രാജീവ് ആലുങ്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാജീവ് ആലുങ്കൽ
ജനനം (1973-08-17) ഓഗസ്റ്റ് 17, 1973 (പ്രായം 46 വയസ്സ്)
തൊഴിൽഗാനരചയിതാവ്, കവി
സജീവം2001 – തുടരുന്നു

രാജീവ് ആലുങ്കലിന്റെ മൊബൈൽ നമ്പർ:9446192777

മലയാള കവിയും, ഗാനരചയിതാവും, പ്രഭാഷകനുമായ രാജീവ് ആലുങ്കൽ ഇപ്പോൾ കേരള സർക്കാർ നിയന്ത്രണത്തിലുള്ള പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാനാണ് [1] .പ്രണയവും, തത്ത്വചിന്തകളും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകളും, ഗാനങ്ങളും.ഗാനരചനാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് 39- വയസ്സിൽ രാജീവ് ആലുങ്കലിന് ലഭിച്ചു. [2] ഈ പുരസ്ക്കാരം ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗാന രചയിതാവാണ് രാജീവ് ആലുങ്കൽ. [3]

2003 ൽഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെ രാജീവ് ആലുങ്കൽ സിനിമാ ഗാന രചനയ്ക്ക് തുടക്കം കുറിച്ചു. [4] തുടർന്ന് വെട്ടം, കനകസിംഹാസനം,അറബിയും ഒട്ടകവും പി.മാധവൻ നായരും,ചട്ടക്കാരി, മല്ലുസിങ്ങ് ,റോമൻസ്, സൗണ്ട് തോമ ,ഷീടാക്സി,ഹാപ്പി വെഡിംഗ്,കുട്ടനാടൻ മാർപാപ്പ , ആനക്കള്ളൻ തുടങ്ങിയ 125 ഏറെ ചിത്രങ്ങൾക്കായി 250 ൽ ഏറെ ഗാനങ്ങൾക്ക് രാജീവ് ആലുങ്കൽ രചന നിർവ്വഹിച്ചു. ഇതിനു പുറമേ 200 ൽ ഏറെ പ്രൊഫഷണൽ നാടകങ്ങൾക്കും, 250 ൽ ഏറെ ആൽബങ്ങൾക്കുമായി രാജീവ് ആലുങ്കൽ നാലായിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ആകാശവാണി - ദൂരദർശൻ ലളിതഗാന ങ്ങളും രചിച്ചു.

രാജീവ് ആലുങ്കലിനെ പോലെ ഗാനരചനയുടെ സമസ്ത മേഖലകളിലും വ്യക്തമായി അടയാളപ്പെടുത്തിയവർ അധികം  പേരില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടു കാലം കൊണ്ട്  നാടകം, ആൽബം, സിനിമ എന്നീ രംഗങ്ങളിലെ ഗാനവിഭാഗത്തിൽ ഒരുപോലെ അദ്ദേഹം കൈ വരിച്ച നേട്ടത്തോട് താരതമ്മ്യം ചെയ്യാൻ മലയാളത്തിൽ മറ്റൊരാളില്ല.

കേരള ചരിത്രത്തിലെ ശക്തവും ധീരവുമായ ചരിത്ര സാന്നിധ്യങ്ങളായ 30 സ്ത്രീരത്നങ്ങളേക്കുറിച്ച് 2018ൽ  ഏഷ്യാനെറ്റ് ന്യൂസ് - സ്ത്രീശക്തി പുരസ്ക്കാര സമർപ്പണത്തോട് അനുബന്ധിച്ച് 30 പ്രശസ്ത നർത്തകികൾ അവതരിപ്പിച്ച നൃത്തശിൽപ്ത്തിനു വേണ്ടി  പണ്ഡിറ്റ് രമേശ് നാരായണന്റെ സംഗീതത്തിൽ 30 ഗാനങ്ങളും അനുബന്ധ കവിതകളും രചിച്ചത് രാജീവ് ആലുങ്കലാണ്. സൂര്യാ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ഈ രംഗ വിസ്മയം രാജീവ് ആലുങ്കലിന്റെ രചനാ മികവിന കേരള ഗവർണ്ണർ ജസ്റ്റിസ് പി.സദാശിവം ഉൾപ്പെടെ ഒട്ടേറെ പ്രഗല്ഭമതികളുടെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഒ.ചന്തുമേനോന്റെ "ഇന്ദുലേഖയെ അധികരിച്ച്  തിരുവനന്തപുരത്ത് സൂര്യാ ഫെസ്റ്റിവലിൽ നർത്തകി ഡോ. ചൈതന്യാ ഉണ്ണി അവതരിപ്പിച്ച നൃത്തശിൽപ്പത്തിൽ സ്ത്രീയുടെ സൂക്ഷ്മമാഭാവതലങ്ങളെ  പ്രതിപാദിക്കുന്ന 12 ഗാനങ്ങൾ രചിച്ചത് രാജീവ് ആലുങ്കലാണ്.

