ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ | |
|---|---|
| ജനനം | സെപ്റ്റംബർ 22, 1987 വയസ്സ്) |
| മറ്റ് പേരുകൾ | ജയകൃഷ്ണൻ, കൃഷ്ണ, ഉണ്ണിക്കുട്ടൻ |
| തൊഴിൽ | ചലച്ചിത്രനടൻ |
| സജീവ കാലം | 2011– |
മലയാള ചലച്ചിത്ര അഭിനേതാവും ഗായകനുമാണ് ഉണ്ണികൃഷ്ണൻ നായർ എന്നറിയപ്പെടുന്ന ഉണ്ണി മുകുന്ദൻ (ജനനം: 22 സെപ്റ്റംബർ 1987) 2011-ൽ റിലീസായ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായി.[1]
ജീവിതരേഖ
[തിരുത്തുക]1987 സെപ്റ്റംബർ 22ന് മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായി തൃശൂരിൽ ജനിച്ചു. ഉണ്ണികൃഷ്ണൻ നായർ എന്നതാണ് ശരിയായ പേര്. കാർത്തിക മുതിർന്ന സഹോദരിയാണ്. പിതാവിന് ജോലി ഗുജറാത്തിലെ അഹമ്മദാബാദിൽ ആയതിനാൽ പഠിച്ചും വളർന്നതുമല്ലാം ഗുജറാത്തിലായിരുന്നു.[2]
2002-ലെ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു.
തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിൻ്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
2014-ൽ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽക്കറിനൊപ്പം നായകനായി വേഷമിട്ടു. വിക്രമാദിത്യൻ സിനിമ വിജയിച്ചതിനെ തുടർന്ന് ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസ നേടി.
2017-ൽ റിലീസായ മാസ്റ്റർ പീസ് സിനിമ വിജയിച്ചില്ലെങ്കിലും അതിലെ വില്ലൻ വേഷമായ എ.സി.പി. ജോൺ തെക്കൻ ഐ.പി.എസ് ശ്രദ്ധിക്കപ്പെട്ടു. ആ വർഷം തന്നെ ക്ലിൻറ് എന്ന സിനിമയിൽ ക്ലിൻറിൻ്റെ അച്ഛൻ വേഷമാണ് ഉണ്ണി മുകുന്ദൻ ചെയ്തത്. ഈ കഥാപാത്രത്തിന് മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ലഭിച്ചു.
തെലുങ്കു സിനിമയിലേക്കുള്ള അരങ്ങേറ്റം ജനതാ ഗാര്യേജ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ടായിരുന്നു. 2018-ൽ റിലീസായ ഭാഗ്മതി എന്ന സിനിമയിൽ അനുഷ്ക ഷെട്ടിയുടെ നായകനായും അഭിനയിച്ചു.
ഗാനരചന
- അനുരാഗം പുതുമഴ... (അച്ചായൻസ് 2017)
ആലപിച്ച ഗാനങ്ങൾ
- അനുരാഗം പുതുമഴ... (അച്ചായൻസ് 2017)
- ഏതോ വഴിത്താരയിൽ... (ചാണക്യതന്ത്രം 2018)
- ചാരത്ത് നീ...(കുട്ടനാടൻ ബ്ലോഗ് 2018)
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]| നമ്പർ | വർഷം | ചിത്രം | സംവിധായകൻ | കഥാപാത്രം | ഭാഷ | കുറിപ്പ് |
|---|---|---|---|---|---|---|
| 1 | 2011 | സീഡൻ | സുബ്രഹ്മണ്യം ശിവ | മനോ രാമലിംഗം | തമിഴ് | |
| 2 | ബോംബെ മാർച്ച് 12 | ബാബു ജനാർദ്ദനൻ | ഷാജഹാൻ | മലയാളം | ||
| 3 | ബാങ്കോക് സമ്മർ | പ്രമോദ് പപ്പൻ | മാധവൻ | മലയാളം | ||
