Jump to content

ജാഫർ ഇടുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാഫർ ഇടുക്കി
ജനനം (1971-05-06) 6 മേയ് 1971  (53 വയസ്സ്)
ഉടുമ്പന്നൂർ, തൊടുപുഴ, ഇടുക്കി ജില്ല
തൊഴിൽമലയാള ചലച്ചിത്ര അഭിനേതാവ്
സജീവ കാലം2008-തുടരുന്നു
ജീവിതപങ്കാളി(കൾ)ആരിഫ
കുട്ടികൾ2

മലയാള ചലച്ചിത്ര അഭിനേതാവാണ് ജാഫർ ഇടുക്കി.(ജനനം: 6 മെയ് 1971) 2007-ൽ റിലീസായ കയ്യൊപ്പ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തി. 2008-ലെ രൗദ്രം സിനിമയോടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. ബിഗ്-ബി, വെറുതെ ഒരു ഭാര്യ, മഹേഷിൻ്റെ പ്രതികാരം, നായാട്ട്, കൂമൻ എന്നിവയാണ് പ്രധാന സിനിമകൾ.[1][2][3][4]

ജീവിതരേഖ[തിരുത്തുക]

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ എന്ന ഗ്രാമത്തിൽ മൊയ്തീൻകുട്ടിയുടേയും നബീസയുടേയും മകനായി 1971 മെയ് 6ന് ജനനം. മണിയാർകുടി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ജാഫർ മണിയാർകുടി എച്ച്.എസ്.എസിൽ നിന്ന് പ്രീഡിഗ്രി പാസായി. ജീവിതസാഹചര്യങ്ങൾ നിമിത്തം ചെറുപ്രായത്തിലെ പഠിത്തം നിർത്തി ചെറിയ ജോലികൾ ചെയ്ത് തുടങ്ങി.

ജോക്ക്സ് ഇന്ത്യ മിമിക്രി ഗ്രൂപ്പിലെ മിമിക്രി ആർട്ടിസ്റ്റായിട്ടാണ് കലാ ജീവിതം തുടങ്ങുന്നത്. പിന്നീട് അബി സാഗർ ഗ്രൂപ്പിലും കലാഭവനിലും ചേർന്നു. മിമിക്രി മേളകളിലെ പ്രകടനം സീരിയൽ രംഗത്തേക്ക് എത്തിച്ചു. എട്ട് സുന്ദരികളും ഞാനും എന്ന സീരിയലിലൂടെയാണ് സീരിയൽ രംഗത്ത് സജീവമായി. പിന്നീട് കലാഭവനിൽ പരിപാടികൾ അവതരിപ്പിച്ചിരുന്ന സമയത്ത് ഓകെ ചാക്കോ-കൊച്ചിൻ മുംബൈ, ചാക്കോ രണ്ടാമൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

2007-ൽ റിലീസായ കയ്യൊപ്പ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തി. 2007-ൽ റിലീസായ ബിഗ്-ബി, നഗരം എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. 2008-ൽ റിലീസായ രൗദ്രം എന്ന സിനിമയിലെ പോലീസ് വേഷത്തോടെ മലയാള സിനിമയിൽ സജീവ സാന്നിധ്യമായി.

2016 മാർച്ച് 6 ന്‌ പ്രശസ്ത സിനിമ താരം കലാഭവൻ മണി മരിച്ചതോടെ മണിയുടെ അടുത്ത സുഹൃത്ത് എന്ന നിലയിൽ ജാഫർ ഇടുക്കി സംശയത്തിൻ്റെ നിഴലിലായി. മണിയുടെ സഹോദരനായ ആർ.എൽ.വി രാമകൃഷ്ണൻ നടത്തിയ പത്രസമ്മേളനത്തിൽ അടുത്ത സുഹൃത്തുക്കളെ തള്ളിപ്പറഞ്ഞത് മാധ്യമ ശ്രദ്ധ നേടി. മണിയുടെ മരണം അമിതമായ മദ്യപാനം മൂലമുള്ള ലിവർ സിറോസിസ് എന്ന അസുഖത്തെ തുടർന്നാണ് എന്ന് കേസ് അന്വേഷിച്ച സി.ബി.ഐ അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കി.[5]

സി.ബി.ഐ റിപ്പോർട്ട് വരുന്നത് വരെ സിനിമയിൽ നിന്ന് മാറിനിന്ന ജാഫർ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തിരിച്ചെത്തി. ഇതുവരെ 150 സിനിമകളിലഭിനയിച്ച ജാഫർ വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി.

