മനോജ് കെ. ജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനോജ് കെ. ജയൻ
Manoj K Jayan 2007.jpg
2007 ലെ അമ്മയുടെ മീറ്റിംഗിൽ
ജനനം
മനോജ്
തൊഴിൽഅഭിനേതാവ്
ജീവിതപങ്കാളി(കൾ)ഉർവശി (1999 -2008)
ആഷ
കുട്ടികൾതേജലക്ഷ്മി,അമൃത്[1]
മാതാപിതാക്ക(ൾ)ജയൻ (ജയവിജയൻ)

തെന്നിന്ത്യൻ ചലച്ചിത്രനടൻ. കർണാടക സംഗീതജ്ഞനായ ജയന്റെ (ജയവിജയന്മാർ) മകനായി കോട്ടയത്ത് ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് [2] ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രം പുറത്തിറങ്ങിയില്ല.

1990ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി. 1992ൽ പുറത്തിറങ്ങിയ സർഗത്തിലെ "കുട്ടൻ തമ്പുരാൻ" എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി.

ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും "കുട്ടൻ തമ്പുരാനെ" അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായക വേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു.

മണിരത്നം സംവിധാനം ചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു.

തമിഴ് സിനമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള മനോജ് പ്രമുഖ ചലച്ചിത്രനടി ഉർവശിയെയാണ് വിവാഹം ചെയ്തത്. എന്നാൽ ഇവർ പിന്നീട് വേർപിരിയുകയാണുണ്ടായത്. മകൾ- തേജലക്ഷ്മി (കുഞ്ഞാറ്റ).

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2012- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം(കളിയച്ഛൻ)[3]
 • 2010 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (പഴശ്ശിരാജ)
 • 1993 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (സർഗം)

മനോജ് കെ. ജയൻ അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

1990

 • 1. മാമലകൾക്കപ്പുറത്ത് റിലീസ് ആയിട്ടില്ല
 • 2. അനന്ത വൃത്താന്തം .....കിഷൊരെ
 • 3. പെരുന്തച്ചൻ
 • 4. പ്രോസിക്യൂഷൻ

1991

 • 5. മറുപുറം
 • 6. ദളപതി
 • 7. ചാഞ്ചാട്ടം
 • 8. നെറ്റിപ്പട്ടം
 • 9. കടലോരക്കാറ്റ്
 • 10. ചക്രവർത്തി

1992

 • 11. കുടുംബസമേതം
 • 12. പണ്ടു പണ്ടൊരു രാജകുമാരി
 • 13. സർഗം
 • 14. സ്നേഹസാഗരം
 • 15. ഉത്സവമേളം
 • 16. വളയം
 • 17. കള്ളനും പോലീസും

1993

 • 18. പാളയം
 • 19. ചമയം
 • 20. ഇതു മഞ്ഞുകാലം
 • 21. ഓ ഫാബി
 • 22. സോപാനം
 • 23. വെങ്കലം

1994

 • 24. സുകൃതം
 • 25. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്
 • 26. ഭീഷ്മാചര്യ.
 • 27. പരിണയം
 • 28. പ്രദക്ഷിണം
 • 29. വാർദ്ധക്യ പുരാണം

1995

 • 30. തുമ്പോളിക്കടപ്പുറം
 • 31. അഗ്രജൻ

1996

 • 32. കാഞ്ചനം
 • 33. കുങ്കുമച്ചെപ്പ്
 • 34. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്
 • 35. സല്ലാപം
 • 36. മന്ത്രികക്കുതിര
 • 37. പള്ളിവാതുക്കൽ തൊമ്മിച്ചൻ
 • 38. സ്വർണ്ണകിരീടം

1997

 • 39. അസുരവംശം
 • 840. ചുരം
 • 41. കണ്ണൂർ
 • 42. ശിബിരം
 • 43. വാചാലം
 • 44. സമ്മാനം
 • 45. പഞ്ചലോഹം

1998

 • 46. ഇളമുറത്തമ്പുരാൻ
 • 47. കലാപം
 • 48. ആഘോഷം
 • 49. മഞ്ഞുകാലം കഴിഞ്ഞ്
 • 50. സ്പർശം
 • 51. കൂടലി -തമിഴ്

