ഉള്ളടക്കത്തിലേക്ക് പോവുക

കൈലാസ് നാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈലാസ് നാഥ്
ജനനം1957 or 1958
മരണം (വയസ്സ് 65)
കൊച്ചി, കേരളം, ഇന്ത്യ
തൊഴിൽ(കൾ)
  • അഭിനേതാവ്
  • സംവിധായകൻ
സജീവ കാലം1977–2023
ജീവിതപങ്കാളിഅജിത
കുട്ടികൾ1

മലയാളം, തമിഴ് ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്ന ഒരു നടനും സംവിധായകനും ആയിരുന്നു കൈലാസ് നാഥ്. 1977 ൽ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഏകദേശം 45 വർഷം നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ 160 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ടു.[1][2]

ആദ്യകാല ജീവിതം

[തിരുത്തുക]

മൂന്നാറിലാണ് കൈലാസ് ജനിച്ചത്.[3] ദേവസ്വം ബോർഡ് പമ്പ കോളേജിൽ നിന്ന് പ്രീ-ഡിഗ്രി പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് നാസർ, ശങ്കർ, ചിരഞ്ജീവി എന്നിവർക്കൊപ്പം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു.[4][5]

അഭിനയജീവിതം

[തിരുത്തുക]

ചലച്ചിത്ര മേഖലയിലേക്ക് കടക്കുന്നതിന് മുമ്പ് കൈലാസ് മിമിക്രിയിലും സ്റ്റേജ് പരിപാടികളിലും സജീവമായിരുന്നു.[1] 1977 ൽ പുറത്തിറങ്ങിയ സംഗമം എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.[1] ഒരു തലൈ രാഗം (1980) എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറിയ കൈലാസ് തുടർന്ന് 90 ഓളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു.[2] വിടരുന്ന മൊട്ടുകൾ (1977), ഏതോ ഒരു സ്വപ്നം (1978), സ്വന്തം എന്ന പദം (1980), ഇരട്ടിമധുരം (1982), ശരവർഷം (1982), വള്ളി (1993), സേതുരാമയ്യർ സിബിഐ (2004), മിഴികൾ സാക്ഷി (2008), സീതാകല്യാണം (2009), യുഗപുരുഷൻ (2010) എന്നിവയാണ് അദ്ദേഹം അഭിനയിച്ച ചില ചിത്രങ്ങൾ.[2][6] ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന കൈലാസ് 1985 ൽ ഇതു നല്ല തമാശ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്നു.[7][8][1] മദ്രാസ് ക്രിസ്ത്യൻ കോളേജിൽ അഭിനയ വിഭാഗത്തിൽ ലക്ചറർ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.[9][10]

ചലച്ചിത്രങ്ങൾക്ക് പുറമെ നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[6] സീമന്തം ആണ് ആദ്യ ടെലിവിഷൻ പരമ്പര.[6] മിന്നുകെട്ട്, എൻ്റെ മാനസപുത്രി, പ്രണയം, വാനമ്പാടി എന്നിങ്ങനെ നിരവധി പരമ്പരകളുടെ ഭാഗമായി.[2][11] ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സാന്ത്വനം എന്ന പരമ്പരയിൽ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.[12]

വ്യക്തിജീവിതവും മരണവും

[തിരുത്തുക]

അജിത ആണ് കൈലാസിന്റെ ഭാര്യ, അവർക്ക് ഒരു മകളുണ്ട്.[13] ലിവർ സിറോസിസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൈലാസ് 2023 ഓഗസ്റ്റ് 3 ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.[6][14]

ചലച്ചിത്രരേഖ

[തിരുത്തുക]

