റോമൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റോമൻസ്
പോസ്റ്റർ
സംവിധാനംബോബൻ സാമുവൽ
നിർമ്മാണം
  • അരുൺ ഘോഷ്
  • ബിജോയ് ചന്ദ്രൻ
രചനവൈ.വി. രാജേഷ്
അഭിനേതാക്കൾ
സംഗീതം
ഗാനരചന
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംലിജോ പോൾ
സ്റ്റുഡിയോചാന്ദ് വി ക്രിയേഷൻസ്
വിതരണംചാന്ദ് വി ക്രിയേഷൻസ്
റിലീസിങ് തീയതി2013 ജനുവരി 17
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം156 മിനിറ്റ്

വൈ.വി. രാജേഷിന്റെ രചനയിൽ ബോബൻ സാമുവൽ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റോമൻസ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, നിവേദ തോമസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇതിവൃത്തം[തിരുത്തുക]

ആകാശ് (കുഞ്ചാക്കോ ബോബൻ), ഷിബു (ബിജു മേനോൻ) എന്ന രണ്ടു ജയിൽ തടവുകാർ പോലീസിൽ നിന്നു രക്ഷപ്പെട്ട് കേരള - തമിഴ്നാട് അതിർത്തിയിലുള്ള പൂമാല എന്ന ഗ്രാമത്തിലെത്തുന്നു. സാഹചര്യങ്ങൾ നിമിത്തം അവർക്ക് അവിടെ വർഷങ്ങളായി പൂട്ടിക്കിടന്ന പള്ളിയിലെ വികാരിമാരായി വേഷമിടേണ്ടി വരുന്നു. അതേത്തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും പള്ളിയെ സംബന്ധിച്ചു നിലനിന്ന ഒരു നിഗൂഢത അവർ പുറത്തുകൊണ്ടുവരികയും ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് രാജീവ് ആലുങ്കൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "അർത്തുങ്കലെ പള്ളിയിൽ"  സുദീപ് കുമാർ, വിജയ് യേശുദാസ് 4:01
2. "പെരുന്നാള്"  അൻവർ സാദത്ത് 4:13
3. "കുയിൽ പാടിയ"  വിജയ് യേശുദാസ്, മെറിൻ ഗ്രിഗറി 4:08
4. "ഏലേലോ" (സംഗീതം: ബാൻഡ് വിദ്വാൻ, ഗാനരചന: സുധി വേളമണ്ണൂർ)അനൂപ് മോഹൻദാസ്, വിവേക് തോമസ് 4:06

വിവാദങ്ങൾ[തിരുത്തുക]

കത്തോലിക്കാ സമുദായത്തേയും പൗരോഹിത്യത്തേയും അവഹേളിക്കുന്നു എന്നാരോപിച്ച് അഡ്വ. ബോബൻ തെക്കേൽ എന്ന വ്യക്തി സമർപ്പിച്ച ഹർജിയെത്തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, പ്രധാനനടന്മാരായ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർക്കെതിരെ കേസെടുക്കാൻ ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.[1]

അവലംബം[തിരുത്തുക]

  1. "റോമൻസ് നിയമക്കുരുക്കിൽ". റിപ്പോട്ടർ. 2013 ജനുവരി 23. ശേഖരിച്ചത് 2013 ജനുവരി 28. Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോമൻസ്&oldid=3152043" എന്ന താളിൽനിന്ന് ശേഖരിച്ചത്