Jump to content

ബാബു ജനാർദ്ദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്ര തിരക്കഥാക്കൃത്തും സംവിധായകനുമാണ് ബാബു ജനാർദ്ദനൻ.[1][2] ശ്രദ്ധേയമായ നിരവധി മലയാളചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

ജനാർദ്ദനന്റെയും പങ്കജാക്ഷിയുടെയും മകനായി ചങ്ങനാശ്ശേരിയിലാണ് ബാബു ജനാർദ്ദനൻ ജനിച്ചത്. മടപ്പള്ളി ഗവ: എൽ.പി.എസ്., ഗവ: എച്ച്.എസ്.എസ്. തൃക്കൊടിത്താനം, എ.പി. സ്കൂൾ ഓഫ് ആർട്ട്സ് കോട്ടയം എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് മലപ്പുറം ജില്ലയിലെ തിരൂരിലെ സി.ടി.പി.എച്ച്.എം.എച്ച്.എസ്സിൽ അധ്യാപകനായി പ്രവർത്തിച്ചു.

ചലച്ചിത്രജീവിതം

[തിരുത്തുക]

പി. അനിൽ സംവിധാനം ചെയ്ത 1990-ൽ പുറത്തിറങ്ങിയ അനന്തവൃത്താന്തം ആണ് ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച ആദ്യ ചലച്ചിത്രം. ബാബു ജനാർദ്ദനന്റെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് 2005-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.

2011-ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 15 ആണ് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം. 1994-ൽ അൽഫോൻസാമ്മയുടെ ജീവിതത്തെ ആസ്പദമാക്കി സഹനങ്ങളുടെ അമ്മ എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും ബാബു ജനാർദ്ദനൻ സംവിധാനം ചെയ്തിട്ടുണ്ട്.[3]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

രചന നിർവ്വഹിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Babu Janardhanan turns to director". Filmreviews.bizhat.com. 2010-11-11. Archived from the original on 2012-04-30. Retrieved 2011-11-24.
  2. "Babu Janardhanan calls the shots | Film Reviews". Filmreviews.bizhat.com. 2011-03-15. Archived from the original on 2012-04-30. Retrieved 2011-11-24.
  3. "Babu Janardhanan". Facebook.com. Retrieved 2011-11-24.
"https://ml.wikipedia.org/w/index.php?title=ബാബു_ജനാർദ്ദനൻ&oldid=3827837" എന്ന താളിൽനിന്ന് ശേഖരിച്ചത്