1999

 • 52. ആയിരം മേനി
 • 53. പ്രേം പൂജാരി
 • 54. പുനരധിവാസം

2000

 • 55. വല്യേട്ടൻ

2001

 • 56. പ്രജ
 • 57. സായ്വർ തിരുമേനി
 • 58. ഉന്നതങ്ങളിൽ
 • 59. രാവണപ്രഭു

2002

 • 60. ഭീബല്സ - ഹിന്ദി
 • 61. കണ്ണകി .... Gounder
 • 62. ഫാന്റം .... Sebastian
 • 63. കൃഷ്ണ ഗോപാലകൃഷ്ണ .... Dr. Jacob
 • 64. താണ്ടവം .... Dasappan Gaunder
 • 65. ധൂൽ (2003) .... Inspector Karunakaran
 • 66. ശഭളം (2003) .... Govind Shankar
 • 67. തിരുമലൈ (2003) .... Arasu
 • 68. വീടെ (telugu)
 • 69. സമൂഹം (2003)
 • 70. വിശ്വ തുളസി (2004) .... Shiva
 • 71. വജ്രം (2004) .... Dracula
 • 72. കൂട്ട് (2004) .... Hameed Khan
 • 73. കാഴ്ച (2004) .... Vallakaran Joy
 • 74. അഴഗേശൻ (2004)
 • 75. നായിഡു (telugu)
 • 76. നാട്ടുരാജാവ് (2004) .... Antappan
 • 77. ഉഗ്രനരസിംഹ (2004)(cid manoj)Kannada
 • 78. ജന (2004)Tamil
 • 79. അനന്തഭദ്രം (2005) .... Digambaran
 • 80. രാജമാണിക്യം (2005) .... Raja Selvam
 • 81. ഉടയോൻ (2005) .... PottanPathro
 • 82. തിരുപാച്ചി (2005)Police officer
 • 83. ദീപങ്ങൾ സാക്ഷി (2005) .... Vinod
 • 84. മണ്ണിൻ മനിതൻ (2005)Tamil
 • 85. ആനൈ (2005)Tamil
 • 86. താണ്ടവം (2005)
 • 87. ഫോട്ടോഗ്രാഫർ (2006)
 • 88. സ്മാർട്ട്‌ സിറ്റി (2006)
 • 89. ബട ദോസ്ത് (2006) .... Zakir Ali
 • 90. പതാക (2006) .... Hari Narayanan
 • 92. ഏകാന്തം (2006)
 • 93. തിരുട്ടു പയലേ (2006)Tamil
 • 94. തിമിര് (2006)Tamil periyannan
 • 95. സുടെസി (2006)Tamil private detective Thilak
 • 96. റോക്ക് & റോള് (2007) saidapet giri
 • 97. ശ്രിന്ഗാരം : Dance of Love (2007) .... Mirasu
 • 98. നാല് പെണ്ണുങ്ങൾ (2007) ... aka Four Women (Canada: English title: festival title)
 • 99. ടൈം (2007) .... Durgadasan)
 • 100. മായാവി (2007) .... Balan
 • 101. ബിഗ്‌ ബി (2007).... Eddy John Kurishinkal
 • 102. തീ (Tamil)(2008)
 • 103.ജുബിലീ (2008)
 • 104.അരുണം 2008
 • 105.കാണിച്ചു കുലങ്ങരയിൽ CBI(2008)
 • 106.ക്രേസി ഗോപാലൻ (2008)Babu John
 • 107.ട്വന്റി :20 (2008) .... Mahindran
 • 108.ആകാശ ഗോപുരം (2008) .... Alex
 • 109. മിഴികൾ സാക്ഷി (2008) .... Aditya Varma
 • 110. ഒരു പെണ്ണും രണ്ടാണും (2008)
 • 111. ശൌര്യം (2008)Telugu
 • 112. രാത്രി മഴ (2008)
 • 113. എല്ലാം അവൻ ശേയാൽ (2007)Tamil
 • 114. വില്ല് (2009)
 • 115. മദ്യവേനൽ (2009)Kumaran
 • 116. ൨൪ മണിക്കൂർ (2009)
 • 117. ഈര്പ്പു (2009)Tamil
 • 118. കെമിസ്ട്രി (2009) (completed)
 • 119. കേരള വർമ പഴശ്ശി രാജാ (2009) .... Thalakkal Chanthu
 • 120. സാഗർ ഏലിയാസ് ജാക്കി : Reloaded (2009) .... Manu
 • 121. ചട്ടംബിനാട് (2009)
 • 122. സൊല്ലി അടിപ്പെൻ (2009)Tamil
 • 123. വിന്റെർ (2009)
 • 124. കിലഫത് (2010)
 • 125. പുള്ളി
 • 126. ധന്ടായുധപാനി (tamil)
 • 127. ദ്രോണ (2010)
 • 128. കയം (2010)
 • 129. ഏകാദശി (2010)
 • 130.In Love with Kerala(2010)
 • 131. തൂവൽ കട്ട് (2010)sundaran
 • 132. കളിയഛൻ (nfdc 2012) രാമനുണ്ണി,സുജനിക 11:25, 24 ഡിസംബർ 2012 (UTC)

T.V serials

 • വൈതരണി
 • കുമിളകൾ
 • ദേവമനോഹരി നീ
 • സമാഗമം

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മനോജ്_കെ._ജയൻ&oldid=3355088" എന്ന താളിൽനിന്ന് ശേഖരിച്ചത്