അഭിനേതാവായി

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ Ref.
1977 സംഗമം അരങ്ങേറ്റ ചിത്രം [1]
വിടരുന്ന മൊട്ടുകൾ ചന്ദ്രൻ ബാലതാരം [6]
1978 ഏതോ ഒരു സ്വപ്നം സിനിമാ നിർമ്മാതാവ് [15]
1979 മാളിക പണിയുന്നവർ അപ്പുണ്ണി [16]
വേനലിൽ ഒരു മഴ [16]
1980 ഒരു തലൈ രാഗം തമ്പു തമിഴിൽ അരങ്ങേറ്റം [17][18]
അമ്പലവിളക്ക് [16]
സ്വന്തം എന്ന പദം കൊച്ചുകുട്ടൻ [5]
വൈകി വന്ന വസന്തം ശ്യാം [16]
1981 പലൈവാന സോലൈ വാസു തമിഴ് ചിത്രം [17]
1982 ഗാനം [16]
ശരവർഷം ഡോ. വർമ്മ [17]
എനിക്കും ഒരു ദിവസം [16]
ഇരട്ടിമധുരം സുമൻ [5]
1983 കിങ്ങിണിക്കൊമ്പ് [19]
1992 കിഴക്കൻ പത്രോസ് സേട്ടുവിന്റെ സഹായി [10]
1993 വള്ളി തമിഴ് ചിത്രം [6]
2004 സേതുരാമയ്യർ സിബിഐ അമ്പിസ്വാമി [6]
2008 മിഴികൾ സാക്ഷി മേൽശാന്തി [19]
2009 സീതാകല്യാണം [20]
2010 യുഗപുരുഷൻ ചട്ടമ്പിസ്വാമികൾ [3][5]
2014 ടെസ്റ്റ് പേപ്പർ [16]
2015 മായാപുരി 3D ചിത്രം [16]

സംവിധായകനായി

[തിരുത്തുക]
വർഷം ചലച്ചിത്രം കുറിപ്പുകൾ Ref.
1985 ഇതു നല്ല തമാശ സംവിധാന അരങ്ങേറ്റം [9]

