കൃഷ്ണ പൂജപ്പുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളഹാസ്യസാഹിത്യകാരനും ചലച്ചിത്ര സീരിയൽ തിരക്കഥാകൃത്തുമാണ് കൃഷ്ണ പൂജപ്പുര(ജനനം : 26 മേയ് 1961). ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. 'സതേൺസ്റ്റാർ' എന്ന പത്രത്തിൽ ജോലി ചെയ്തു. പത്രമാസികകളിൽ നർമലേഖനങ്ങളെഴുതി സാഹിത്യ രംഗത്തു പ്രവേശിച്ചു. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പിൽ ജൂനിയർ സൂപ്രണ്ടാണ്.

കൃതികൾ[തിരുത്തുക]

 • പകിട പന്ത്രണ്ട്
 • നാടോടുമ്പോൾ
 • ഹാസ്യമഞ്ജരി

തിരക്കഥയെഴുതിയ സിനിമകൾ[തിരുത്തുക]

 • കുഞ്ഞളിയൻ (2012)
 • ഹസ്ബന്റ്സ് ഇൻ ഗോവ (2012)
 • ജനപ്രിയൻ (2011)
 • ഉലകം ചുറ്റും വാലിബൻ (2011)
 • ഹാപ്പി ഹസ്‌ബൻഡ്‌സ്(2010)
 • സകുടുംബം ശ്യാമള (2010)
 • ഫോർ ഫ്രണ്ട്സ് ( 2010)
 • ഇവർ വിവാഹിതരായാൽ (2009)

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃഷ്ണ_പൂജപ്പുര&oldid=3628850" എന്ന താളിൽനിന്ന് ശേഖരിച്ചത്