ഉള്ളടക്കത്തിലേക്ക് പോവുക

ഷീ ടാക്സി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷീ ടാക്സി
സംവിധാനംസജി സുരേന്ദ്രൻ
കഥകൃഷ്ണ പൂജപ്പുര
തിരക്കഥകൃഷ്ണ പൂജപ്പുര
നിർമ്മാണംജോൺ ആരോക്യസാമി
അഭിനേതാക്കൾകാവ്യ മാധവൻ
അനൂപ് മേനോൻ,
സുരാജ്,
ഗണേഷ്
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംപി വി ഷൈജൽ
സംഗീതംബിജിബാൽ
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസ് തീയതി
  • 1 May 2015 (2015-05-01)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


അബാം മൂവീസിനായി ജോൺ ആരോഗ്യസ്വാമി നിർമ്മിച്ച 2015-ലെ മലയാള ചലച്ചിത്രമാണ് ഷീ ടാക്സി. കാവ്യ മാധവനും അനൂപ് മേനോനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജി സുരേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ.[1][2] ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സജി സുരേന്ദ്രൻ തയ്യാറാക്കിയ കഥ, തിരക്കഥ, സംഭാഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്.[3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി.

കഥാംശം

[തിരുത്തുക]

ടാക്‌സി ഡ്രൈവറായ ദേവയാനി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അച്ഛന്റെ പെട്ടെന്നുള്ള മരണം കാരണം അവൾക്ക് ഈ ജോലി ഏറ്റെടുക്കേണ്ടി വന്നു. ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നേരിടുന്ന അവൾ തന്റെ ഭാഗ്യം മാറ്റിമറിക്കുന്ന എന്തെങ്കിലും തേടുകയായിരുന്നു. അവൾ മൂന്ന് കോളേജ് പെൺകുട്ടികൾക്കൊപ്പം കൂർഗിലേക്ക് ഒരു യാത്ര നടത്തുന്നു. ഈ യാത്രയ്ക്ക് സമാന്തരമായി, ജോ ജോസഫ്, കെ ടി സൽമാൻ, ഉമേഷ് പിഷാരടി എന്നിവരടങ്ങുന്ന 'ദ ബാഡ് ബോയ്‌സ് വിത്ത് എ മിഷൻ' എന്നു വിളിക്കപ്പെടുന്ന മറ്റൊരു സംഘവും യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഈ സമാന്തര യാത്രകൾ വഴിയിൽ കൂടിച്ചേരുന്നു. അതിനിടെ, ദേവയാനിക്ക് ജോ ജോസഫിനെ യാത്രയ്ക്കു മുമ്പേ അറിയാമെന്ന് യാത്രയ്ക്കിടയിൽ അവർ മനസ്സിലാക്കുന്നു. വിലപിടിപ്പുള്ള ഒരു പെയിന്റിങ്ങിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കോളേജ് പെൺകുട്ടികളെന്ന് പിന്നീട് വെളിപ്പെടുന്നു. പെയിന്റിങ്ങിനായുള്ള തിരച്ചിൽ സംഘത്തെ ഷിംലയിലെ മനോഹരമായ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു. അവിടെ തങ്ങളുടെ ലക്ഷ്യത്തിലെത്താൻ അവർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു.


താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1അനൂപ് മേനോൻ[5]ജോ ജോസഫ്
2കാവ്യ മാധവൻ[6]ദേവയാനി
3അൻസിബ ഹസ്സൻരൂപ പിള്ള
4ജാഫർ ഇടുക്കികഞ്ചാവ് മൊയ്തീൻ
5ഷീലു എബ്രഹാംമീര മാമ്മൻ
6സുരാജ് വെഞ്ഞാറമ്മൂട്കെ പി സൽമാൻ
7ടിനി ടോംപ്രൊഫസർ
8കെ ബി ഗണേഷ് കുമാർശിംഗം ശിവദാസ്
9പ്രേംകുമാർനമ്പ്യാർ
10അംബികഅന്നമ്മ
11നോബി മാർക്കോസ്ഉമേഷ്‌ പിഷാരടി
12മുകുന്ദൻമേനോൻ
13നിഷാന്ത് സാഗർകള്ളക്കടത്തുകാരൻ
14കൈലാസ്‌നാഥ്വല്യച്ഛൻ
15രൺവീർ സിംഗ്കള്ളക്കടത്തുകാരൻ
16ഷാജു ശ്രീധർ
17എം എ നിഷാദ്
18കൃഷ്ണപ്രഭശ്രദ്ധ
19ശ്രയാനി ജോസഫ്ചക്കര

ഗാനങ്ങൾ[7]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരചന
1കരിങ്കള്ളിക്കുയിലേസുദീപ് കുമാർ, അഖില ആനന്ദ്രാജീവ് ആലുങ്കൽ
2റൺ റൺജാസ്സി ഗിഫ്റ്റ്‌, സുമി അരവിന്ദ്ഷിബു ചക്രവർത്തി
3വേഴാമ്പൽ മിഴികൾവിജയ്‌ യേശുദാസ്‌അനൂപ് മേനോൻ


അവലംബം

[തിരുത്തുക]
  1. ↑ "ഷീ ടാക്സി (2015)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
  2. ↑ "ഷീ ടാക്സി (2015)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-03-24. Retrieved 2023-08-30.
  3. ↑ "ഷീ ടാക്സി (2015)". സ്പൈസി ഒണിയൻ. Archived from the original on 2020-05-18. Retrieved 2023-08-30.
  4. ↑ "ഷീ ടാക്സി (2015)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. ↑ മേനോൻ, അനൂപ്. "കാവ്യയെ നടിയെന്നനിലയിൽ ബഹുമാനം". The Times of India.
  6. ↑ "കാവ്യമാധവൻ ഷീ ടാക്സിക്ക് വേണ്ടി". The Times of India.
  7. ↑ "ഷീ ടാക്സി (2015)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-03-24. Retrieved 2023-08-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷീ_ടാക്സി_(ചലച്ചിത്രം)&oldid=4678817" എന്ന താളിൽനിന്ന് ശേഖരിച്ചത്