 ലളിതഗാന ശാഖയ്ക്ക് മുതൽക്കൂട്ടായി പുതുമയുള്ള വിവിധ ആശയങ്ങൾ ഉൾപ്പെടുത്തി '' അരങ്ങ് ""ആലാപനം " ''നാദം " "സമന്വയം "എന്നീ പേരുകളിൽ അൻപത് ലളിതഗാനങ്ങളും അതിനു പുറമേ നാടോടി നൃത്ത ഗാനങ്ങളുടെ രണ്ടു  ഭാഗവും കുട്ടികൾക്കായുള്ള കഥാ ഗീതങ്ങളും, വിവിധ നാട്ടു ചരിത്രങ്ങൾ പാട്ടിലാക്കുന്ന പുതു പദ്ധതിയും ഉൾപ്പെടെ രാജീവ് ആലുങ്കലിന്റെ രചനാ വഴികൾ അതി വിസ്തൃതവും ,അസാധാരണവുമാണ്. നാട്ടു ചിത്രങ്ങൾ പാട്ടാക്കി മാറ്റുക വഴി വിസ്മൃതിയിലാകുമായിരുന്ന ചരിത്ര വസ്തുതകളെ സംരക്ഷിയ്ക്കുക എന്ന മഹത്തായ ഉദ്യമമാണ് രാജീവ് ആലുങ്കൽ നിർവ്വഹിച്ചത്.

സംസ്ഥാന സ്ക്കൂൾ കലോത്സവങ്ങളിലും, വിവിധ സർവ്വകലാശാല കലോത്സവങ്ങളിലും വിവിധ മത്സര ഇനങ്ങളിൽ രാജീവ് ആലുങ്കൽ വിധികർത്താവായിട്ടുണ്ട്

മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ആനുകാലികങ്ങളിലും രാജീവ് ആലുങ്കലിന്റെ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു. കവിതയ്ക്കുള്ള ഹരിപ്രിയ പുരസ്ക്കാരം, മദർ തെരേസാ പുരസ്ക്കാരം, പി. ഭാസ്ക്കരൻ പുരസ്ക്കാരം, ഇൻഡോ- മലേഷ്യൻ കൾച്ചറൽ ഫോറത്തിന്റെ കാവ്യശ്രീ പുരസ്ക്കാരം, ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, വയലാർ രാമവർമ്മ അവാർഡ്, തുടങ്ങിയ നിരവധി അംഗീകാരങ്ങൾ രാജീവ് ആലുങ്കലിന് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കണ്ടനാട്ട് എസ്. മാധവൻ നായരുടെയും കാരുവള്ളി ആർ. ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17-ന് ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ കടക്കരപ്പള്ളിയിൽ ജനിച്ചു. യു.പി.ജി. സ്കൂൾ കടക്കരപ്പള്ളി, എച്ച്.എസ്. കണ്ടമംഗലം, എൻ.എസ്.എസ്.എച്ച്.എസ്. പാണാവള്ളി, ശോഭ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ശിരോമണി രാഘവ പണിക്കരുടെ കീഴിൽ പത്തു വർഷം സംസ്കൃതം പഠിച്ചു.

