Jump to content

സുരേഷ് കൃഷ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുരേഷ് കൃഷ്ണ
ജനനം
സുരേഷ് കുമാർ

(1973-04-05) ഏപ്രിൽ 5, 1973  (51 വയസ്സ്)
തൊഴിൽസിനിമാ നടൻ
സജീവ കാലം2001-ഇതുവരെ
ജീവിതപങ്കാളി(കൾ)ശ്രീലക്ഷ്മി
മാതാപിതാക്ക(ൾ)ബാലകൃഷ്ണ പണിക്കർ, പാർവ്വതിയമ്മ

മലയാള ചലച്ചിത്ര അഭിനേതാവും നിർമ്മാതാവുമാണ് സുരേഷ് കൃഷ്ണ (ജനനം: 05 ഏപ്രിൽ 1973) 2001-ൽ വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടൻ എന്ന സിനിമയിലെ വില്ലൻ വേഷം അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. 2012-ൽ ചേട്ടായീസ് എന്ന സിനിമ നിർമ്മിച്ച് നിർമ്മാണ രംഗത്തും സാന്നിധ്യമറിയിച്ചു[1][2][3].

ജീവിതരേഖ

[തിരുത്തുക]

തൃശൂർ ജില്ലയിലെ ഗുരുവായൂരിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ബാലകൃഷ്ണ പണിക്കരുടേയും പാർവ്വതിയുടേയും മകനായി 1973 ഏപ്രിൽ 5ന് ജനിച്ചു. പിതാവിൻ്റെ ജോലി തമിഴ്നാട്ടിലായതിനാൽ പഠിച്ചതും വളർന്നതുമെല്ലാം തമിഴ്നാട്ടിലായിരുന്നു. 1990-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത തമിഴ് സീരിയലായ തിരുവള്ളുവരിൽ തിരുവള്ളുവർ എന്ന കഥാപാത്രമായി അഭിനയിച്ചത് തമിഴ്നാട് മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. ആദ്യകാലങ്ങളിൽ മലയാളത്തിലും തമിഴിലും നിരവധി സീരിയലുകളിൽ അഭിനയിച്ചു.

മലയാള സിനിമയിൽ സുരേഷ് കൃഷ്ണ അഭിനയിക്കാൻ തുടങ്ങുന്നത് 1993-ൽ ചമയം എന്ന സിനിമയിലൂടെയാണ്. തുടർന്ന് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു വന്നിരുന്ന സുരേഷ് കൃഷ്ണയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് വിനയൻ സംവിധാനം ചെയ്ത് 2001-ൽ റിലീസായ കരുമാടിക്കുട്ടൻ എന്ന സിനിമയിലെ വില്ലൻ വേഷമാണ്. തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്തു. കൂടാതെ സ്വഭാവ നടനായും അഭിനയിച്ചു വരുന്നു. പഴശിരാജയിലെ കൈതേരി അമ്പു, കുട്ടിസ്രാങ്കിലെ ലോനി ആശാൻ, അനാർക്കലിയിലെ ആറ്റക്കോയ എന്നിവ സുരേഷ് കൃഷ്ണയുടെ വ്യത്യസ്ഥമായതും നിരൂപക പ്രശംസ നേടിയതുമായ കഥാപാത്രങ്ങളാണ്[4][5].

അഭിനയം കൂടാതെ മറ്റ് മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നടൻ ബിജുമേനോൻ, സംവിധായകൻ ഷാജു കാര്യാൽ, തിരക്കഥാകൃത്ത് സച്ചി, ഛായാഗ്രാഹകൻ പി.സുകുമാർ എന്നിവരോടൊപ്പം ചേർന്ന് തക്കാളി ഫിലിംസ് എന്ന നിർമാണ കമ്പനി രൂപീകരിച്ച് ആ കമ്പനിയുടെ ബാനറിൽ ചേട്ടായീസ് എന്ന സിനിമ നിർമ്മിച്ചു. തക്ഷശില എന്ന സിനിമയിൽ സഹ സംവിധായകനായും പ്രവർത്തിച്ചു. ചാപ്റ്റേഴ്സ് എന്ന സിനിമക്ക് വേണ്ടി ശബ്ദം നൽകി.

സ്വകാര്യ ജീവിതം

  • ഭാര്യ : ശ്രീലക്ഷ്മി
  • മക്കൾ : അനന്തകൃഷ്ണ, ഉണ്ണിമായ[6]

