കൊച്ചുപ്രേമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊച്ചു പ്രേമൻ
ജനനം (1955-06-01) 1 ജൂൺ 1955  (67 വയസ്സ്)
പേയാട്, തിരുവനന്തപുരം ജില്ല
തൊഴിൽചലച്ചിത്രനടൻ
ജീവിതപങ്കാളി(കൾ)ഗിരിജ[1]
മാതാപിതാക്ക(ൾ)കമലാരമത്തിൽ ശിവരാമൻ ശാസ്ത്രി, ടി. എസ്. കമലം.

മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന നടനുമാണ് കെ.എസ്.പ്രേംകുമാർ എന്നറിയപ്പെടുന്ന കൊച്ചുപ്രേമൻ (ജനനം: 01 ജൂൺ 1955).[2] 1996-ൽ റിലീസായ ദില്ലിവാല രാജകുമാരൻ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായി.[3][4]

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെ.എസ്.പ്രേംകുമാർ എന്നതാണ് ശരിയായ പേര്.[5]

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്.

സ്കൂൾ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും തുടർന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു.

ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമൻ്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ.

നാടക സമിതിയിൽ സജീവമായ കാലത്ത് അദ്ദേഹത്തിൻ്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊച്ചുപ്രേമൻ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്.[6]

കൊച്ചുപ്രേമൻ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട പ്രശസ്ത സംവിധായകൻ ജെ.സി.കുറ്റിക്കാടാണ് നാടകത്തിൽ നിന്ന് സിനിമയിലേക്ക് അവസരം നൽകിയത്.

1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു.

ഇതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചുപ്രേമൻ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.

സിനിമ നടൻ എന്ന ലേബൽ തന്ന ചിത്രമാണ് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നാണ് കൊച്ചുപ്രേമൻ്റെ അഭിപ്രായം.

കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്.

ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി.

രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ൽ റിലീസായ ലീല എന്ന ചിത്രത്തിൽ കൊച്ചുപ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമർശനങ്ങൾക്കിടയാക്കി. പക്ഷേ ആ വിമർശനങ്ങളെ കൊച്ചുപ്രേമൻ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായിട്ടാണ്.

മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമാണ്.[7]

സ്വകാര്യ ജീവിതം[തിരുത്തുക]

സിനിമ-സീരിയൽ താരമായ ഗിരിജയാണ് ഭാര്യ. ഹരികൃഷ്ണൻ ഏക മകൻ.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