1987-ൽ എൻ.എസ്.എസിന്റെ സർവ്വീസ് വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. 1993-ൽ ചേർത്തല ഷൈലജ തീയറ്റേഴ്സിന്റെ മാന്ത്രികക്കരടി എന്ന നാടകത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു. രാജീവ് ആലുങ്കലിന് 2004-ൽ കായംകുളം സപര്യയുടെ "ഓമൽക്കിനാവ് "എന്ന നാടകത്തിലെ 'ആശതൻ കൂടാരത്തിൽ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വച്ച്, മദർ തെരേസയുടെ വിശുദ്ധപദവി ചടങ്ങുകൾക്കു മുൻപായി രാജീവ് ആലുങ്കലിന്റെ " തെരേസാമ്മ " എന്ന കവിത ഫ്രാൻസിസ് മാർപ്പാപ്പ പ്രകാശിപ്പിച്ചു.ഉഷാ ഉതുപ്പ് വത്തിക്കാനിൽ ആലപിച്ച ഈ കവിത ഇംഗ്ലീഷ് ,അൽബേനിയൻ, ഇറ്റാലിയൻ, ഹിന്ദി, ബംഗാളി, തമിഴ്, തുടങ്ങിയ ഒൻപത് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. [5]

ഏ.ആർ.റഹ്മാന്റെ "വൺ ലൗ " എന്ന ബഹുഭാഷാ ആൽബത്തിലെ എക മലയാളഗാനത്തിന്റെ രചയിതാവാണ് രാജീവ് ആലുങ്കൽ. കെ.പി.കുമാരൻ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മലയാള ചിത്രത്തിൽ വിശ്വ പ്രസിദ്ധ സംഗീതജ്ഞനും, ടൈറ്റാനിക്ക് എന്ന വിഖ്യാത ചിത്രത്തിന്റെ സംഗീത സംവിധായകനുമായ ജോൺ ആൾട്ട്മാന്റെ ഈണത്തിലും രാജീവ് ആലുങ്കൽ ഗാനരചന നിർവ്വഹിച്ചു.

ഇന്ത്യയിലും, ഒട്ടേറെ വിദേശ രാജ്യങ്ങളിലും സാഹിത്യ സാംസ്ക്കാരിക സമ്മേളന വേദികളിൽ രാജീവ് ആലുങ്കൽ പ്രഭാഷകനാായി പങ്കെടുത്തു.2016ൽ സിംഗപ്പൂരിൽ വച്ചു നടന്ന സൗത്ത് ഏഷ്യൻ കവികളുടെ സമ്മേളനത്തിൽ, മലയാള ഭാഷയുടെ സാംസ്ക്കാരിക പ്രസക്തിയേക്കുറിച്ച്‌ രാജീവ് ആലുങ്കൽ പ്രസംഗിയ്ക്കുകയും, "വേരുകളുടെ വേദാന്തം" എന്ന പ്രസിദ്ധമായ സ്വന്തം കവിത അവതരിപ്പിക്കുകയും ചെയ്തു. അമേരിക്ക,ബ്രിട്ടൻ, ഇറ്റലി, ഈജിപ്റ്റ്, ചൈന, തായ് ലാന്റ്, മലേഷ്യ,സിംഗപ്പൂർ ,ശ്രീലങ്ക ,ദുബായ്, അബുദാബി, ഷാർജ ,നേപ്പാൾ ,വത്തിക്കാൻ, തുടങ്ങിയ വിദേശ രാജ്യങ്ങൾ രാജീവ് ആലുങ്കൽ സന്ദർശിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[തിരുത്തുക]

 • നിലവിളിത്തെയ്യം (കവിതാസമാഹാരം - പരിധി പബ്ലിക്കേഷൻസ്, തിരുവനന്തപുരം)
 • എന്റെ പ്രിയ ഗീതങ്ങൾ (തിരഞ്ഞെടുത്ത 1001 ഗാനങ്ങൾ - H&C പബ്ലിക്കേഷൻസ്. തൃശൂർ )[അവലംബം ആവശ്യമാണ്]
 • വേരുകളുടെ വേദാന്തം (കവിതാ സമാഹാരം) ഡി.സി. ബുക്സ്, കോട്ടയം.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

Year Awards Notes


20182018


2017

2016

ഫിലിം ക്രിട്ടിക്സ്

അവാർഡ്പി.എൻ പണിക്കർ

യുവപ്രതിഭാ പുരസ്കാരംജേ.സി അവാർഡ്

കാവ്യശ്രീ പുരസ്ക്കാരംമികച്ച ഗാനരചയിതാവ് - ആനക്കള്ളൻ


ഗാനരചന രംഗത്തെ സമഗ്ര സംഭാവനക്ക്

മികച്ച ഗാനരചനചിത്രം:ആറടി

"വേരുകളു ടെ വേദാന്തം" എന്ന കവിതാ സമാഹാരത്തിന് [ഇൻഡോ മലേഷ്യൻ കൾച്ചറൽ ഫോറം] [6]