സ്വകാര്യ ജീവിതം[തിരുത്തുക]

 • ഭാര്യ :
 • ആരിഫ
 • മക്കൾ :
 • അൽത്താഫ്
 • ആലിയ

അഭിനയിച്ച സിനിമകൾ[തിരുത്തുക]

 • ഓക്കെ ചാക്കോ, കൊച്ചിൻ മുംബൈ 2005
 • ചാക്കോ രണ്ടാമൻ 2006
 • കിച്ചാമണി എം.ബി.എ 2007
 • നഗരം 2007
 • കൊമ്പൻ 2007
 • കയ്യൊപ്പ് 2007
 • ബുള്ളറ്റ് 2008
 • ആയുധം 2008
 • വെറുതെ ഒരു ഭാര്യ 2008
 • വൺവേ ടിക്കറ്റ് 2008
 • രൗദ്രം 2008
 • വൈരം 2009
 • റോബിൻഹുഡ് 2009
 • ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം 2009
 • പുതിയ മുഖം 2009
 • മലയാളി 2009
 • മോസ് & ക്യാറ്റ് 2009
 • അണ്ണാറക്കണ്ണനും തന്നാലായത് 2010
 • കടാക്ഷം 2010
 • ഒരിടത്ത് ഒരു പോസ്റ്റ്മാൻ 2010
 • പുതുമുഖങ്ങൾ 2010
 • സ്വന്തം ഭാര്യ സിന്ദാബാദ് 2010
 • തസ്കര ലഹള 2010
 • പാച്ചുവും കോവാലനും 2011
 • സർക്കാർ കോളനി 2011
 • ആദാമിൻ്റെ മകൻ അബു 2011
 • മഹാരാജ ടാക്കീസ് 2011
 • മൊഹബത്ത് 2011
 • പയ്യൻസ് 2012
 • .916 2012
 • ഹീറോ 2012
 • ഡോ. ഇന്നസെൻ്റാണ് 2012
 • ഓറഞ്ച് 2012
 • ബൈസൈക്കിൾ തീവ്സ് 2013
 • പിഗ്മാൻ 2013
 • റോമൻസ് 2013
 • മണി രത്നം 2014
 • ഉത്സാഹ കമ്മിറ്റി 2014
 • ഗോഡ്സ് ഓൺ കൺട്രീ 2014
 • അക്കൽദാമയിലെ പെണ്ണ് 2015
 • സ്വർഗത്തെക്കാൾ സുന്ദരം 2015
 • ഷീ ടാക്സി 2015
 • കട്ടപ്പനയിലെ ഹൃതിക് റോഷൻ 2016
 • കോളിംഗ് ബെൽ 2016
 • ഡാർവിൻ്റെ പരിണാമം 2016
 • മഹേഷിൻ്റെ പ്രതികാരം 2016
 • പൈപ്പിൻ ചുവട്ടിലെ പ്രണയം 2017
 • പറവ 2017
 • കറുത്ത ജൂതൻ 2017
 • പകൽ പോലെ 2017
 • ഒരു സിനിമാക്കാരൻ 2017
 • പരീത് പണ്ടാരി 2017
 • ഒരു മെക്സിക്കൻ അപാരത 2017
 • ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ 2018
 • ജോസഫ് 2018
 • നിത്യഹരിത നായകൻ 2018
 • ഡ്രാമ 2018
 • ഐക്കരക്കോണത്തെ ഭിക്ഷഗ്വരന്മാർ 2018
 • തീവണ്ടി 2018
 • കേണലും കിണറും 2018
 • ബി.ടെക്ക് 2018
 • വികൃതി 2019
 • മേരാ നാം ഷാജി 2019
 • ഉൾട്ട 2019
 • ജനമൈത്രി 2019
 • അമ്പിളി 2019
 • സത്യം പറഞ്ഞാൽ വിശ്വസിക്കുമൊ 2019
 • കെട്ടിയോളാണ് എൻ്റെ മാലാഖ 2019
 • ജല്ലിക്കെട്ട് 2019
 • ലൂക്ക 2019
 • വകതിരിവ് 2019
 • ഇഷ്ക് 2019
 • ഒരു നക്ഷത്രമുള്ള ആകാശം 2019
 • ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി 2019
 • അഞ്ചാം പാതിര 2020
 • വർക്കി 2020
 • കേശു ഈ വീടിൻ്റെ നാഥൻ 2021
 • മധുരം 2021
 • അജഗജാന്തരം 2021
 • ചുരുളി 2021
 • ചുഴൽ 2021
 • കാബിൻ 2021
 • ചങ്ങായി 2021
 • വെള്ളക്കാരൻ്റെ കാമുകി 2021
 • വോൾഫ് 2021
 • സ്റ്റാർ 2021
 • നായാട്ട് 2021
 • അനുഗ്രഹീതൻ ആൻ്റണി 2021
 • യുവം 2021
 • കലഹം, കാമിനി കലഹം 2021
 • സാജൻ ബേക്കറി 1962 2021
 • ബ്രോ ഡാഡി 2022
 • പ്രിയൻ ഓട്ടത്തിലാണ് 2022
 • ഉപചാരപൂർവ്വം ഗുണ്ടാ ജയൻ 2022
 • മലയൻകുഞ്ഞ് 2022
 • ഹെവൻ 2022
 • പടവെട്ട് 2022
 • സബാഷ് ചന്ദ്രബോസ് 2022
 • മൈ നെയിം ഈസ് അഴകൻ 2022
 • നാരദൻ 2022
 • 19-ആം നൂറ്റാണ്
 • ഈശോ 2022
 • ഇനി ഉത്തരം 2022
 • കൂമൻ 2022
 • കോശിച്ചായൻ്റെ പറമ്പ് 2022
 • ചതുരം 2022
 • ഗോൾഡ് 2022
 • ജിന്ന് 2023[6]

