ശിവജി ഗുരുവായൂർ
ശിവജി ഗുരുവായൂർ | |
|---|---|
ജ്ഞാനസാരഥിയുടെ പ്രദർശനോദ്ഘാടനവേളയിൽ ശിവജി ഗുരുവായൂർ പ്രസംഗിക്കുന്നു. | |
| ജനനം | 28 മേയ് 1961 വയസ്സ്) വേലൂർ, കുന്നംകുളം, തൃശൂർ ജില്ല |
| തൊഴിൽ | മലയാള ചലച്ചിത്ര അഭിനേതാവ് |
| സജീവ കാലം | 2007-തുടരുന്നു |
| ജീവിതപങ്കാളി | ലില്ലി |
| കുട്ടികൾ | 2 |
മലയാള ചലച്ചിത്ര അഭിനേതാവും തൃശൂർ ജില്ലയിൽ നിന്നുള്ള ഒരു കലാകാരനുമാണ് ശിവജി ഗുരുവായൂർ.(ജനനം : 28 മെയ് 1961) ലാൽജോസ് സംവിധാനം ചെയ്ത് 2007-ൽ റിലീസായ അറബിക്കഥ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.[1][2][3][4]
ജീവിതരേഖ
[തിരുത്തുക]തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ വേലൂർ എന്ന ഗ്രാമത്തിൽ മാധവൻ്റെയും കാർത്ത്യായനിയുടേയും മകനായി 1961 മെയ് 28ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗുരുവായൂരിലുള്ള ശ്രീകൃഷ്ണ കോളേജിൽ നിന്ന് ബിരുദം നേടി. സ്കൂളിൽ പഠിക്കുമ്പോഴെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ശിവജി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായി എഴുതിയ ഒരു നാടകത്തിൽ പകരക്കാരനായി അരങ്ങിലെത്തി. ആദ്യമായി നാടകത്തിൽ ഒരു വേഷം ചെയ്തു. പിന്നീട് വിദ്യാഭ്യാസത്തിനു ശേഷം നാടക ട്രൂപ്പിൽ ചേർന്ന് നാടക നടനായി മാറുകയായിരുന്നു. തൃശൂർ ജ്വാലമുഖിയ്ക്ക് വേണ്ടി വാസൻ പുത്തൂർ സംവിധാനം ചെയ്ത് വാക പൂക്കുന്ന കാലം എന്ന നാടകത്തിൽ ഒരു വേഷമവതരിപ്പിച്ചാണ് പ്രൊഫഷണൽ നാടക രംഗത്ത് സജീവമായത്. കഥാ നായകനായും സ്വഭാവ നടനായും വില്ലനായും നാടകാഭിനയത്തിൽ തിളങ്ങിയ ശിവജിക്ക് കോഴിക്കോട് സങ്കീർത്തനയുടെ നവരസനായകൻ എന്ന നാടകത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. 2007-ൽ സംവിധായകൻ ലാൽ ജോസിനെ പരിചയപ്പെട്ടതാണ് ശിവജിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തൻ്റെ പുതിയ സിനിമയിലെ വില്ലൻ വേഷം ചെയ്യാമൊ എന്ന് ലാൽജോസ് ശിവജിയോട് ചോദിക്കുകയായിരുന്നു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് 2007-ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയിലെ വില്ലനായി ആദ്യ വേഷമവതരിപ്പിച്ച് തുടങ്ങിയ ശിവജി ആദ്യ കാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ തുടർന്നെങ്കിലും പിന്നീട് സ്വഭാവ നടൻ വേഷങ്ങളിലേയ്ക്ക് വഴിമാറി. മലയാളത്തിൽ ഇതുവരെ ഏകദേശം 250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗുരുവായൂരിൽ സ്ഥിരതാമസമാക്കിയതിനെ തുടർന്ന് ശിവജി ഗുരുവായൂർ എന്നറിയപ്പെടുന്നു.[5]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]- അറബിക്കഥ 2007