2016 കൗമുദി ടീച്ചർ പുരസ്ക്കാരം [കലാ-സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ] [7]
2015 സാംബശിവൻ സ്മാരക അവാർഡ് [20 വർഷത്തെ കലാസാംസ്ക്കാരിക, രംഗത്തെ സംഭാവനയ്ക്ക് ] [8]
2015 തിക്കുറിശ്ശി അവാർഡ് മേലേചേലോടെ ....[ ആംഗ്രിബേബിസ് ]
2012 കലാശ്രീപുരസ്‌കാരം കേരള സംഗീത നാടക അക്കാദമി
2012 ലോഹിതദാസ് അവാർഡ് [ മികച്ച നാടക ഗാന രചയിതാവ് ]
2012 ഫിലിം ക്രിട്ടിക്സ് അവാർഡ് 'ചെമ്പകവല്ലികളിൽ' (അറബീം ഒട്ടകോം പി. മാധവൻ നായരും)
2012 രാജൻ പി.ദേവ് അവാർഡ് [ മികച്ച നാടക ഗാന രചയിതാവ് ]
2012 S L .പുരം സദാനന്ദൻ അവാർഡ് [ മികച്ച നാടക ഗാനരചയിതാവ് ]
2011 ഏഷ്യാനെറ്റ് അവാർഡ് മികച്ച ഗാനരചയിതാവ് – ഹരിചന്ദനം ( സീരിയൽ )
2011 ഏഷ്യാനെറ്റ് അവാർഡ് മികച്ച ഗാനരചയിതാവ് – ഹരിചന്ദനം ( സീരിയൽ )
2011 ഏഷ്യാനെറ്റ് അവാർഡ് മികച്ച ഗാനരചയിതാവ് – ഹരിചന്ദനം ( സീരിയൽ )
2010 കലാദർപ്പണം അവാർഡ് [ ആർട്ട് ആന്റ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ഇന്ത്യ ]
2009 വയലാർ രാമവർമ്മ ചലച്ചിത്ര അവാർഡ് മികച്ച ഗാനരചയിതാവ് – ഇനിയും കൊതിയോടെ (ഭാര്യ ഒന്ന് മക്കൾ മൂന്ന്)
2007 ജീവൻ ടി.വി.അവാർഡ് മികച്ച ഗാനരചയിതാവ് – ഏകാകികളുടെ ഗീതം (ആൽബം)
2007 ഹരിപ്രിയ പുരസ്കാരം മികച്ച കവിതാസമാഹാരം – നിലവിളിത്തെയ്യം
2006 കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച ഗാനരചയിതാവ് – 'പ്രിയതമേ ശകുന്തളേ' (കനകസിംഹാസനം)
2005 കേരളസംസ്ഥാന പുരസ്കാരം മികച്ച നാടക ഗാനരചയിതാവ് – 'ആശതൻ കൂടാരത്തിൽ' (ഓമൽക്കിനാവ്)
2002 ഇ.എം.എസ്. അവാർഡ് മികച്ച നാടക ഗാനരചയിതാവ്
1997 നാന ഗാലപ് പോൾ അവാർഡ് മികച്ച നാടക ഗാനരചയിതാവ്

അവലംബം[തിരുത്തുക]

 1. "Chairman of Kumaranashan Cultural Institution, Kerala". Manorama Online. March 18, 2017.
 2. "Akademi awards announced". The Hindu. February 21, 2013.
 3. "Rajeev Alunkal about Lyrics". Manoramaonline. September 1, 2015.
 4. "Short-lived happiness". The Hindu. November 27, 2003.
 5. "Canonisation of Mother Theresa". Manoramaonline. August 22, 2016.
 6. "Akademi awards announced". The Hindu. February 21, 2013.
 7. "Kaumudi Teacher Award". Manoramaonline. June 18, 2016.
 8. "Sambashivan Award for Rajeev Alunkal". Manorama Online. October 12, 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

[ മലയാള ചലച്ചിത്ര ഗാന രചയിതാക്കൾ ]

"https://ml.wikipedia.org/w/index.php?title=രാജീവ്_ആലുങ്കൽ&oldid=3209508" എന്ന താളിൽനിന്ന് ശേഖരിച്ചത്