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
  • കരുമാടിക്കുട്ടൻ 2001
  • പ്രജ 2001
  • രാക്ഷസരാജാവ് 2001
  • ഒന്നാമൻ 2002
  • ഈ ഭാർഗവി നിലയം 2002
  • ചതുരംഗം 2002
  • ബാലേട്ടൻ 2003
  • മത്സരം 2003
  • പട്ടണത്തിൽ സുന്ദരൻ 2003
  • വാർ & ലൗ 2003
  • സത്യം 2004
  • വജ്രം 2004
  • മഞ്ഞ് പോലൊരു പെൺകുട്ടി 2004
  • രാജമാണിക്യം 2005
  • അനന്തഭദ്രം 2005
  • മാണിക്യൻ 2005
  • രാപ്പകൽ 2005
  • യെസ് യുവർ ഓണർ 2006
  • ചെസ് 2006
  • കിലുക്കം കിലുകിലുക്കം 2006
  • രാഷ്ട്രം 2006
  • തുറുപ്പ് ഗുലാൻ 2006
  • നാദിയ കൊല്ലപ്പെട്ട രാത്രി 2007
  • സൂര്യൻ 2007
  • പരദേശി 2007
  • കണിച്ചുകുളങ്ങരയിൽ സി.ബി.ഐ 2008
  • ഫ്ലാഷ് 2008
  • രഹസ്യപ്പോലീസ് 2009
  • കേരള കഫെ 2009
  • പാലേരി മാണിക്യം 2009
  • പഴശ്ശിരാജ 2009
  • ബനാറസ് 2009
  • ഈ പട്ടണത്തിൽ ഭൂതം 2009
  • കാര്യസ്ഥൻ 2010
  • സഹസ്രം 2010
  • കുട്ടിസ്രാങ്ക് 2010
  • എഗെയിൻ കാസർകോട് കാദർഭായി 2010
  • താന്തോന്നി 2010
  • ടി.ഡി.ദാസൻ സ്റ്റാൻഡേർഡ് VI ബി 2010
  • പാപ്പി അപ്പച്ചാ 2010
  • മൊഹബത്ത് 2011
  • ഉലകം ചുറ്റും വാലിബൻ 2011
  • അർജുനൻ സാക്ഷി 2011
  • മാണിക്യക്കല്ല് 2011
  • വെന്നീസിലെ വ്യാപാരി 2011
  • ദി മെട്രോ 2011
  • ക്രിസ്ത്യൻ ബ്രദേഴ്സ് 2011
  • ശിക്കാരി 2012
  • ചേട്ടായീസ് 2012
  • മല്ലുസിംഗ് 2012
  • താപ്പാന 2012
  • കലികാലം 2012
  • ഏഴാമത്തെ വരവ് 2013
  • ഹണി ബീ 2013
  • ജിഞ്ചർ 2013
  • കടൽ കടന്നൊരു മാത്തുക്കുട്ടി 2013
  • എൻട്രി 2013
  • മെമ്മറീസ് 2013
  • ക്ലൈമാക്സ് 2013
  • മിസ്റ്റർ ഫ്രോഡ് 2014
  • മംഗ്ലീഷ് 2014
  • വില്ലാളിവീരൻ 2014
  • ഞാൻ 2014
  • പ്രെയ്സ് ദി ലോർഡ് 2014
  • അനാർക്കലി 2015
  • ലോഹം 2015
  • നെല്ലിക്ക 2015
  • ലീല 2016
  • തോപ്പിൽ ജോപ്പൻ 2016
  • സ്വർണ്ണക്കടുവ 2016
  • വള്ളീം തെറ്റി പുള്ളീം തെറ്റി 2016
  • ആകാശമിഠായി 2017
  • ഹണി ബീ 2 സെലിബ്രേഷൻസ് 2017
  • ഷെർലക് ടോംസ് 2017
  • രാമലീല 2017
  • ഹണി ബീ 2.5 2017
  • മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 2017
  • പുത്തൻപണം 2017
  • തനഹ 2017
  • ഡ്രാമ 2018
  • ഒരായിരം കിനാക്കളാൽ 2018
  • പടയോട്ടം 2018
  • അങ്കിൾ 2018
  • എബ്രഹാമിൻ്റെ സന്തതികൾ 2018
  • ആനക്കള്ളൻ 2018
  • ഗാനഗന്ധർവ്വൻ 2019
  • ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി 2019
  • മാമാങ്കം 2019
  • ഡ്രൈവിംഗ് ലൈസൻസ് 2019
  • പായ്ക്കപ്പൽ 2019
  • മൈ സാൻറാ 2019
  • നാൽപ്പത്തിയൊന്ന് 2019
  • ജാക്ക് & ഡാനിയേൽ 2019
  • വൺ 2021[7]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

[8] ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സുരേഷ് കൃഷ്ണ

  1. https://nettv4u.com/celebrity/malayalam/tv-actor/suresh-krishna
  2. https://www.mathrubhumi.com/mobile/movies-music/interview/actor-suresh-krishna-interview-ganagandharvan-movie-mammootty-mamangam-movies-life-villain-roles-1.4173884[പ്രവർത്തിക്കാത്ത കണ്ണി]
  3. https://www.mathrubhumi.com/mobile/movies-music/news/suresh-krishna-about-mammootty-interview-star-and-style-1.4598928
  4. https://www.mathrubhumi.com/mobile/movies-music/interview/article-malayalam-news-1.685479[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-08. Retrieved 2021-04-05.
  6. https://m3db.com/suresh-krishna
  7. https://m3db.com/films-acted/21211
  8. http://www.hindu.com/mp/2005/10/01/stories/2005100101740200.htm Archived 2012-11-10 at the Wayback Machine. Shining on the small screen, The Hindu, Oct 01, 2005
"https://ml.wikipedia.org/w/index.php?title=സുരേഷ്_കൃഷ്ണ&oldid=3809247" എന്ന താളിൽനിന്ന് ശേഖരിച്ചത്