- വെറുതെ ഒരു ഭാര്യ 2008
- ചിത്രശലഭങ്ങളുടെ വീട് 2008
- മുല്ല 2008
- വൺവേ ടിക്കറ്റ് 2008
- സ്വ.ലേ. 2009
- സാഗർ ഏലിയാസ് ജാക്കി 2009
- ഭഗവാൻ 2009
- ഭാര്യ ഒന്ന് മക്കൾ മൂന്ന് 2009
- സമസ്തകേരളം പി.ഒ 2009
- കഥ, സംവിധാനം കുഞ്ചാക്കോ 2009
- പാസഞ്ചർ 2009
- മലയാളി 2009
- കേരളോത്സവം 2009
- പ്രമുഖൻ 2009
- കടാക്ഷം 2010
- പുള്ളിമാൻ 2010
- പുതുമുഖങ്ങൾ 2010
- തസ്കര ലഹള 2010
- പെൺപട്ടണം 2010
- സദ്ഗമയ 2010
- പ്രാഞ്ചിയേട്ടൻ & ദി സെയിൻ്റ് 2010
- ദി ത്രില്ലർ 2010
- കന്മഴ പെയ്യും മുമ്പെ 2010
- ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് 2010
- സെവൻസ് 2011
- ശങ്കരനും മോഹനനും 2011
- വെള്ളരിപ്രാവിൻ്റെ ചങ്ങാതി 2011
- ക്രിസ്ത്യൻ ബ്രദേഴ്സ് 2011
- പാച്ചുവും ഗോപാലനും 2011
- സ്വപ്ന സഞ്ചാരി 2011
- വീണ്ടും കണ്ണൂർ 2012
- ക്രൈം സ്റ്റോറി 2012
- പ്രഭുവിൻ്റെ മക്കൾ 2012
- സീൻ ഒന്ന്, നമ്മുടെ വീട് 2012
- മിസ്റ്റർ, മരുമകൻ 2012
- നാദബ്രഹ്മം 2012
- താപ്പാന 2012
- ഡയമണ്ട് നെക്ലേസ് 2012
- റൺ ബേബി റൺ 2012
- അച്ഛൻ്റെ ആൺമക്കൾ 2012
- സ്പിരിറ്റ് 2012
- ആകസ്മികം 2012
- മോളി ആൻ്റി റോക്ക്സ് 2012
- ലോക്പാൽ 2013
- പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും 2013
- അട്ടക്കഥ 2013
- സക്കറിയയുടെ ഗർഭിണികൾ 2013
- പുണ്യാളൻ അഗർബത്തീസ് 2013
- റോമൻസ് 2013
- ലേഡീസ് & ജൻ്റിൽമെൻ 2013
- നാടോടി മന്നൻ 2013
- എ.ബി.സി.സി 2013
- ഹോംലി മീൽസ് 2014
- പേടിത്തൊണ്ടൻ 2014
- വെള്ളിമൂങ്ങ 2014
- അമ്പാടി ടാക്കീസ് 2014
- വർഷം 2014
- മലയാളക്കര റെസിഡൻസി 2014
- 100° സെൽഷ്യസ് 2014
- സപ്തമ ശ്രീ തസ്കര 2014
- മാതൃവന്ദനം 2015
- നമുക്കൊരെ ആകാശം 2015
- കെ.എൽ. പത്ത് 2015
- കേരള ടുഡേ 2015
- എന്ന് നിൻ്റെ മൊയ്തീൻ 2015
- കുഞ്ഞിരാമായണം 2015
- ടി.പി. 51 വെട്ട് 2015
- മധുരനാരങ്ങ 2015
- കിംഗ് ലയർ 2016
- ഹാപ്പി വെഡ്ഡിംഗ് 2016
- കാപ്പിരി തുരുത്ത് 2016
- കാംബോജി 2016
- തൃശിവപേരൂർ ക്ലിപ്തം 2017
- മാസ്റ്റർ പീസ് 2017
- ജോമോൻ്റെ സുവിശേഷങ്ങൾ 2017
- സൺഡേ ഹോളിഡേ 2017
- വെളിപാടിൻ്റെ പുസ്തകം 2017
- ഐക്കരക്കോണത്തെ ഭിക്ഷഗ്വരന്മാർ 2018
- തീറ്റപ്പായി 2018