| 4 | 2012 | തൽസമയം ഒരു പെൺകുട്ടി | ടി.കെ. രാജീവ് കുമാർ | സൂര്യ | മലയാളം | |
| 5 | മല്ലൂസിംഗ് | വൈശാഖ് | ഹർവിന്ദർ സിംഗ് | മലയാളം | ||
| 6 | തീവ്രം | രൂപേഷ് പീതാംബരൻ | അതിഥിതാരം | മലയാളം | അതിഥി താരം | |
| 7 | ഏഴാം സൂര്യൻ | ജ്ഞാനശീലൻ | ചിത്രഭാനു | മലയാളം | ||
| 8 | ഐ ലൗ മി | ബി. ഉണ്ണികൃഷ്ണൻ | സാവി | മലയാളം | ||
| 10 | 2013 | ഇത് പാതിരാമണൽ | എം. പത്മകുമാർ | എൽദോ | മലയാളം | |
| 11 | ഒറീസ[3] | എം. പത്മകുമാർ | ക്രിസ്തുരാജ് | മലയാളം | ||
| 12 | ഡി കമ്പനി | ദീപൻ | ശരത് | മലയാളം | ||
| 13 | 2014 | ദി ലാസ്‌റ് സപ്പർ | വിനിൽ | ആൽബി | മലയാളം | |
| 14 | വിക്രമാദിത്യൻ | ലാൽ ജോസ് | വിക്രമൻ ഷേണായ് | മലയാളം | ||
| 15 | രാജാധിരാജ | അജയ് വാസുദേവ് | അതിഥി താരം | മലയാളം | അതിഥി താരം | |
| 16 | 2015 | ഫയർമാൻ | ദീപു കരുണാകരൻ | ഷാജഹാൻ | മലയാളം | |
| 17 | സാമ്രാജ്യം 2 | പേരരശ് | ജോർദാൻ | മലയാളം | ||
| 18 | ഒരു വടക്കൻ സെൽഫി | പ്രജിത് | ഹരിനാരായൺ | മലയാളം | Photo Presence | |
| 19 | KL 10 പത്ത് | മുഹ്സിൻ പരാരി | അഹമ്മദ് | മലയാളം | ||
| 20 | 2016 | സ്റ്റൈൽ | ബിനു. എസ് | ടോം | മലയാളം | |
| 21 | കാറ്റും മഴയും | ഹരി കുമാർ | ജയനാരായണൻ | മലയാളം | ||
| 22 | ഒരു മുറൈ വന്ത് പാത്തയാ | സാജൻ കെ മാത്യു | പ്രകാശൻ | മലയാളം | ||
| 23 | ജനത ഗാരേജ് | കൊരടാല സിവ | രാഘവ സത്യം | തെലുഗ് | ||
| 24 | 2017 | അച്ചായൻസ് | കണ്ണൻ താമരക്കുളം | ടോണി വക്കച്ചൻ | മലയാളം | |
| 25 | അവരുടെ രാവുകൾ | ഷനിൽ മുഹമ്മദ് | സിദ്ധാർഥ് | മലയാളം | ||
| 26 | ക്ലിന്റ് | ഹരികുമാർ | ജോസഫ് | മലയാളം | ||
| 27 | തരംഗം | ഡൊമനിക് അരുൺ | രഘു | മലയാളം | അതിഥി താരം | |
| 28 | മാസ്റ്റർപീസ് (ചലച്ചിത്രം) | അജയ് വാസുദേവ് | ജോൺ തെക്കൻ ഐ.പി.എസ് | മലയാളം | ||
| 29 | 2018 | ബാഗ്മതി | ജി. അശോക് | ശക്തി | തെലുഗു | |
| 30 | ഇര | രാജീവ് | രാജീവ് | മലയാളം | ||
| 31 | ചാണക്യ തന്ത്രം | കണ്ണൻ താമരക്കുളം | അർജുൻ റാം മോഹൻ | മലയാളം | ||
| 32 | 2019 | മിഖായേൽ (ചലച്ചിത്രം) | ഹനീഫ് അദേനി | മാർക്കോ ജൂനിയർ | മലയാളം | |
| 33 | മാമാങ്കം | എം. പത്മകുമാർ | മലയാളം |
അവലംബം
[തിരുത്തുക]- ↑ "ഉണ്ണി മുകുന്ദൻ - Unni Mukundan | M3DB.COM" https://m3db.com/unni-mukundan
- ↑ Unni Mukundan House
- ↑ "സിനിമ" (PDF). മലയാളം വാരിക. 2013 ഏപ്രിൽ 12. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 06.
{{cite news}}: Check date values in:|accessdate=and|date=(help)