം എന്ന വാഗ്ദാനത്തിൽ അന്വേഷണം ആരംഭിക്കുന്നു. അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപാതകത്തിൽ ഒരു ജ്വല്ലറി ഉടമയും ഗാംഗ്‌സ് ഓഫ് വടക്കുംനാഥൻ എന്ന അപകടകാരികളായ കൊട്ടേഷൻ സംഘവും പങ്കാളികളാണെന്ന് സംശയിക്കുന്നു. ജ്വല്ലറി ഉടമയെയും ഗുണ്ടകളെയും തന്ത്രപരമായി തമ്മിലടിപ്പിച്ച് അക്‌ബർ കുഴൽപ്പണം കണ്ടെത്തുന്നു. മല്യയെ വധിച്ചതും ഈ സാഹചര്യം ഉണ്ടാക്കിയതുമെല്ലാം ഇൻസ്‌പെക്ടർ അക്‌ബർ ആണെന്ന ആർക്കും അറിയാത്ത രഹസ്യം കഥയുടെ അവസാനം വെളിപ്പെടുത്തുന്നു.[2]
അഭിനേതാക്കൾ[തിരുത്തുക]
- ജയസൂര്യ - വരാൽ ജെയ്സൺ
- അനൂപ് മേനോൻ - അക്‌ബർ
- ഉണ്ണി മുകുന്ദൻ - ശരത്
- അരുൺ - റിപ്പോർട്ടർ വേണു
- ഇർഷാദ് - നരേന്ദ്രൻ
- പാർവ്വതി നായർ - ലോറ
- ദീപക് പറമ്പോൽ - കുപ്പി സൈമൺ
- രാജീവ് പിള്ള - സുധീർ മല്ല്യ
- ജോജു ജോർജ്ജ്
ഒരു ബൊളീവിയൻ ഡയറി 1995[തിരുത്തുക]
മൂന്നു ചിത്രങ്ങളുടെ കൂട്ടമായ ഡി കമ്പനി എന്ന ചിത്രത്തിന്റെ ഭാഗമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന അര മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് ഒരു ബൊളീവിയൻ ഡയറി 1995. സമുദ്രക്കനി, ആസിഫ് അലി, അനന്യ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്[3]. കേരള പോലീസിലെ ഒരു ഡി.വൈ.എസ്.പി.യുടെ സർവീസ് സ്‌റ്റോറിയിലെ ചില ഭാഗങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. വയനാട്ടിലെ മുത്തങ്ങ വനത്തിലാണ് ചിത്രീകരണം നടത്തിയത്. ജി.എസ്. അനിൽ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു[4].
അഭിനേതാക്കൾ[തിരുത്തുക]
അണിയറപ്രവർത്തകർ[തിരുത്തുക]
- ഛായാഗ്രഹണം: വിനോദ് ഇല്ലമ്പിള്ളി
- കലാസംവിധാനം: സന്തോഷ് രാമൻ,
- വസ്ത്രാലങ്കാരം: പഴനി
അവലംബം[തിരുത്തുക]
- ↑ "വരുന്നൂ, ഡി കമ്പനി, മാതൃഭൂമി ഓൺലൈൻ". മൂലതാളിൽ നിന്നും 2012-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-29.
- ↑ K, Pradeep (13 September 2012). "Shot Cuts: Man of the hour". The Hindu. Chennai, India. ശേഖരിച്ചത് 23 September 2012.
- ↑ "D Company's second segment". മൂലതാളിൽ നിന്നും 2012-06-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-29.
- ↑ M Padmakumar wraps up 'Oru Bolivian Diary 1995'[പ്രവർത്തിക്കാത്ത കണ്ണി]