- ഞാൻ മേരിക്കുട്ടി 2018
- ചാലക്കുടിക്കാരൻ ചങ്ങാതി 2018
- തനഹ 2018
- ദൈവമെ കൈതൊഴാം, കെ കുമാറാകണം 2018
- സവാരി 2018
- ആനക്കള്ളൻ 2018
- ഗ്രാൻറ് ഫാദർ 2019
- നാൽപ്പത്തിയൊന്ന് 2019
- കാലം പറഞ്ഞത് 2019
- സെയ്ഫ് 2019
- അഡാർ ലവ് 2019
- വികൃതി 2019
- ബ്രദേഴ്സ് ഡേ 2019
- കളിക്കൂട്ടുകാർ 2019
- ഡ്രൈവിംഗ് ലൈസൻസ് 2019
- അരയാക്കടവിൽ 2019
- എവിടെ 2019
- കുട്ടിമാമ 2019
- വാർത്തകൾ ഇതുവരെ 2019
- മണിയറയിലെ അശോകൻ 2020
- ദി പ്രീസ്റ്റ് 2021
- സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ 2021
- പത്തൊമ്പതാം നൂറ്റാണ്ട് 2022
- അഞ്ചിൽ ഒരാൾ തസ്കരൻ 2022
- കടുവ 2022
- സോളമൻ്റെ തേനീച്ചകൾ 2022
- ഒരു ജാതി മനുഷ്യൻ 2022[6]
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : ലില്ലി
- മക്കൾ :
- വൈവസ്വത മനു
- സൂര്യലാൽ
അവലംബം
[തിരുത്തുക]- ↑ "ശിവജി ഗുരുവായൂർ - Sivaji Guruvayoor | M3DB" https://m3db.com/sivaji-guruvayoor
- ↑ "കണ്ണീർ ഉള്ളിലൊതുക്കി ചിരിക്കുകയാണ്, അന്നും ഇന്നും! | Love and Life | Lifestyle | Manorama Online" https://www.manoramaonline.com/style/love-n-life/sethu-lakshmi-and-shivaji-guruvayoor-in-onnum-onnum-moonnu.html
- ↑ "കേരളത്തിൽ നഷ്ടമാവുന്ന കലകൾ പ്രവാസലോകത്ത് പുനർജനിക്കുന്നു -ശിവജി ഗുരുവായൂർ | Madhyamam" https://www.madhyamam.com/amp/gulf-news/qatar/lost-arts-in-kerala-are-being-reborn-in-the-world-of-exile-shivaji-guruvayoor-1006796
- ↑ ""രാഷ്ട്രീയ താൽപര്യങ്ങളും ഇടപെടലുകളും സംഗീത നാടക അക്കാദമി അടക്കമുള്ള സ്ഥാപനങ്ങളുടെ വളർച്ചയെ പിറകോട്ട് നയിക്കുന്നു"; ശിവജി ഗുരുവായൂർ | Bahrain Vartha" https://bahrainvartha.com/9563/actor-shivaji-guruvayur-about-political-influences-inside-academy-drama/
- ↑ "സംസ്ഥാന ടെലിവിഷൻ പുരസ്കാരം: മികച്ച നടി അശ്വതി, നടൻ ശിവജി ഗുരുവായൂർ | Indian Express Malayalam" https://malayalam.indianexpress.com/television/state-television-award-2020-winners-list-552535/lite/
- ↑ "M3DB | An Ultimate Portal for Malayalam Movies & Music" https://m3db.com/films-acted/24063
പുറംകണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ശിവജി ഗുരുവായൂർ
- എംഎസ്ഐയിലെ ശിവാജി ഗുരുവായൂർ Archived 2020-10-31 at the Wayback Machine