അവലംബങ്ങൾ[തിരുത്തുക]

 1. "സിനിമ ഒരിക്കലും എന്റെ ലക്ഷ്യമായിരുന്നില്ല - തുറന്നുപറഞ്ഞ് ജാഫർ ഇടുക്കി, jaffer idukki, jaffer idukki interview, jaffer idukki actor" https://www.mathrubhumi.com/amp/videos/interviews/interview-with-jaffer-idukki-1.7618886
 2. "16 വ​ർ​ഷം, 150 സി​നി​മ​ക​ൾ; ജാഫർ ഇടുക്കി സംസാരിക്കുന്നു | Jaffer Idukki interview | Madhyamam" https://www.madhyamam.com/kudumbam/specials/interiviews/jaffer-idukki-interview-883801
 3. "ജാഫർ ഇടുക്കി ജീവചരിത്രം | Jaffer Idukki Biography in Malayalam - Filmibeat Malayalam" https://malayalam.filmibeat.com/celebs/jaffer-idukki/biography.html
 4. "'11 വർഷം മുമ്പ് അവൾ മരിച്ചു': 16 വർഷമായി തിയേറ്ററിൽ പോയി സിനിമ കണ്ടിട്ടെന്ന് ജാഫർ ഇടുക്കി - Cinema - Malayalam News" https://malayalam.indiatoday.in/amp/cinema/photo/jaffar-idukki-about-new-suraj-movie-heaven-384776-2022-06-17
 5. "മണിയുടെ മരണം : ആ സംഭവങ്ങൾ ഉള്ളുലച്ചു : തുറന്നു പറഞ്ഞ് ജാഫർ ഇടുക്കി | Jaffar Idukki Life" https://www.manoramaonline.com/movies/interview/2021/10/15/exclusive-chat-with-jaffar-idukki.html
 6. "ജാഫർ ഇടുക്കി - Jafar Idukki | M3DB" https://m3db.com/jafar-idukki

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാഫർ_ഇടുക്കി&oldid=3843698" എന്ന താളിൽനിന്ന് ശേഖരിച്ചത്