ടെലിവിഷൻ

[തിരുത്തുക]
വർഷം(ങ്ങൾ) പരമ്പര കഥാപാത്രം ചാനൽ Ref.
1998–1999 സീമന്തം ഡി.ഡി. മലയാളം [19]
പുറപ്പാട് [6]
2004–2009 മിന്നുകെട്ട് സൂര്യ ടി.വി. [5]
2007–2010 എന്റെ മാനസപുത്രി ഏഷ്യാനെറ്റ് [5]
2011–2012 ഓട്ടോഗ്രാഫ് പൊതുവാൾ
2015–2017 പ്രണയം വിശ്വനാഥ അയ്യർ [5]
2015 മനസ്സറിയാതെ സൂര്യ ടി.വി. [21][5]
2015–2016 മാളൂട്ടി മഴവിൽ മനോരമ [22]
2016–2019 എന്ന് സ്വന്തം ജാനി സൂര്യ ടി.വി. [23]
2017–2020 വാനമ്പാടി വാസുദേവൻ ഏഷ്യാനെറ്റ് [11]
2020–2023 സാന്ത്വനം നാരായണപിള്ള [24]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "Actor Kailas Nath dead". The Hindu (in Indian English). 3 August 2023. ISSN 0971-751X. Retrieved 6 July 2025.
  2. 2.0 2.1 2.2 2.3 Sharma, Rishabh (3 August 2023). "Malayalam film and serial actor Kailas Nath dead". India Today (in ഇംഗ്ലീഷ്). Thiruvananthapuram. Retrieved 6 July 2025.
  3. 3.0 3.1 Sehgal, Chirag (3 August 2023). "Kailas Nath, Malayalam Actor, Passes Away At 65". News18 (in ഇംഗ്ലീഷ്). Retrieved 6 July 2025.
  4. ஆவுடையப்பன், பேச்சி (4 August 2023). "அச்சச்சோ.. மலையாள திரையுலகின் முக்கிய பிரபலம் மறைவு.. சோகத்தில் ரசிகர்கள்." tamil.abplive.com (in തമിഴ്). Retrieved 7 July 2025.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 "നടൻ കൈലാസ് നാഥ് അന്തരിച്ചു". Twentyfournews.com (in അമേരിക്കൻ ഇംഗ്ലീഷ്). 3 August 2023. Retrieved 6 July 2025.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 Staff, T. N. M. (3 August 2023). "Malayalam actor Kailas Nath passes away in Kochi". The News Minute (in ഇംഗ്ലീഷ്). Retrieved 6 July 2025.
  7. "Malayalam Actor Kailas Nath Passes Away At 65". news.abplive.com (in ഇംഗ്ലീഷ്). 3 August 2023. Retrieved 6 July 2025.
  8. ലേഖകൻ, മനോരമ (3 August 2023). "നടൻ കൈലാസ് നാഥ് ഇനി ഓർമ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ". Manorama Online. Retrieved 6 July 2025.
  9. 9.0 9.1 WebDesk (3 August 2023). "സിനിമ സീരിയൽ നടൻ കൈലാസ് നാഥ് ഇനി ഓർമ". Indian Express - Malayalam. Retrieved 6 July 2025.
  10. 10.0 10.1 "പ്രത്യേകതരം മുറുക്കാൻ ചെല്ലവുമായി സെറ്റിലെത്തുന്ന കൈലാസ്; ഓർമകളുടെ ചെപ്പ് തുറക്കുമ്പോൾ". Mathrubhumi (in ഇംഗ്ലീഷ്). 4 August 2023. Retrieved 6 July 2025.
  11. 11.0 11.1 "കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ, സഹായം അഭ്യർഥിച്ച് നടൻ സജിൻ". Indian Express - Malayalam. 11 May 2021. Retrieved 7 July 2025.
  12. "സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു". Asianet News Malayalam. 3 August 2023. Retrieved 6 July 2025.
  13. ഡെസ്ക്, വെബ് (3 August 2023). "സിനിമ-സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു". Madhyamam. Retrieved 6 July 2025.
  14. "Noted film-cum-TV actor Kailas Nath passes away". Mathrubhumi (in ഇംഗ്ലീഷ്). 3 August 2023. Retrieved 6 July 2025.
  15. Features, C. E. (3 August 2023). "Malayalam actor Kailas Nath passes away". Cinema Express (in ഇംഗ്ലീഷ്). Retrieved 6 July 2025.
  16. 16.0 16.1 16.2 16.3 16.4 16.5 16.6 16.7 "Profile of Malayalam Actor Kailas Nath". en.msidb.org. Retrieved 7 July 2025.
  17. 17.0 17.1 17.2 "Malayalam actor Kailas Nath passes away". The Indian Express (in ഇംഗ്ലീഷ്). 3 August 2023. Retrieved 6 July 2025.
  18. "'ஒரு தலை ராகம்' திரைப்பட நடிகர் திடீர் மரணம்!". Kamadenu. 3 August 2023. Retrieved 6 July 2025.
  19. 19.0 19.1 19.2 Sharma, Aseem (3 August 2023). "Noted Malayalam actor Kailas Nath dies aged 65". India TV News (in ഇംഗ്ലീഷ്). Retrieved 6 July 2025.
  20. "Mollywood, television actor Kailas Nath passes away". Onmanorama (in ഇംഗ്ലീഷ്). 3 August 2023. Archived from the original on 12 December 2023. Retrieved 6 July 2025.
  21. "Manasariyathe Serial on Surya TV from 19 October 2015". Vinodadarshan. Retrieved 6 July 2025.
  22. "Malootty Malayalam Serial on Mazhavil Manorama from 30th November 2015". Vinodadarshan. Retrieved 6 July 2025.
  23. "Ennu Swantham Jani Serial -Cast and Crew of Surya TV Serial| Actors and actress names and details". Vinodadarshan. Retrieved 7 July 2025.
  24. "നടൻ കൈലാസ് നാഥ് അന്തരിച്ചു, അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ". India Today Malayalam. 3 August 2023. Retrieved 6 July 2025.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൈലാസ്_നാഥ്&oldid=4546765" എന്ന താളിൽനിന്ന് ശേഖരിച്ചത്