 • ഏഴു നിറങ്ങൾ 1979
 • ദില്ലിവാല രാജകുമാരൻ 1996
 • കഥാനായകൻ 1997
 • രാജതന്ത്രം 1997
 • ഇരട്ടക്കുട്ടികളുടെ അച്ഛൻ 1997
 • ദി കാർ 1997
 • ഗുരു 1997
 • പഞ്ചലോഹം 1997
 • ആയുഷ്മാൻ ഭവ: 1998
 • വിസ്മയം 1998
 • ഞങ്ങൾ സന്തുഷ്ടരാണ് 1999
 • പട്ടാഭിഷേകം 1999
 • നീലത്തടാകത്തിലെ നിഴൽപ്പക്ഷികൾ 2000
 • തെങ്കാശിപ്പട്ടണം 2000
 • നാറാണത്ത് തമ്പുരാൻ 2001
 • നരിമാൻ 2001
 • അച്ഛനെയാണെനിക്കിഷ്ടം 2001
 • കോരപ്പൻ ദി ഗ്രേറ്റ് 2001
 • സ്രാവ് 2001
 • ഉത്തമൻ 2001
 • കല്യാണരാമൻ 2002
 • വരും വരുന്നു വന്നു 2003
 • തിളക്കം 2003
 • സ്വന്തം മാളവിക 2003
 • സത്യം 2004
 • കുസൃതി 2004
 • ദി ക്യാമ്പസ് 2005
 • ഉടയോൻ 2005
 • ഒക്കെ ചാക്കോ കൊച്ചിൻ മുംബൈ 2005
 • വെക്കേഷൻ 2005
 • തൊമ്മനും മക്കളും 2005
 • ഇരുവട്ടം മണവാട്ടി 2005
 • കനക സിംഹാസനം 2005
 • കല്യാണക്കുറിമാനം 2005
 • ഇമ്മിണി നല്ലൊരാൾ 2005
 • പതാക 2006
 • ചങ്ങാതിപ്പൂച്ച 2007
 • ഇൻസ്പെക്ടർ ഗരുഡ് 2007
 • ആയുർരേഖ 2007
 • ഛോട്ടാ മുംബൈ 2007
 • മിഴികൾ സാക്ഷി 2008
 • ക്രേസി ഗോപാലൻ 2008
 • ആയിരത്തിൽ ഒരുവൻ 2009
 • സന്മനസുള്ളവൻ അപ്പുക്കുട്ടൻ 2009
 • സമസ്ത കേരളം പി.ഒ 2009
 • ടു ഹരിഹർ നഗർ 2009
 • പത്താം അധ്യായം 2009
 • സ്വ.ലേ. 2009
 • കളേഴ്സ് 2009
 • മൈ ബിഗ് ഫാദർ 2009
 • ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം 2009
 • കപ്പലു മുതലാളി 2009
 • പാസഞ്ചർ 2009
 • കടാക്ഷം 2010
 • സർക്കാർ കോളനി 2010
 • തസ്കര ലഹള 2010
 • രാമ രാവണൻ 2010
 • നല്ലവൻ 2010
 • ശിക്കാർ 2010
 • ത്രി ചാർ സൗ ബീസ് 2010
 • മേരിക്കുണ്ടൊരു കുഞ്ഞാട് 2010
 • ഇൻ ഗോസ്റ്റ് ഹൗസ് 2010
 • അഡ്വ.ലക്ഷ്മൺ ലേഡീസ് ഒൺലി 2010
 • പുള്ളിമാൻ 2010
 • പാപ്പി അപ്പച്ചാ 2010
 • ഒരു സ്മാൾ ഫാമിലി 2010
 • ചെറിയ കള്ളനും വലിയ പോലീസും 2010
 • മഹാരാജ ടാക്കീസ് 2011
 • മാണിക്യക്കല്ല് 2011
 • ഹാപ്പി ദർബാർ 2011
 • ബോംബെ മാർച്ച് 12 2011
 • വെൺശംഖുപോൽ 2011
 • കില്ലാടി രാമൻ 2011
 • ടൂർണമെൻ്റ് 2011
 • ബ്യൂട്ടിഫുൾ 2011
 • തേജാഭായി & ഫാമിലി 2011
 • മുല്ലമൊട്ടും മുന്തിരിച്ചാറും 2011
 • ജോസേട്ടൻ്റെ ഹീറോ 2012
 • മായാമോഹിനി 2012
 • ട്രിവാൻഡ്രം ലോഡ്ജ് 2012
 • ഓർഡിനറി 2012
 • ഭൂപടത്തിൽ ഇല്ലാത്ത ഒരിടം 2012
 • തത്സമയം ഒരു പെൺകുട്ടി 2012
 • മദിരാശി 2012
 • മിസ്റ്റർ ബീൻ 2013
 • റോമൻസ് 2013
 • സൗണ്ട് തോമ 2013
 • ഗോഡ് ഫോർ സെയിൽ 2014
 • ഉത്സാഹക്കമ്മറ്റി 2014
 • ലീല 2016
 • C/O സൈറാ ബാനു 2017
 • കാർബൺ 2018
 • കുട്ടൻപിള്ളയുടെ ശിവരാത്രി 2018
 • തട്ടുംപുറത്ത് അച്യുതൻ 2018
 • ഷിബു 2019
 • ദി പ്രീസ്റ്റ് 2021[8]

അവലംബം[തിരുത്തുക]

 1. http://cinidiary.com/peopleinfo.php?pigsection=Actor&picata=1&no_of_displayed_rows=4&no_of_rows_page=10&sletter=K
 2. "'പലരും നിർബന്ധിച്ചു, പക്ഷേ ഞാൻ മാറിയില്ല, കാരണമുണ്ട്': കൊച്ചുപ്രേമൻ | Kochupreman | Celebrity Home | Ormayile Veedu" https://www.manoramaonline.com/homestyle/spot-light/2019/05/31/kochupreman-actor-home-memories.html
 3. "'പട്ടിയുണ്ട് സൂക്ഷിക്കുക എന്നുപറയുന്നതുപോലെ ഇവിടെ കുട്ടിയുണ്ട്, മുണ്ട് സൂക്ഷിക്കുക ' | Kochu preman interview | thilakkam movie | malayalam actor kochu preman" https://www.mathrubhumi.com/mobile/movies-music/interview/kochu-preman-interview-1.3457086
 4. "ഉള്ളിന്റെയുള്ളിൽ സങ്കടമുണ്ട്: തുറന്നുപറഞ്ഞ് കൊച്ചുപ്രേമൻ" https://www.manoramaonline.com/movies/interview/2018/06/18/actor-kochupreman-says-some-person-against-he-won-award.amp.html
 5. "കൊച്ചുപ്രേമൻ - kochupreman | M3DB.COM" https://m3db.com/kochupreman
 6. "‘മച്ചമ്പിയേ ഞാൻ പണ്ടേ ഫ്രീക്കൻ ആയിരുന്നു കേട്ടോ’; ട്രോളിനു കൊച്ചുപ്രേമന്റെ മറുപടി" https://www.manoramaonline.com/movies/movie-news/2021/05/05/actor-kochu-preman-s-response-on-troll.amp.html
 7. "കൊച്ചുപ്രേമൻ ഇപ്പോൾ ബഡാ പ്രേമൻ". വൺ ഇന്ത്യ. 2012 ഒക്റ്റോബർ 16. മൂലതാളിൽ നിന്നും 2013 സെപ്റ്റംബർ 28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 28. |first= missing |last= (help); Check date values in: |accessdate=, |date=, and |archivedate= (help)
 8. https://m3db.com/films-acted/20807

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊച്ചുപ്രേമൻ&oldid=3733417" എന്ന താളിൽനിന്ന് ശേഖരിച്ചത്